ചൂട് പാനീയങ്ങള്‍ ഉള്ളിലേക്കു ചെല്ലുമ്പോള്‍ അടഞ്ഞുകിടക്കുന്ന മൂക്ക് തുറക്കുമെന്ന ശാസ്ത്രീയവശം മാത്രമാണ് ഇതിനു പിന്നിലെ രഹസ്യം. ജലദോഷ രോഗികള്‍ കഴിയുന്നതും ചൂടുള്ള വസ്തുക്കള്‍ മാത്രം കഴിക്കുക.ചൂടുവെള്ളത്തില്‍ മുഖം കഴുകുക.
ആവി പിടിക്കുന്നതാണ് അടുത്ത പരിഹാരമാര്‍ഗം.യൂക്കാലിപ്റ്റസ് ഓയില്‍, തുളസിയില തുടങ്ങിയവ തിളച്ച വെള്ളത്തിലിട്ട് തല അപ്പാടെ പുതപ്പുകൊണ്ട് മൂടി ആവി പിടിക്കുന്നത് കഫം പുറത്തേക്കു കളയുന്നതു കൂടാതെ മൂക്കടപ്പ് മാറാനും സഹായിക്കും.
നെഞ്ചില്‍ ചെറിയ തോതില്‍ ആവി കൊള്ളിക്കുന്നത് നല്ലതാണ്.കൂടാതെ ആവി അകത്തേക്ക് എടുക്കുകയും ചെയ്യാം.യൂക്കാലിപ്റ്റസ് ഓയില്‍ ചൂടുവെള്ളത്തില്‍ ഒഴിച്ച് തൊണ്ടയ്ക്കു പിടിക്കുന്നതും നല്ലതാണ്.അളവ് കൂടിപ്പോവരുതെന്നു മാത്രം.
ഒരു ഗ്ളാസ് ചൂടുവെള്ളത്തില്‍ തേനും നാരങ്ങാനീരും ഓരോ ടീസ്പൂണ്‍ വീതം കലക്കി കുടിക്കുന്നത് ചുമയില്‍ നിന്ന് ആശ്വാസം നല്‍കും.വിട്ടുമാറാത്ത ചുമയുള്ളവര്‍ അല്പം തേന്‍ തൊണ്ടയില്‍ കൊള്ളുന്നത് നല്ലതാണ്.
ശരീരവേദനയ്ക്കും പനിക്കും ആസ്പിരിന്‍, പാരസിറ്റമോള്‍, ഇബുപ്രൊഫെന്‍ എന്നിവ അടങ്ങിയ മരുന്നുകളാണ് സാധാരണ നല്‍കാറുള്ളത്.ഡോക്ടറുടെ നിരീക്ഷണത്തില്‍ ഇവ കഴിക്കാവുന്നതാണ്.