തിരുവനന്തപുരം: മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്.കഴക്കൂട്ടം ദേശീയ പാതയില്‍ വച്ചായിരുന്നു അപകടം.
ദേശീയപാത മുറിച്ചു കടക്കുന്നതിനിടയില്‍ ആയിരുന്നു അപകടം . കഴക്കൂട്ടം സ്വദേശി രതീഷ് (38) നാണ് പരിക്കേറ്റത്. പരിക്കേറ്റ് ഏറെനേരം റോഡില്‍ കിടന്നയാളെ പിന്നീട് ആംബുലന്‍സ് എത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
എം എം മണിയുടെ ഗണ്‍മാനും പരിക്കേറ്റയാളിനോടൊപ്പം ആംബുലന്‍സില്‍ കൂടെ പോയി. രാത്രി പത്തരയോടെ കഴക്കൂട്ടം മിഷന്‍ ആശുപത്രിക്കു സമീപമായിരുന്നു അപകടം.
എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിലായിരുന്നു റോഡ് മുറിച്ചു കടക്കവെ കാറിടിച്ചത്. എം എല്‍ എ യുടെ വാഹനം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. മറ്റൊരു കാറില്‍ യാത്ര തുടര്‍ന്ന എം എം മണി മെഡിക്കല്‍ കോളേജിലെത്തി പരിക്കേറ്റ ആളിനെ സന്ദര്‍ശിച്ചു.
അപകടത്തില്‍പ്പെട്ട മണിയുടെ കാര്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.പരിക്കേറ്റയാളുടെ നില ഗുരുതരമെന്ന് പോലീസ് പറഞ്ഞു