Month: June 2023

  • Kerala

    പത്തനംതിട്ട ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി

    പത്തനംതിട്ട: ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി.ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് മൂന്നു പേരും മരിച്ചത്. ഇതില്‍ രണ്ടു പേരുള്ളത് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ വീട് ഉള്‍പ്പെടുന്ന കൊടുമണ്‍ പഞ്ചായത്തിലാണ്.   കഴിഞ്ഞ ദിവസം രണ്ട് തൊഴിലുറപ്പ് തൊഴിലാളികളാണ് മരിച്ചത്.കൊടുമണ്‍ ഒന്‍പതാം വാര്‍ഡ് കൊടുമണ്‍ ചിറ പാറപ്പാട്ട് പടിഞ്ഞാറ്റേതില്‍ സുജാത (50), പതിനേഴാം വാര്‍ഡില്‍ കാവിളയില്‍ ശശിധരന്റെ ഭാര്യ മണി (57) എന്നിവരാണ് മരിച്ചത്. സുജാത മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു മണിയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ 15നാണ് മരിച്ചത്. പെരിങ്ങനാട് മൂന്നാളം ലിജോ ഭവനില്‍ രാജന്‍ (60) ആണ് മരിച്ച മൂന്നാമത്തെയാള്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് രാജൻ മരിക്കുന്നത്. ആങ്ങമൂഴി സ്വദേശികളായ സുമേഷ് – വിഷ്ണു പ്രിയ ദമ്പതികളുടെ മകൾ അഹല്യയാണ് (1വയസ്സ്) മറ്റൊരാൾ.കുട്ടിക്ക് ഡങ്കിപ്പനിയായിരുന്നെന്നും പറയപ്പെടുന്നു.കോന്നി, ചിറ്റാര്‍ മലയോര മേഖലകളിലും തിരുവല്ല,…

    Read More »
  • Kerala

    വാഹനമിടിച്ചു തകര്‍ന്ന വൈദ്യുതിത്തൂണില്‍ നിന്ന് 10 പേര്‍ക്ക് ഷോക്കേറ്റു; സംഭവം ചെങ്ങന്നൂരിന് സമീപം എംസി റോഡിൽ

    ചെങ്ങന്നൂര്‍: എം.സി റോഡില്‍ മുളക്കുഴയില്‍ വാഹനമിടിച്ചു തകര്‍ന്ന വൈദ്യുതിത്തൂണില്‍ നിന്ന് 10 പേര്‍ക്ക് ഷോക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അപകടം കണ്ട് സ്ഥലത്തെത്തിയവര്‍ക്ക് ഉള്‍പ്പെടെയാണ് ഷോക്കേറ്റത്. മുളക്കുഴ മാര്‍ത്തോമ്മാ പള്ളിക്ക് മുന്‍വശത്തെ  11 കെ.വി ലൈൻകടന്നുപോകുന്ന ഇരുമ്ബു വൈദ്യുതി തൂണാണ് മിനി ലോറി ഇടിച്ച്‌തകര്‍ത്തത്.ഇതോടെ വൈദ്യുതിബന്ധം നിലച്ചു.ശബ്ദം കേട്ട് റോഡിലേക്കിറങ്ങി വന്ന സമീപവീട്ടുകാര്‍ക്കും അപ്പോൾ അതുവഴി വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് ഇറങ്ങിയ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമാണ് ഷോക്കേറ്റത്. നെയ്യാറ്റിന്‍കരയില്‍നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടം കണ്ട് നിര്‍ത്തി,ബസ് കടന്നുപോകുമോയെന്ന് നോക്കുന്നതിനായി റോഡിലേക്കിറങ്ങിയ ഡ്രൈവര്‍ക്കും പിന്നാലെ പുറത്തിറങ്ങിയ യാത്രക്കാര്‍ക്കുമാണ് ഷോക്കേറ്റത്. ഷോക്കേറ്റ് ജില്ല ആശുപത്രിയിലെത്തിച്ചവരില്‍ നാലുപേരെ വിദഗ്ധചികില്‍സക്കായി മറ്റ് ആശുപത്രികളിലേക്കയച്ചു. ബാക്കിയുള്ളവരെയെല്ലാം പ്രാഥമിക ശൂശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.ഗുരുതമായി പരിക്കേറ്റ പാലനില്‍ക്കുന്നതില്‍ ഷെറി (24) യെ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍പ്രവേശിപ്പിച്ചു.   ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ റോഡില്‍ നിന്നും ഇളകിമാറിയതോടെ വൈദ്യുതിലൈനുകളും തകരുകയായിരുന്നു.അതേസമയം…

    Read More »
  • Kerala

    മഴ കനത്തു;സഞ്ചാരികളുടെ തിരക്കില്‍ അതിരപ്പിള്ളി

    ചാലക്കുടി: മഴ കനത്തതോടെ സഞ്ചാരികളുടെ തിരക്കില്‍ അമർന്ന് അതിരപ്പിള്ളി. ദിനംപ്രതി 3000ത്തോളം ആളുകള്‍ വെള്ളച്ചാട്ടം കാണാനെത്തുന്നുണ്ടെന്നാണ് കണക്ക്. ശനി, ഞായര്‍ ദിവസങ്ങളില്‍ 5000നും മുകളിൽ സഞ്ചാരികളാണ് വാഴച്ചാലിലും അതിരപ്പിള്ളിയിലും എത്തുന്നത്.മഴ കനത്താല്‍ വിദേശികള്‍ അടക്കം കൂടുതല്‍ പേര്‍ സന്ദര്‍ശനത്തിന് എത്തുന്നതാണ് അതിരപ്പിള്ളിയുടെ പ്രത്യേകത. അതേസമയം റെക്കാഡ് വരുമാനം ലഭിച്ച അവധിക്കാലമാണ് അതിരപ്പിള്ളിയില്‍ കടന്നുപോയത്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വിനോദ സഞ്ചാരത്തിന് എത്തിയവരില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ മൂന്നു ലക്ഷത്തോളം സഞ്ചാരികളെത്തിയെന്നാണ് കണക്ക്. 1,37,34,505 രൂപയാണ് ആകെ വരുമാനം. ഇതില്‍ 1.3 കോടി ടിക്കറ്റ് വിറ്റയിനത്തിലും 30 ലക്ഷം വാഹനങ്ങളുടെ പാര്‍ക്കിംഗ്, കാമറയുടെ ഉപയോഗം എന്നിവയില്‍ നിന്നുമായിരുന്നു.  16,533 കാറുകളും 3542 വലിയ വാഹനങ്ങളും എത്തി. 1599 ഇരു ചക്രവാഹനങ്ങളും എത്തിയിരുന്നു.പ്രളയം, കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം കുതിച്ചുയരുന്ന വിനോദ സഞ്ചാരത്തില്‍ നിന്നുള്ള വരുമാനം ആദിവാസികള്‍ അടക്കമുള്ള മുന്നൂറോളം വി.എസ്.എസ് പ്രവര്‍ത്തകരുടെ വരുമാന മാര്‍ഗം കൂടിയാണ്. വരുമാനം ഏപ്രില്‍,…

    Read More »
  • Kerala

    ഓട്ടോ ഡ്രൈവറെ കൊല്ലാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

    റാന്നി: ഓട്ടോറിക്ഷാ ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.വെച്ചൂച്ചിറയിലാണ് സംഭവം. വെച്ചൂച്ചിറ സി എസ് ഐ ഹോസ്റ്റലിന് മുന്‍വശം സെന്റടിപ്പടിയില്‍ ശനിയാഴ്ച രാവിലെ 11.30 നാണ് സംഭവം. വെണ്‍കുറിഞ്ഞിയില്‍ ഓട്ടം പോയി മടങ്ങി വരികയായിരുന്ന വെച്ചൂച്ചിറ സ്വദേശി ജോര്‍ജ് കുട്ടി എന്നു വിളിക്കുന്ന പി സി ഡേവിഡിനെയാണ് റോബിനും സഹോദരന്‍ ജോബിനും ചേര്‍ന്ന് കൊല്ലാൻ ശ്രമിച്ചത്.   റോബിനും ഓട്ടോ ഡ്രൈവറാണ്. വെച്ചൂച്ചിറ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ ജോര്‍ജ് കുട്ടിയും റോബിനും തമ്മില്‍ രണ്ടു മാസം മുന്‍പ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ ജോര്‍ജുകുട്ടിയെ തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിച്ചത്.ആക്രമണത്തിൽ ജോര്‍ജ്കുട്ടിയുടെ താഴത്തെ പല്ലുകള്‍ ഇളകി.   വെച്ചൂച്ചിറ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയതു.

    Read More »
  • Kerala

    കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

    പത്തനംതിട്ട:കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.  മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി മാതിരംപിള്ളില്‍ വിഷ്ണു എസ് നായരെ(24)യാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ഫോണുകളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തു മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ ടെലഗ്രാം വഴി പലര്‍ക്കും അയച്ചു കൊടുത്ത് ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതായി സൈബര്‍ സെല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളുടെ ഫോണില്‍ നിന്നും നൂറുകണക്കിന് അശ്ലീല വീഡിയോകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.   കഴിഞ്ഞ മാസം ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ ഐടി ജീവനക്കാരടക്കം എട്ട് പേര്‍ പിടിയിലായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ 212 ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തു.അഞ്ച് വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്തവയിൽ ഏറെയും.   അതേസമയം ‍ ഓപ്പറേഷൻസ്…

    Read More »
  • India

    കോടയും കനാലും;കൊടൈക്കനാലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

    ഹിൽസ്റ്റേഷനുകൾക്ക് പേരുകേട്ട സ്ഥലമാണ് തമിഴ്നാട്.നീലഗിരി,പഴനി തുടങ്ങിയ മലനിരകൾ തന്നെ ഉദാഹരണം.അതില്‍ പ്രശസ്തമായൊരു ഹില്‍സ്റ്റേഷനാണ് കൊടൈക്കനാ‌ല്‍. കൊടൈക്കനാലില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് കാണാനും അനുഭവിക്കാനും നിരവധി കാഴ്ചകളും കാര്യങ്ങളുമുണ്ട്.കോയമ്പത്തൂരില്‍ നിന്നും മധുരയില്‍ നിന്നും കൊടൈക്കനാലില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. കൊടൈ ലേക്ക്   നക്ഷത്രത്തിന്റെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ഒരു കൃത്രിമ തടാകമാണ് കൊടൈ ലേക്ക്.1863 ലാണ് ഈ തടാകം നിര്‍മിച്ചത്. കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് കൊടൈ ലേക്ക്.ഏകദേശം 60 കിലോമീറ്റര്‍ പരന്നുകിടക്കുന്ന ഇവിടേക്ക് ബസ് സ്റ്റാന്‍ഡില്‍നിന്നും അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ. ബിയര്‍ ഷോല വെളളച്ചാട്ടം   റിസര്‍വ്വ് ഫോറസ്റ്റിന് അകത്തായാണ് ബിയര്‍ ഷോല വെളളച്ചാട്ടം സ്ഥിതിചെയ്യുന്നത്.ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് 3 കിലോമീറ്റര്‍ ദൂരമുണ്ട്. കരടികള്‍ വെള്ളം കുടിക്കാന്‍ വന്നിരുന്ന സ്ഥലമായതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്. ബെരിജം തടാകം   കൊടൈക്കനാല്‍ ഹില്‍ സ്‌റ്റേഷനില്‍നിന്നും 20 കിലോമീറ്റര്‍ അകലത്തിലായാണ് ബെരിജം തടാകം സ്ഥിതി ചെയ്യുന്നത്. കാടിനകത്ത് സ്ഥിതിചെയ്യുന്ന ഈ തടാകത്തിലെത്തണമെങ്കില്‍…

    Read More »
  • Health

    അറിയാം മുസംബി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ…

    നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു സിട്രസ് പഴമാണ് മുസംബി അഥവാ മധുരനാരങ്ങ. വിറ്റാമിൻ സി ധാരാളം അടങ്ങിയ മുസംബി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ എ, സി, ബി 1, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുസംബി. ചർമ്മത്തിൻറെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ ധാതുക്കളും അടങ്ങിയിട്ടുള്ള പഴമാണ് മുസംബി. മധുരവും പുളിയും അടങ്ങിയിട്ടുള്ള ഈ പഴം കണ്ണിൻറെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ്. അറിയാം മുസംബി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ… ഫൈബർ ധാരാളം അടങ്ങിയ മുസംബി ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവ മലബന്ധത്തെ തടയാനും അസിഡിറ്റിയെ ഒഴിവാക്കാനും സഹായിക്കും. ചർമ്മത്തെ ഉറപ്പുള്ളും ശക്തവുമാക്കാനുള്ള കൊളാജൻ ഉൽപാദിപ്പിക്കാൻ വിറ്റമിൻ സി വളരെ ആവശ്യമാണ്. മുസംബിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയിൽ ആന്റിഓക്‌സിഡന്റുകൾ വളരെ കൂടുതലുമാണ്, ഇത് പ്രായമാകുന്നതുമായി ബന്ധപ്പെട്ട ചർമ്മ മാറ്റങ്ങളെ ചെറുക്കാൻ സഹായിക്കും. അതിനാൽ മുസംബി പതിവായി കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന്…

    Read More »
  • Crime

    കള്ള ചെക്ക് കേസിൽ ബോളിവുഡ് നടി അമീഷ പട്ടേൽ കോടതിയിൽ കീഴടങ്ങി

    റാഞ്ചി: കള്ള ചെക്ക് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേൽ ശനിയാഴ്ച റാഞ്ചി സിവിൽ കോടതിയിൽ കീഴടങ്ങി. സീനിയർ ഡിവിഷൻ ജഡ്ജി ഡിഎൻ ശുക്ല അമീഷയ്ക്ക് കേസില്‍ ജാമ്യം അനുവദിക്കുകയും ജൂൺ 21 ന് വീണ്ടും കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2018ലാണ് ജാർഖണ്ഡിലെ ചലച്ചിത്ര നിർമ്മാതാവ് അജയ് കുമാർ സിംഗ് നടിക്കെതിരെ കള്ളചെക്ക് നല്‍കി വഞ്ചിച്ചുവെന്ന  കേസ് നല്‍കിയത്. കേസില്‍ കോടതി അമീഷയ്ക്ക് പലതവണ ഹാജറാകുവാന്‍ സമയന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അമീഷ കോടതിയില്‍ എത്തിയില്ല. തുടര്‍ന്ന് കോടതി ഇവര്‍ക്കെതിരെ ആറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്നാണ് അമീഷ പട്ടേല്‍ നേരിട്ടെത്തി കീഴടങ്ങിയത്. ദേശി മാജിക് എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് അജയ് കുമാർ സിംഗ് 2.5 കോടി രൂപ അമീഷ പട്ടേലിന് ബാങ്ക് അക്കൌണ്ട് വഴി കൈമാറിയിരുന്നു. എന്നാൽ പിന്നീട് ഈ ചിത്രം നടന്നില്ല. തുടര്‍ന്ന് നിര്‍മ്മാതാവ് ഈ പണം തിരിച്ചു ചോദിച്ചു. അപ്പോള്‍ ചെക്കായാണ് നടി…

    Read More »
  • Local

    കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു

    വയനാട്: വയനാട് കാരാപ്പുഴ അണക്കെട്ടിൽ കുട്ട വഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് ആണ് മരിച്ചത്. ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപം ആണ് അപകടം നടന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ പശുവിന് പുല്ലു വെട്ടി കുട്ടത്തോണിയിൽ മടങ്ങുമ്പോഴായിരുന്നു അപകടം. 4 പേരാണ് തോണിയിലുണ്ടായിരുന്നത്. മറ്റു മൂന്നു പേർ നീന്തി രക്ഷപ്പെട്ടു.

    Read More »
  • Kerala

    കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി വിജയിച്ച എംഎസ്എഫ് നേതാവ് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്‍

    കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി വിജയിച്ച എംഎസ്എഫ് നേതാവ് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്‍. യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്‍റായ അമീന്‍ റാഷിദാണ് സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയെന്ന പേരില്‍ മത്സരിച്ച് ജയിച്ചത്. സര്‍വകാശാല നിയമം ലംഘിച്ചാണ് അമീനിനെ മത്സരിപ്പിച്ചതെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്തെത്തി. കഴിഞ്ഞയാഴ്ച നടന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായി അമീന്‍ റാഷിദ് ഉള്‍പ്പെടെ നാല് പേരായിരുന്നു എംഎസ്എഫ് പാനലില്‍ ജയിച്ചത്. കൊട്ടപ്പുറം സീ ഡാക് കോളേജില്‍ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണെന്ന രേഖയായിരുന്നു അമീന്‍ മത്സരിക്കാനായി സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥി പ്രതിനിധിയായി മത്സരിക്കണമെങ്കില്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയായിരിക്കണമെന്ന സര്‍വകാശാല നിയമം. എന്നാല്‍ അമീന്‍ യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ രണ്ട് വര്‍ഷമായി പ്രൊജക്റ്റ് അസിസ്റ്റന്‍റ് തസ്തികയില്‍ ജോലി ചെയ്തു വരികയാണ്. 2021ല്‍ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്ന്‍റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ച അമീനെ പിന്നീട് കരാറടിസ്ഥാനത്തില്‍…

    Read More »
Back to top button
error: