KeralaNEWS

കോട്ടയം-സേലം റൂട്ടിൽ രാത്രികാല ട്രെയിൻ

കോട്ടയം: ഇവിടെ നിന്നും സേലത്തേക്ക് രാത്രികാല ട്രെയിൻ വേണമെന്ന് ആവശ്യം.
രാത്രി 11 മണിയോടെ കോട്ടയത്ത് നിന്നും ആരംഭിച്ച് പിറ്റേന്ന് രാവിലെ സേലത്തെത്തുന്ന വിധം ട്രെയിൻ ക്രമീകരിക്കണമെന്നാണ് ആവശ്യം.
വിദ്യാർത്ഥികളും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്നവരും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് കോയമ്പത്തൂർ, സേലം റൂട്ടിൽ ഉള്ളത്.എന്നാൽ രാത്രികാല ട്രെയിനുകൾ ഇല്ലാത്തതിനാൽ ഇവരിലേറെയും അമിത ചാർജ് നൽകി സ്വകാര്യ ബസുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്.ഇപ്പോൾ വിദ്യാലയങ്ങൾ തുറന്നതോടുകൂടി കാലുകുത്താൻ ഇടമില്ലാതെയാണ് ഈ‌ റൂട്ടിൽ ബസുകൾ സർവീസ് നടത്തുന്നത്.
കോട്ടയം-സേലം റൂട്ടിൽ രാത്രി യാത്ര സാധ്യമാകുന്ന തരത്തിൽ ഇന്റർസിറ്റി എക്സ്‌പ്രസ് സർവീസ് നടത്തണമെന്നാണ് ഈ‌ റൂട്ടിലെ സ്ഥിരം യാത്രക്കാരുടെ ആവശ്യം.

Back to top button
error: