IndiaNEWS

കനത്ത മഴ;ചെന്നൈയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിൽ ചെന്നൈയടക്കം ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്,തിരുവള്ളൂര്‍, റാണിപേട്ട്,വെല്ലൂര്‍ ജില്ലകളിലാണ് അവധി.
ഞായറാഴ്‌ച രാത്രിയോടെയാണ് ചെന്നൈയില്‍ കനത്ത മഴ പെയ്‌തു തുടങ്ങിയത്.മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടായി. മരം കടപുഴകി വീണ് പലയിടത്തും ഗതാഗത തടസമുണ്ടായി. മഴയെ തുടര്‍ന്ന് വ്യോമഗതാഗതവും താറുമാറായി. പത്തോളം വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. നിരവധി അന്താരാഷ്‌ട്ര വിമാന സര്‍വീസുകളടക്കം വൈകുകയും ചെയ്‌തു.

Back to top button
error: