KeralaNEWS

ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ കിണറ്റിൽ ചാടി മരിച്ചു

ചെറുതുരുത്തി: ഭർത്താവുമായി വഴക്കിട്ട് കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയശേഷം വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയ യുവതി മരിച്ചു. മുള്ളൂര്‍ക്കര പട്ടൻമാര്‍ക്കുണ്ട് വാലിയില്‍ വീട്ടില്‍ ശ്രീലക്ഷ്മി (25) ആണ് മരിച്ചത്.
വീട്ടുകാർ പെട്ടെന്നുതന്നെ ശ്രീലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒൻപതു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ അമ്മയാണ്. വടക്കാഞ്ചേരി പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.

Back to top button
error: