ഭോപ്പാൽ:മദ്ധ്യപ്രദേശില്‍ 18കാരിയെയും കാമുകനെയും വെടിവച്ച് കൊലപ്പെടുത്തി.ബാലുപുര സ്വദേശികളായ രാധശ്യാം തോമര്‍ (21), ശിവാനി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരുടെയും പ്രണയത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നാണ് വിവരം.വെടിവച്ച് കൊലപ്പെടുത്തി മൃതദേഹത്തില്‍ ഭാരമുള്ള കല്ല് കെട്ടി മുതലക്കുളത്തില്‍ താഴ്ത്തുകയായിരുന്നു.
മകനെ ദിവസങ്ങളോളം കാണാതായതോടെ രാധശ്യാമിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതേസമയം തന്നെയാണ് പെൺകുട്ടിയെ കാണാതായ വിവരവും പോലീസിന് ലഭിക്കുന്നത്.തുടർന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
മൃതദേഹാവശിഷ്ടങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെടുത്തു. ചമ്ബല്‍ ഘരിയാല്‍ വന്യജീവി സങ്കേതത്തിന് സമിപമുള്ള കുളത്തിൽ നിന്നുമാണ് അവശിഷ്ടങ്ങൾ കിട്ടിയത്. രണ്ടായിരത്തിലധികം ചീങ്കണ്ണികളും അഞ്ഞൂറിലധികം മുതലകളും ഇവിടെയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.