IndiaNEWS

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; വ്യാജ ഡോക്ടർ അറസ്റ്റിൽ

മുംബൈ: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയില്‍.

ഷൊയ്ബ്, ഇര്‍ഫാൻ സയിദ് എന്നിവരാണ്  അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവാണ് പ്രതികളെ പിടികൂടിയത്.

 

Signature-ad

പരിശോധനയ്ക്കു വേണ്ടി ഡോക്ടറുടെ മുറിയിലേക്ക് പോയ യുവതിയ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്നുണ്ടായ സംശയത്തില്‍ ഭര്‍ത്താവ് അന്വേഷിച്ച്‌ പരിശോധന മുറിയിലേക്ക് കടന്നപ്പോഴാണ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് ആശുപത്രിയില്‍ ബഹളം വയ്ക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.

 

സംഭവത്തില്‍ ആശുപത്രി ഉടമയടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ആശുപത്രി ഉടമ ഒളിവിലാണ്.

Back to top button
error: