KeralaNEWS

ജോലിക്ക് പോകാൻ തയാറാവുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ജോലിക്ക് പോകാൻ തയാറാവുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് നെൻമാറ നെന്മാറ ഒലിപ്പാറയിലെ ചുണ്ടക്കാട്ടില്‍ സോനേഷ് (33) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ മുടവന്തേരിയിലെ വാടകവീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സോനേഷിനെ ഉടൻ നാദാപുരം ഗവണ്‍‌മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: