പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുക. ദന്ത ഡോക്ടറെ കാണുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി . ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടേയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം.പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ആദ്യം ഒഴിവാക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം
ചായയും കാപ്പിയും ഒഴിവാക്കണം.പകരം ഗ്രീൻ ടീയോ മറ്റേതെങ്കിലും ഹെര്‍ബര്‍ ടീയോ തെരഞ്ഞെടുക്കുന്നത് അനുയോജ്യമായിരിക്കും.
കൊക്കൊക്കോള, പെപ്സി പോലുള്ള സോഡകളും പല്ലുകള്‍ക്ക് ദോഷകരമാണ്.ഇവ പല്ലുകളെ അതിവേഗം ദ്രവിപ്പിക്കും.
അതുപോലെത്തന്നെ മദ്യവും ഉപേക്ഷിക്കണം.മദ്യത്തിലടങ്ങിയി
പുകവലിക്കുന്നതോ പുകയില ഉപയോഗിക്കുന്നതോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. മാത്രമല്ല, പുകയില പല്ലുകളില്‍ കറുത്ത പാടുകള്‍ ഉണ്ടാക്കുന്നു.
സ്വീകരിക്കേണ്ടത്
ബീൻസ് പോലുള്ള നാരുകളുള്ള പച്ചക്കറികളും ചീര പോലുള്ള ഇലക്കറികളും കഴിക്കാം, ഇത് വായിലെ ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ആസിഡിന്റെ സ്വാഭാവിക ശുദ്ധീകരണത്തിന് സഹായിക്കുകയും വായുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ദഹനപ്രക്രിയ മുതൽ വായ് വൃത്തിയാക്കുന്ന ജോലി വരെ നിർവഹിക്കുന്ന ദ്രാവകമാണ് ഉമിനീർ. മനുഷ്യൻ തുടർച്ചയായി എട്ട് അല്ലെങ്കിൽ ഒമ്പത് മണിക്കൂറൊക്കെ ഉറങ്ങുക സാധാരണമാണ്. ആ സമയത്ത് ഉമിനീരിന്റെ അളവ് കുറയും. അപ്പോൾ വായയുടെ വൃത്തിയാക്കൽ അഥവാ ക്ലെൻസിങ് വേണ്ടവിധം നടക്കില്ല. ഈ സമയത്ത് വായിൽ അമ്ളാംശം കൂടുതൽ ഉണ്ടാകുകയും ഉമിനീരിന്റെ പി.എച്ച്. താഴ്ന്ന് ഏകദേശം 5.5 എന്ന നിലയിൽ എത്തുകയും ചെയ്യും. അപ്പോൾ പല്ലുകളുടെ സൂക്ഷ്മഘടകങ്ങളായ ധാതുലവണങ്ങൾ പുറത്തേക്ക് കൊഴിഞ്ഞുപോകാൻ തുടങ്ങും. ഇങ്ങനെ പല ദിവസങ്ങളിൽ സംഭവിക്കുമ്പോൾ അത് പോടായി മാറും.
ഫ്ളൂറൈഡ് പോലുള്ള പദാർഥങ്ങൾ പല്ല് കേടുവരാതിരിക്കാൻ പല്ലിൽ പുരട്ടാൻ ഡോക്ടറുടെ സഹായം തേടാവുന്നതാണ്. ടോപ്പിക്കൽ ഫ്ളൂറൈഡ് കൃത്യമായുപയോഗിച്ചാൽ, പല്ലിൽ കേടുവരുന്നത് തൊണ്ണൂറുശതമാനത്തോളം തടയാൻ കഴിയും. ടോപ്പിക്കൽ ഫ്ളൂറൈഡ്, ഡെന്റൽ ക്ലിനിക്കുകളിൽവെച്ചുമാത്രമാണ് പല്ലിൽ പുരട്ടേണ്ടത്. വീടുകളിൽവെച്ച് ചെയ്യാൻ പാടില്ല. ടോപ്പിക്കൽ ഫ്ളൂറൈഡുകളിൽ മികച്ചത് ഫ്ളൂറൈഡ് വാർണിഷ്, എ.പി.എഫ്. ജെൽ മുതലായവയാണ്. പാൽ പ്രോട്ടീനായ കെസീനുള്ള പദാർഥങ്ങളും പല്ലിന്റെ ധാതുഘടനയെ സംരക്ഷിക്കാൻ ഡോക്ടർമാർ ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഡോക്ടറുടെ നിർദേശപ്രകാരം ഡെന്റൽ ക്ലിനിക്കിൽനിന്ന് ചെയ്യേണ്ട പ്രതിരോധമാർഗങ്ങളാണ് ഇവയൊക്കെ.
വെള്ളവരപോലെ പല്ലിനുചുറ്റും വരുന്നതുകണ്ടാൽ ഓർത്തുകൊള്ളുക, ഇതാണ് പല്ലിന് കേടുവരുന്നതിന്റെ മുഖ്യലക്ഷണം. ഉടൻ ഡോക്ടറെ കാണുകയും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുകയും വേണം. എന്നാൽ അതൊരു ബ്രൗൺ നിറമായാൽ, അവിടെ ദന്തക്ഷയം അഥവാ പല്ലിലെ കേട് അല്ലെങ്കിൽ ഡെന്റൽ കേരീസ് എന്ന രോഗം പുരോഗമിച്ചുതുടങ്ങിയിട്ടുണ്ടാകും
പല്ലുവേദന
1. ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുക. അല്ലെങ്കില്‍ തേന്‍ ചേര്ത്ത് പേയിസ്‌റ്റ് രൂപത്തിലാക്കി പല്ലിന്റെ ദ്വാരത്തില്‍ വയ്‌ക്കുക.
2. എരുക്ക്, ഏലിലംപാല, പപ്പായ കറ ഇവ കൃമിയുള്ള പല്ലിന്റെ ദ്വാരത്തില്‍ കടത്തിവയ്‌ക്കുകയോ, പഞ്ഞിയില്‍ കടിച്ചു പിടിക്കുകയോ ചെയ്യുക.
3. ഖദിരാദി ഗുളിക തേനിലോ ഉപ്പു വെള്ളത്തിലോ ചാലിച്ച് മോണയില്‍ തേയ്ക്കുകയോ കേടുള്ള പല്ലില്‍ വയ്‌ക്കുകയോ ചെയ്യാവുന്നതാണ്.
4. അരിമേദാദി എണ്ണ ചൂടുവെള്ളത്തില്‍ ഒഴിച്ച് കവിള്‍ കൊള്ളുകയോ ഉച്ചിയില്‍ ഒന്നോ രണ്ടോ തുള്ളി തേയ്‌ക്കുകയോ ചെയ്യുക.
5. ത്രിഫലചൂര്ണ്ണംക തേനില്‍ ചാലിച്ച് മോണയില്‍ പുരട്ടുകയോ വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുകയോ ചെയ്യാവുന്നതാണ്.