Month: June 2023
-
Kerala
പി ശശിയുടെയും ഡിവൈഎസ്പി റസ്‌തോയുടെയും കുബുദ്ധിയിലുദിച്ചതാണ് തനിക്കെതിരായ വ്യാജ ആരോപണം, എം.വി. ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കും: കെ. സുധാകരന്‍
തിരുവനന്തപുരം: തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. എം വി ഗോവിന്ദനെ അങ്ങനെയങ്ങ് വിടില്ല. ഇതുപോലുള്ള തെമ്മാടിത്തങ്ങൾക്കും തോന്ന്യാസങ്ങൾക്കും അറുതിവരുത്താനാണ് നിയമം. അത് ഉപയോഗപ്പെടുത്തിയില്ലെങ്കിൽ താനൊരു പൗരനല്ലല്ലോ. എ വി ഗോവിന്ദനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും ഗോവിന്ദനെക്കൊണ്ട് മറുപടി പറയിക്കുമെന്നും സുധാകരൻ കണ്ണൂർ ഡി സി സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പി ശശിയുടെയും ഡി വൈ എസ് പി റസ്‌തോയുടെയും കുബുദ്ധിയിലുദിച്ചതാണ് തനിക്കെതിരായ വ്യാജ ആരോപണമെന്നും അതിന് സി പി എമ്മിന്റെ സഹായം ലഭിച്ചെന്നും സുധാകരൻ ആരോപിച്ചു. സുധാകരൻറെ വാക്കുകൾ ഒരു രാഷ്ട്രീയ നേതാവ് നടത്താൻ പാടില്ലാത്ത തരംതാണ പ്രസ്താവനയാണ് എം വി ഗോവിന്ദൻ നടത്തിയത്. മനുഷ്യത്വവും സംസ്‌കാരവുമുള്ള ഏതെങ്കിലും നേതാക്കൾ സി പി എമ്മിൽ ഉണ്ടെങ്കിൽ പാർട്ടിക്ക് അകത്ത് പ്രതികരിക്കണം. നിരപരാധിയായ തന്നെ…
Read More » -
LIFE
“നടൻ വിജയ് സിനിമകളിൽ പുകവലി ഒഴിവാക്കണം“; ലിയോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ എതിര്‍പ്പുമായി പട്ടാളി മക്കൾ കച്ചി
ചെന്നൈ: നടൻ വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ എതിർപ്പുമായി പട്ടാളി മക്കൾ കച്ചി (പിഎംകെ) പ്രസിഡൻറും എംപിയുമായ അൻപുമണി രാമദോസ് രംഗത്ത്. പോസ്റ്ററിലെ വിജയിയുടെ ചിത്രം പുകവലിക്കുന്ന രീതിയിലാണ് അതാണ് പിഎംകെ നേതാവിനെ ചൊടിപ്പിച്ചത്. നിരവധി കുട്ടികളും ചെറുപ്പക്കാരും വിജയ്‌യുടെ സിനിമ കാണുന്നതിനാൽ പുകവലിക്കുന്നത് തടയാനുള്ള സാമൂഹിക ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്ന് അൻപുമണി രാമദോസ് ട്വീറ്റ് ചെയ്തു. “നടൻ വിജയ് സിനിമകളിൽ പുകവലി ഒഴിവാക്കണം. ലിയോ സിനിമയുടെ പോസ്റ്ററിൽ നടൻ വിജയ് പുകവലിക്കുന്നതായി കാണുന്നത് സങ്കടകരമാണ്. കുട്ടികളും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നു. അദ്ദേഹത്തെ കണ്ട് അവർ പുകവലിക്കാൻ ഇടയാകരുത്. പുകവലിയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം വിജയിക്കുണ്ട്. നിയമവും അതുതന്നെയാണ് പറയുന്നത്. 2007ലും 2012ലും വാഗ്ദാനം ചെയ്തതുപോലെ സിനിമകളിലെ പുകവലി രംഗങ്ങളിൽ നിന്ന് വിജയ് വിട്ടുനിൽക്കണം” -അൻപുമണി രാമദോസിൻറെ ട്വീറ്റ് പറയുന്നു. വിജയ്‌യുടെ പോക്കിരി റിലീസായപ്പോൾ പിഎംകെ സമാനമായ വിമർശനം ഉയർത്തിയിരുന്നു. അതിനെ തുടർന്ന്…
Read More » -
Kerala
ഹിന്ദിയിൽ ബോർഡുമായി കെഎസ്ആർടിസി
എരുമേലി:ഹിന്ദിയിൽ ബോർഡുമായി കെഎസ്ആർടിസി ബസ്. എരുമേലിയിൽ നിന്നും പാലക്കാടിനുള്ള ഫാസ്റ്റ് പാസഞ്ചറിലാണ് ഹിന്ദിയിൽ സ്ഥലങ്ങളുടെ പേരുകൾ എഴുതിയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഏറെ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂർ, മൂവാറ്റുപുഴ സ്ഥലനാമങ്ങളാണ് ഹിന്ദിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.എരുമേലി ഡിപ്പോയുടേതാണ് വണ്ടി. രാവിലെ 8:30-ന് വണ്ടി എരുമേലിയിൽ നിന്നും പുറപ്പെടും.2:30-ന് പാലക്കാട് എത്തും.തിരികെ പാലക്കാട് നിന്നും വൈകിട്ട് 5:30-ന് പുറപ്പെട്ട് രാത്രി 12 മണിയോടെ എരുമേലിയിൽ എത്തും.
Read More » -
ഇടുക്കിയിൽ കയർ കഴുത്തിൽ കുരുങ്ങിയ വിദ്യാർത്ഥി മരിച്ചു
ഇടുക്കി: വീട്ടുവളപ്പിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി ഇരട്ടയാറിനു സമീപം പള്ളിക്കാനത്താണ് കഴുത്തിൽ കയർ കുരുങ്ങിയ വിദ്യാർത്ഥി മരിച്ചത്. പള്ളിക്കാനം കുന്നേൽ സിജിയുടെ മകൻ ജിസ് (13) ആണ് മരിച്ചത്. വീടിനു സമീപത്തെ കാപ്പിച്ചെടിയിൽ കയറിയപ്പോൾ തെന്നി വീണ് കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നു. അപകടത്തിൽ കുട്ടി മരിക്കുകയായിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
Sports
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 281 റണ്‍സ് വിജയലക്ഷ്യം
എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 281 റണ്‍സ് വിജയലക്ഷ്യം. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 273 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റ് നേടിയ നതാന്‍ ലിയോണും പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോ റൂട്ട് (46), ഹാരി ബ്രൂക്ക് (46), ബെന്‍ സ്‌റ്റോക്‌സ് (43) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഒരു സെഷനും ഒരു ദിവസവും മുന്നില്‍ നില്‍ക്കെ ഓസീസിന് ജയിക്കാനുള്ള അവസരമുണ്ട്. ഇംഗ്ലീഷ് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (7), സാക് ക്രൗളി (19) എന്നിവരെ ഇന്നലെ തന്നെ നഷ്ടമായിരുന്നു. ഇന്ന് ഒല്ലി പോപാണ് (14) ആദ്യം മടങ്ങുന്നത്. കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന ബ്രൂക്ക് – റൂട്ട് സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 52 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റൂട്ടിനെ പുറത്താക്കി നതാന്‍ ലിയോണ്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ബ്രൂക്കിനേയും ലിയോണ്‍ മടക്കി. പിന്നീടെത്തിയവരില്‍ സ്റ്റോക്‌സ്…
Read More » -
Kerala
പ്ലസ് ടു കോഴക്കേസ് രാഷ്ട്രീയ വിദ്വേഷം തീർക്കാൻ കെട്ടിച്ചമച്ച കേസ്, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഒരുമിച്ചുള്ള വേട്ടയാടലെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി
കാസർകോഡ്: പ്ലസ് ടു കോഴക്കേസ് രാഷ്ട്രീയ വിദ്വേഷം തീർക്കാൻ കെട്ടിച്ചമച്ച കേസ് ആയിരുന്നുവെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി. പ്രവർത്തകർക്ക് കൊടുത്ത വാക്ക് പാലിച്ചു. ഇത്തരത്തിൽ ഒരു കേസ് ഇ.ഡിയെ ഏൽപ്പിച്ചത് ഇതാദ്യമാണെന്നും കെഎം ഷാജി പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഒരുമിച്ചുള്ള വേട്ടയാടലിന് മുന്നിൽ കീഴടങ്ങിയില്ലെന്നും കേസിലെ തുടർ നടപടികളെ നിയമപരമായി നേരിടുമെന്നും കെഎം ഷാജി പറഞ്ഞു. പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിജിലൻസ് കേസ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ തുടർന്നെടുത്ത ഇ.ഡി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി. കേസെടുത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടികളും റദ്ദാക്കി. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് കേസിന്റെ ഭാഗമായി ഇ.ഡി കണ്ടുകെട്ടിയിരുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കെ എം ഷാജിക്കെതിരേ ഇഡി കേസെടുത്തിരുന്നത്. പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്‌ഐആർ റദ്ദാക്കിയിരുന്നു. സി…
Read More » -
Health
വിറ്റാമിൻ ഡി ലഭിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ
വിറ്റാമിൻ ഡിയുടെ പ്രാധാന്യത്തെക്കുറിച്ച് പലർക്കും അറിയില്ല. വിറ്റാമിൻ ഡി മനുഷ്യ ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും നിർവഹിക്കാൻ ആവശ്യമായ ഒരു വിറ്റാമിനാണ്. ആറുമാസത്തിലൊരിക്കലെങ്കിലും വിറ്റാമിൻ ഡി പരിശോധന നടത്താൻ ഡോക്ടർമാർ പറയുന്നു. ഇന്ത്യയിൽ വൈറ്റമിൻ ഡി കുറവുള്ളവരുടെ എണ്ണം കൂടി വരുന്നതായി വിദഗ്ധർ പറയുന്നു. വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ ഒരു ഹോർമോൺ അല്ലെങ്കിൽ പ്രോഹോർമോൺ പോലെ പ്രവർത്തിക്കുന്നു. ശരീരത്തിലെ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയ അവശ്യ ധാതുക്കളുടെ നിയന്ത്രണത്തിലും ആഗിരണത്തിലും വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡി ലഭിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ… കൂൺ… വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് കൂൺ. വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിന് കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക.…
Read More » -
Crime
യുഎഇയിലെ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി; പ്രവാസികളുടെ സംഘം അറസ്റ്റില്‍
ഉമ്മുൽഖുവൈൻ: യുഎഇയിലെ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയതിന് ഒരുകൂട്ടം പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഉമ്മുൽഖുവൈനിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഇവർ കഞ്ചാവ് ചെടികൾ കൃഷി ചെയ്‍തത്. ഇതിന് പുറമെ നിരോധിത ലഹരി വസ്‍തുക്കളുടെ കള്ളക്കടത്തും ഇവർ നടത്തിയതായി പൊലീസ് കണ്ടെത്തി. കഞ്ചാവ് കൃഷി ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികൾ ഇവരുടെ അപ്പാർട്ട്മെന്റിൽ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുകയായിരുന്നുവെന്ന് ഉമ്മുൽഖുവൈൻ പൊലീസ് ആന്റി നർക്കോട്ടിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി മേജർ ജമാൽ സഈദ് അൽ കെത്‍ബി പറഞ്ഞു. തുടർന്ന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകുകയും ഇവർ മുൻകൂട്ടി പദ്ധതിയിട്ടതു പ്രകാരം അപ്പാർട്ട്മെന്റിൽ കയറി റെയ്ഡ് നടത്തി എല്ലാവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പരിശോധനയിൽ കഞ്ചാവ് ചെടികളും മറ്റ് ലഹരി വസ്‍തുക്കളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. ഇവയെല്ലാം തുടർ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് പൊതുജനങ്ങൾ പൊലീസുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ഉമ്മുൽ ഖുവൈൻ പൊലീസ്…
Read More » -
India
കടലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 4 മരണം
ചെന്നൈ:തമിഴ്നാട്ടിലെ കടലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. കടലൂർ ജില്ലയിലെ പൻരുട്ടിയില്‍ മേല്‍പട്ടാമ്ബാക്കത്താണ് സംഭവം. അപകടത്തില്‍ 4 പേര്‍ മരിച്ചതായും 70 ഓളം പേര്‍ക്ക് പരുക്കേറ്റതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍.ബസ് ഡ്രൈവര്‍മാരാണ് മരിച്ചവരില്‍ 2 പേര്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. കടലൂരിലേക്ക് പോവുകയച്ചിരുന്ന ബസിന്റെ മുൻവശത്തെ ടയര്‍പൊട്ടി നിയന്ത്രണം നഷടപ്പെട്ട് എതിര്‍ ദിശയില്‍ വന്ന മറ്റൊരു ബസിലിടക്കുകയായിരുന്നു. രണ്ട് ബസുകളുടെയും മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Read More » -
Kerala
തൃശൂർ അരിമ്പൂരിൽ അവശനിലയിൽ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ
തൃശൂർ: തൃശൂർ അരിമ്പൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകൾ അനുപമ (15)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അനുപമയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അനുപമ മരിച്ചത്. കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തിവരികയാണ്.
Read More »