തൃശൂർ: തൃശൂർ അരിമ്പൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകൾ അനുപമ (15)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അനുപമയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അനുപമ മരിച്ചത്. കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തിവരികയാണ്.
Check Also
Close
-
അർജുൻ അശോകൻ്റെ ‘അൻപോട് കൺമണി’ നാളെ, ജനുവരി 24ന് തീയേറ്ററുകളിൽJanuary 23, 2025