ചെന്നൈ:തമിഴ്നാട്ടിലെ കടലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. കടലൂർ ജില്ലയിലെ പൻരുട്ടിയില്‍ മേല്പട്ടാമ്ബാക്കത്താണ് സംഭവം.
അപകടത്തില്‍ 4 പേര് മരിച്ചതായും 70 ഓളം പേര്‍ക്ക് പരുക്കേറ്റതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍.ബസ് ഡ്രൈവര്‍മാരാണ് മരിച്ചവരില്‍ 2 പേര്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
കടലൂരിലേക്ക് പോവുകയച്ചിരുന്ന ബസിന്റെ മുൻവശത്തെ ടയര്‍പൊട്ടി നിയന്ത്രണം നഷടപ്പെട്ട് എതിര് ദിശയില്‍ വന്ന മറ്റൊരു ബസിലിടക്കുകയായിരുന്നു. രണ്ട് ബസുകളുടെയും മുൻഭാഗം പൂര്‍ണമായും തകര്‍ന്നു.
മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.