
കാസര്‍കോഡ്: കാഞ്ഞങ്ങാട് ചിത്താരിയില്‍ റെയില്‍വേ ട്രാക്കില്‍ ട്രാക്ടര്‍ കുടുങ്ങി മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.പരശുറാം എക്സ് പ്രസ്സ് കടന്നു പോയതിന് പിന്നാലെ ചിത്താരി ജമാ അത്ത് സ്കൂളിന് സമീപം റെയില്‍വേ ട്രാക്കിലാണ് ട്രാക്ടര്‍ കുടുങ്ങിയത്.പൊയ്യക്കര ഭാഗത്ത് വയല്‍ ഉഴുതശേഷം മറുഭാഗത്തെ വയലിലേക്ക് പോകുന്നതിനായി എളുപ്പത്തിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രാക്ടര്‍ ഓഫാവുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ റയിൽവെ പൊലീസും, സാങ്കേതിക വിഭാഗവും മണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ് ട്രാക്ടര്‍ മാറ്റാൻ സാധിച്ചത്. സമീപത്ത് റെയില്‍വേ ക്രോസിംഗില്ലാത്തതിനാല്‍ മറുവശത്തെത്താൻ ഏറെ ചുറ്റി യാത്ര ചെയ്യണം.ഇത് ഒഴിവാക്കി എളുപ്പത്തിലെത്താനാണ് ട്രാക്ടര്‍ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ചത്.ഡ്രൈവർക്കെതിരെ റയിൽവെ പോലീസ് കേസെടുത്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan