IndiaNEWS

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെതിരേ ഭരണകക്ഷിയില്‍ കലാപം; നാല് എംഎൽഎമാർ രാജിവെച്ചു

ഇംഫാൽ:ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെതിരേ ഭരണകക്ഷിയില്‍ കലാപം.
മുഖ്യമന്ത്രി ബിരേൻ സിംഗിനെ മാറ്റാതെ കലാപം അവസാനിക്കില്ലെന്ന് മെയ്തി കുക്കിവിഭാഗം നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു.
മെയ്തി കുക്കി വിഭാഗങ്ങളെ നേരിട്ട് കണ്ട് സമാധാനം നിലനിര്‍ത്തണമെന്ന അമിത് ഷായുടെ അഭ്യര്‍ത്ഥന അവര്‍ നിരസിച്ചു. തങ്ങളെ തീവ്രവാദികളായി മുദ്രകുത്തി വെടിവച്ച്‌ കൊല്ലാൻ നിര്‍ദ്ദേശം നല്‍കിയെന്നാണു കുക്കികള്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.മുഖ്യമന്ത്രി ബിരേൻ സിംഗിനെ എത്രയും വേഗം മാറ്റണമെന്ന് കുകി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ അമിത് ഷായോടാവശ്യപ്പെട്ടു.
ബിരേൻ സിംഗിന്റെ നടപടികളില്‍ പ്രതിഷേധിച്ച്‌ നാല് എംഎല്‍എമാര്‍ ഇതിനോടകം രാജി വച്ചിട്ടുണ്ട്.എല്ലാവരും ഭരണപക്ഷത്തുള്ളവരാണ്.
അതിനിടെ ആഭ്യന്തര കലാപം തടഞ്ഞില്ലെങ്കില്‍ ഒളിംപിക്സ് മെഡലുകള്‍ തിരിച്ച്‌ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഒളിമ്ബിക്സ് താരം മീര ബായ് ചാനു അടക്കം 11 കായിക താരങ്ങള്‍ രംഗത്തെത്തി.എണ്‍പതിലേറെപ്പേരാണ് ഇതിനോടകം കലാപത്തില്‍ മരിച്ചത്.
അതേസമയം മണിപ്പൂര്‍ കലാപത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

Back to top button
error: