
പത്തനംതിട്ട: കോഴഞ്ചേരി അയിരൂരില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനൊപ്പം തൊഴിലാളികളെ കയറ്റിവന്ന മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു.സാജിദുര്‍ റഹ്മാനാണ്(32) മരിച്ചത്.
അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഒരാളുടെ കൈപ്പത്തി അറ്റുപോയി.പരിക്കേറ്റവരെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 13 തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. അയിരൂര്‍ കാഞ്ഞീറ്റുകര റോഡില്‍ പൊന്മലയിലേക്ക് തിരിയുന്ന ഭാഗത്ത് വ്യാഴാഴ്‌ച വൈകിട്ടായിരുന്നു അപകടം.തടിയൂര്‍ ഭാഗത്തു നിന്നും കോണ്‍ക്രീറ്റ് കഴിഞ്ഞ് തൊഴിലാളികളും മിക്‌സിങ് മെഷീനുമായി മടങ്ങിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
പൊന്മല ഭാഗത്തെ വളവും അനുബന്ധ ഇറക്കവും എത്തിയപ്പോള്‍ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan