Month: May 2023

  • Kerala

    19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന്

    തിരുവനന്തപുരം: കേരളത്തിലെ 9 ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം.രാവിലെ പത്തിനാണ്‌ വോട്ടെണ്ണല്‍. രണ്ട് കോര്‍പ്പറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. കോട്ടയം നഗരസഭയില്‍ പുത്തൻതോട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇടത് – വലത് മുന്നണികളെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമായിരിക്കുന്നത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷ ബെന്നിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. എല്‍ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങള്‍ വീതമാണ് നഗരസഭയില്‍ ഉണ്ടായിരുന്നത്.

    Read More »
  • Food

    മാതാപിതാക്കൾ ശ്രദ്ധിക്കുക: കുട്ടികളുടെ ചിട്ടയില്ലാത്ത ഭക്ഷണരീതി ഗുരുതര പ്രത്യാഘാതമുണ്ടാക്കും, പൊണ്ണത്തടിയും ഒപ്പം പകര്‍ച്ചവ്യാധികളും ബാധിക്കാം

         സ്കൂൾ, കോളജ് കാലഘട്ടത്തില്‍ കുട്ടികളില്‍ രൂപപ്പെടുന്നചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്നീട് പൊണ്ണത്തടിയിലേക്കും ശ്വാസംമുട്ടലിലേക്കും വിഷാദത്തിലേക്കുമൊക്കെ നയിക്കുമെന്നാണ് അന്താരാഷ്ട്ര ഗവേഷക ഡോ. ജൊവാന്‍ ബോട്ടോര്‍ഫ് പറയുന്നു. യു.ബി.സി.ഒ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ പ്രൊഫസറാണ് ജൊവാന്‍. ചൈനയിലെ ഏകദേശം 31 യൂണിവേഴ്‌സിറ്റികളിലെ  12,000 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഗവേഷണത്തില്‍ പങ്കെടുത്തത്. കോളജ് വിദ്യാഭ്യാസത്തിന് പോകുന്നതു മുതലാണ് കുട്ടികളില്‍ ഇത്തരം ഭക്ഷണശീലങ്ങള്‍ ഉടലെടുക്കുന്നതെന്നും ഇത് വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും ജൊവാന്‍ പറയുന്നു. ഉയര്‍ന്ന കലോറിയും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ പൊതുവേ കഴിക്കാറ്. ഇത് പൊണ്ണത്തടി സൃഷ്ടിക്കുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. എന്നാല്‍, പൊണ്ണത്തടി മാത്രമല്ല ഇവ മൂലം ഉണ്ടാകുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും വരെ ഉണ്ടായേക്കാം. വയറിളക്കവും ജലദോഷവുമാണ് ഇവയില്‍ ചിലത്. വിദ്യാര്‍ഥികളെ ആരോഗ്യകരമായ ഭക്ഷണരീതി എന്താണെന്ന് പഠിപ്പിക്കണമെന്നും ഇത്തരം ആരോഗ്യകരമായ ഭക്ഷണം എല്ലാ വിദ്യാര്‍ഥികള്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ കോളജുകളില്‍ ലഭ്യമാക്കണമെന്നും ഡോ.ജൊവാന്‍ നിർദ്ദേശിക്കുന്നു. ആരോഗ്യപൂര്‍ണമായ ഭക്ഷണം ഉണ്ടാക്കുന്നതിനായി…

    Read More »
  • Kerala

    ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അടുക്കള കത്തിനശിച്ചു

    കാസര്‍ഗോഡ്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.സംഭവത്തിൽ വീടിന്റെ അടുക്കള മുഴുവൻ കത്തിനശിച്ചു.  ഉദുമ ശ്രീജ നിലയത്തില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം.കരിപ്പോടി പ്രാദേശിക സമിതി പ്രസിഡന്‍റ് സുരേഷ് കുമാറിന്റെ വീടാണിത്.വീട്ടുകാരും സമീപവാസികളും പാലക്കുന്ന് ടൗണില്‍ നിന്നെത്തിയ യുവാക്കളും ചേര്‍ന്ന് പെട്ടെന്ന് തീ അണച്ചതിനാൽ വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടർന്നില്ല. ഫ്രിഡ്ജും മറ്റു ഗൃഹോപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചുവെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് വീട്ടുകാരും.ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം പാതയോരത്തുതന്നെയാണ് ഇവരുടെ വീട്. സംഭവം അറിഞ്ഞ ഉടനെ കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.കാസര്‍ഗോട്ടു നിന്ന് അഗ്‌നിശമന സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു. ചുമരിനും ജനാലകള്‍ക്കും കേടുപാടുകള്‍ പറ്റിയെങ്കിലും മറ്റിടങ്ങളിലേക്ക് തീ പടരും മുന്‍പേ തീയണക്കാനായി.ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • NEWS

    സൗദിയിൽ കനത്തമഴ; ഒരു മരണം

    റിയാദ്: സൗദിയിൽ ഇന്നലെ ഉണ്ടായ കനത്തമഴയിൽ ഒരാൾ മരിച്ചു.തെക്കൻ സൗദിയിലെ നജ്‌റാനിലാണ് സംഭവം  ശക്തമായ മഴയില്‍ നിറഞ്ഞൊഴുകിയ അജ്മ താഴ്‌വരയില്‍ മഴയുടെ ദൃശ്യങ്ങള്‍ കാണാനെത്തിയ 15 കാരിയായ യെമനി പെണ്‍കുട്ടിയാണ് മരിച്ചത്. വിവരം ലഭിച്ചതിനെതുടര്‍ന്ന് സംഭവസ്ഥലത്തു കുതിച്ചെത്തിയ സിവില്‍ ഡിഫൻസ് സേനാംഗങ്ങള്‍ പെണ്‍കുട്ടിയെ വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു..

    Read More »
  • India

    ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര ഗുസ്തി സംഘടന;ഇന്ത്യയെ സസ്പെന്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്

    ന്യൂഡൽഹി:ബി ജെ പി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ സമരത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുനൈറ്റഡ് വേള്‍ഡ് റെസ്ലിംഗ്. താരങ്ങളുടെ പരാതിയില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജനന്ദര്‍ മന്ദറില്‍ സമരത്തിനിടയില്‍ ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത നടപടിയേയും സംഘടന അപലപിച്ചു. ‘സാഹചര്യങ്ങള്‍ നിരീക്ഷിച്ച്‌ വരികയാണ്. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുടെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച്‌ അന്വേഷിക്കാൻ ഉടൻ യോഗം ചേരും’, സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ഡബ്ല്യു എഫ് ഐ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ സസ്പെന്റ് ചെയ്യുമെന്ന മുന്നറിയിപ്പും സംഘടന നല്‍കി. അതേസമയം ലൈംഗികാതിക്രമ പരാതിയില്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള തീരുമാനം താരങ്ങള്‍ താത്കാലികമായി മാറ്റിവെച്ചെങ്കിലും പ്രതിഷേധം ശക്തമാകുന്നു. ഒന്നര മണിക്കൂറോളം ഗംഗാതീരത്ത് കുത്തിയിരുന്ന താരങ്ങളെ അനുനയിപ്പിച്ചത് കര്‍ഷക നേതാക്കളാണ്.നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച കര്‍ഷക സംഘടനകള്‍…

    Read More »
  • Kerala

    വിജിലൻസ് ഡിവൈഎസ്പിയെ പോലും കബളിപ്പിച്ച നുസ്രത്ത്

    ജോലി വാഗ്ദാനം നൽകി ആളുകളിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഇന്നലെ അറസ്റ്റിലായ വി പി നുസ്രത്ത് വിജിലൻസ് ഡിവൈഎസ്പിയെ വിവാഹം കഴിക്കുന്നത് അഡ്വക്കേറ്റ് എന്ന വ്യാജേന. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹത്തില്‍ നിന്നു നിയമപരമായി ഒഴിയുന്നതിനു മുൻപാണ് നുസ്രത്ത് ഡിവൈഎസ്പി സുരേഷ് ബാബുവ‍ിനെ വിവാഹം കഴിച്ചത്.വിവാഹമോചനക്കേസ് കോടതിയില്‍ നിലനില്‍ക്കെ ഇക്കാര്യം ഒളിച്ചുവച്ച്‌ ഒന്നര വര്‍ഷം മുൻപ് ആഡംബരപൂര്‍വമായിരുന്നു വിവാഹം.40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരില്‍ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകള്‍ നിലനില്‍ക്കെയാണ് ഇരുവരും വിവാഹിതരായത്.വക്കീൽ എന്നാണ് പറഞ്ഞിരുന്നത്. തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം അടക്കമുള്ള ജില്ലകളില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത ശേഷം അഭിഭാഷക എന്നു ബോര്‍ഡ് വച്ചാണു നുസ്രത്ത് ഇടനില ഇടപാടുകള്‍ നടത്തിയത്. കോടതിക്കു പുറത്തു സാമ്ബത്തിക തര്‍ക്കങ്ങള്‍ പരിഹരിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. പണം വാങ്ങിയെടുത്ത ശേഷം പ്രതി കക്ഷികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയായിരുന്നെന്നും കണ്ടെത്തി. ജോലി വാഗ്ദാനം ചെയ്തും സാമ്ബത്തിക ഇടനില നിന്നും നുസ്രത്ത് തട്ടിച്ചെടുത്തതു കോടികളാണെന്നാണു സൂചന.…

    Read More »
  • Kerala

    ഷബാന അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍ പെടുത്തിയത് ലൈംഗിക ബന്ധത്തിന് ക്ഷണിച്ചുകൊണ്ട്

    മലപ്പുറം പെരിന്തല്‍മണ്ണയില്‍ അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍ പെടുത്തിയത് ലൈംഗിക ബന്ധത്തിന് ക്ഷണിച്ചുകൊണ്ട്. പരാതിക്കാരനായ അറുപത്തഞ്ചുകാരനെ ഫോണിലൂടെയാണ് മേലേകാപ്പുപറമ്ബ് സ്വദേശിനി പൂതൻകോടൻ വീട്ടില്‍ ഷബാന പരിചയപ്പെടുന്നത്.പിന്നീട് ഫോൺ വിളികൾ തുടർന്നു.സംസാരം പതിയെ ലൈംഗിക കാര്യങ്ങളിലേക്ക് കടന്നു. ഇതിനിടെ 37കാരിയായ ഷബാന അറുപത്തഞ്ചുകാരനെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. രാത്രിയില്‍ വീട്ടിലെത്താനായിരുന്നു യുവതിയുടെ നിര്‍ദ്ദേശം.   ഷബാനയുടെ ക്ഷണം സ്വീകരിച്ചെത്തിയ ആലിപ്പറമ്ബ് സ്വദേശിയായ മധ്യ വയസ്‌കനില്‍ നിന്നും ഷബാനയും കൂട്ടരും ചേർന്ന് തട്ടിയെടുത്ത് രണ്ടു ലക്ഷം രൂപ ! ഇതിന് പിന്നാലെ ഇയാള്‍ ഷബാനക്കും മറ്റുള്ളവർക്കും എതിരെ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി മാര്‍ച്ച്‌ 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായും ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഷബാനയെ കൂടാതെ സംഘത്തിലെ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലിപ്പറമ്ബ് വട്ടപറമ്ബ് സ്വദേശി…

    Read More »
  • Feature

    കൊച്ചാണ്ടിയെ ഓർക്കുമ്പോൾ

    *ഏബ്രഹാം വറുഗീസ്*  കുറച്ചു നാളുകൾക്കു ശേഷമായിരുന്നു കൊച്ചാണ്ടിയെ കാണുന്നത്.രാവിലെ ഞാൻ എഴുന്നേറ്റു വരുന്നതും കാത്ത് വീടിന്റെ മുമ്പിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു അയാൾ. എന്താ കൊച്ചാണ്ടി ഒന്നു വിളിക്കാമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് അയാൾ മറുപടിയൊന്നും പറഞ്ഞതുമില്ല. മുമ്പ് കാലത്തും വൈകിട്ടുമെല്ലാം ‘പളയ പേപ്പർ ബുക്ക്..  ..’എന്നൊക്കെ വിളിച്ചുകൊണ്ട് തന്റെ പഴയ ഹീറോ സൈക്കിളിൽ ഞാൻ താമസിക്കുന്ന വീടിന്റെ മുമ്പിൽ കൂടിയൊക്കെ അയാൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോകാറുള്ളതായിരുന്നു.അതു കൂടാതെ എന്റെ പല ആവശ്യങ്ങൾക്കും ഞാൻ കൊച്ചാണ്ടിയെയാണ് ആശ്രയിച്ചുകൊണ്ടിരുന്നതും.വീടെല്ലാം കൂട്ടിവാരി തുടയ്ക്കുക, പെയിന്റടിക്കുക,മാർക്കറ്റിൽ നിന്ന് അല്ലറചില്ലറ സാധനങ്ങൾ വാങ്ങിപ്പിക്കുക.. അങ്ങനെ പലതും.സന്ധ്യയാൽപ്പിന്നെ അവനെ കിട്ടുകയില്ലെന്ന് എനിക്കറിയാം.ഏതെങ്കിലും മദ്യഷാപ്പിന്റെ മുമ്പിൽ  കിടക്കുന്നുണ്ടാവും അവനപ്പോൾ.അതിനാൽ എനിക്കാവശ്യമുള്ളപ്പോഴെല്ലാം ഞാൻ രാവിലെ തന്നെ അവനെ പിടികൂടുമായിരുന്നു.അന്നു ഞാനും അവധിയെടുക്കും.പിന്നെ പണിയും കഥപറച്ചിലുമൊക്കെയായി ആ ദിവസം മുഴുവൻ ഞാനും കൊച്ചാണ്ടിയും കൂടി അവിടെ അടിച്ചുപൊളിക്കും. എന്റെ കോയമ്പത്തൂർ ജീവിതത്തിലെ ഏറ്റവും സുന്ദരമായ  നിമിഷങ്ങളുമായിരുന്നു അങ്ങനെ കൊച്ചാണ്ടിയോടൊപ്പം ഇടയ്ക്കിടെ  വീണുകിട്ടിയിരുന്ന ആ ദിവസങ്ങൾ.കാരണം കൊച്ചാണ്ടി…

    Read More »
  • Health

    മായംകലര്‍ന്ന ദാഹശമനികള്‍ കേരളത്തിൽ വ്യാപകമാകുന്നു; ജാഗ്രതൈ

    മഴക്കാലമാണ് വരുന്നത്.ചൂടുവെള്ളം നിർബന്ധമുള്ളവർ വീട്ടിൽ തന്നെ വെള്ളം തിളപ്പിച്ച് കുടിക്കുന്നതാണ് ബുദ്ധി.കരിങ്ങാലി പോലുള്ള പായ്ക്കറ്റുകളില്‍ അധികവും വ്യാജന്‍മാരാണെന്നാണ് റിപ്പോർട്ട് വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിക്കാനായി മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന കരിങ്ങാലി, പതിമുഖം തുടങ്ങിയവയുടെ പേരില്‍ വില്‍ക്കപ്പെടുന്ന പായ്ക്കുകളിലാണ് വ്യാജന്‍ പിടിമുറുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് പായ്ക്കറ്റുകളില്‍ ഭൂരിഭാഗവും കേരളത്തിലേക്കെത്തുന്നത്. ഇത്തരം പായ്ക്കുകളുടെ ഗുണമേന്‍മയെക്കുറിച്ചോ നിലവാരത്തെക്കുറിച്ചോ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്താറില്ല എന്നത് ഇത്തരക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു.നല്ല കളര്‍ ലഭിക്കുന്നവയ്ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്റാണെന്ന് അവർക്കറിയാം. കേരളത്തിലെ ഇപ്പോഴത്തെ ഇവയുടെ ഉപയോഗം നോക്കുകയാണെങ്കില്‍ ദിവസേന ടണ്‍ കണക്കിന് കരിങ്ങാലിയും പതിമുഖവും ആവശ്യമായി വരും.തന്നെയുമല്ല ഇവയ്ക്കെല്ലാം നല്ല വിലയുമാണ്.എന്നാല്‍ പത്തു രൂപ മുതലാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ കടകളില്‍ നിന്നു ഇവ ചേര്‍ത്തെന്ന് പറയപ്പെടുന്ന ദാഹശമനി പായ്ക്കറ്റുകള്‍ ലഭിക്കുന്നത്. ദാഹശമനത്തിനായി പതിമുഖം, കരിങ്ങാലി തുടങ്ങിയ ആയുര്‍വേദ സസ്യങ്ങളുടെ തടി ഉപയോഗിക്കാറുണ്ട്. സംസ്‌കൃതത്തില്‍ ദന്തധാവന എന്നും വിളിക്കുന്ന കരിങ്ങാലി വിവിധ ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. കുചന്ദനം എന്ന പേരിലറിയപ്പെടുകയും അനവധി…

    Read More »
  • Kerala

    അടവി വിളിക്കുന്നു,കുട്ടവഞ്ചി തുഴയാൻ

    നിബിഡ വനങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന പുഴയിലൂടെ കുട്ടവഞ്ചി തുഴഞ്ഞ് പോകാനും കാടിന്റെ സംഗീതം ആസ്വാദിച്ച് പുഴവീടുകളില്‍ കിടന്നുറങ്ങി, പക്ഷികളുടെ ചിലമ്പലുകള്‍ കേട്ട് എഴുന്നേല്‍ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അടവിയിലേക്ക് പോകാം. പത്തനംതിട്ട ജില്ലയിൽ, അച്ചന്‍കോവില്‍ നദിയുടെ കൈവഴിയായ കല്ലാറിന്റെ തീരത്തെ ഒരു മനോഹരമായ പ്രദേശമാണ് അടവി. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനും, കേരള വനം – വന്യജീവി വകുപ്പും സംയുക്തമായി ആരംഭിച്ച കോന്നി – അടവി ഇക്കോ ടൂറിസം പദ്ധതി ഇപ്പോള്‍ പ്രദേശത്തെ മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.ഇവിടുത്തെ പ്രധാന ആകര്‍ഷണം കുട്ടവഞ്ചിയിലൂടെയുള്ള സവാരിയാണ്. കൂടാതെ കല്ലാര്‍ നദിയുടെ തീരത്ത് മരങ്ങള്‍ക്ക് മുകളില്‍ ചെറിയൊരു ഏറുമാടം പോലെ സ്ഥാപിച്ചിരിക്കുന്ന പുഴവീടുകളിലെ (ബാംബൂ ഹട്ട്) താമസവും അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും. കല്ലാര്‍ നദിയിലൂടെ 5-കിലോമീറ്റര്‍ ദൂരത്തില്‍ പ്രകൃതിയെ അറിഞ്ഞ് സഞ്ചരിക്കാനുള്ള അവസരമുണ്ട്. കുട്ടവഞ്ചി യാത്രയ്ക്ക് സാധാരണ രണ്ട് പാക്കേജുകള്‍ ലഭ്യമാണ്. നാല് പേര്‍ക്ക് 400 രൂപയ്ക്ക് സവാരി ചെയ്യാവുന്ന് ഷോര്‍ട്ട് റൈഡും, എട്ട് പേര്‍ക്ക് 800 രൂപയ്ക്ക് നടത്താവുന്ന…

    Read More »
Back to top button
error: