Month: May 2023
-
India
പുതിയ പാർലമെന്റ് മന്ദിരം;ആശംസയുമായി ചൈന
ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ആശംസയുമായി ചൈന. അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ ഇരു രാജ്യങ്ങളുമായി കനത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബെയ്ജിംഗ് ആശംസയുമായി എത്തിയത് വിശകലന വിദഗ്ധരെപ്പോലും ഞെട്ടിച്ചു. ലോകത്തിലെ മിക്കവേദികളിലും ഇന്ത്യക്കെതിരായ നിലപാടുകള്‍ മാത്രമാണ് കാലങ്ങളായി അവര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു ആശംസ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആശംസയോടൊപ്പം വികസനത്തിനുള്ള രാജ്യത്തിന്റെ ആഗ്രഹങ്ങള്‍ ആത്മാര്‍ത്ഥമാണെന്നും ബെയ്ജിംഗ് പ്രസ്താവിച്ചു. ഇന്ത്യയില്‍ത്തന്നെ പ്രതിപക്ഷം വിട്ടുനിന്ന ചടങ്ങിനെ പുകഴ്ത്തിയാണ് ചൈന എത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്.
Read More » -
Crime
പുരുഷവേഷത്തില്‍ വീട്ടില്‍ കയറി അമ്മായിയമ്മയെ കൊലപ്പെടുത്തി;മരുമകൾ അറസ്റ്റിൽ
ചെന്നൈ : തമിഴ്‌നാട് തിരുനെല്‍വേലിയില്‍ അമ്മായിയമ്മയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ 27 കാരി അറസ്‌റ്റില്‍. മരുമകളായ മഹാലക്ഷ്‌മിയാണ് അറസ്‌റ്റിലായത്. തിങ്കളാഴ്‌ച സീതപാല്‍പനല്ലൂരിനടുത്തുള്ള വടുകനപ്പട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന ഷണ്‍മുഖവേലിന്‍റെ ഭാര്യ സീതാരാമലക്ഷ്‌മി (58)യാണ് കൊല്ലപ്പെട്ടത്. സംഭവദിവസം രാവിലെ ആണ്‍വേഷത്തില്‍ വീട്ടിലെത്തിയ മഹാലക്ഷ്‌മി ഉറങ്ങിക്കിടക്കുകയായിരുന്ന സീതാരാമലക്ഷ്‌മിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ മാല കവര്‍ന്നെടുത്തശേഷം മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് മഹാലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.സീതാരാമലക്ഷ്‌മിയുടെ മകൻ രാമസാമി മഹാലക്ഷ്‌മിയെ വിവാഹം ചെയ്‌തത് മുതല്‍ ഇവര്‍ അമ്മായിയമ്മയുമായി സ്ഥിരം വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. വഴക്ക് ഒഴിവാക്കാൻ രാമസാമി മഹാലക്ഷ്‌മിയേയും കൂട്ടി മറ്റൊരു വീട്ടിലേയ്‌ക്ക് താമസം മാറുകയായിരുന്നു.എന്നാൽ പത്ത് ദിവസം മുൻപ് ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസിനെ തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ് പ്രതി സ്വര്‍ണ മാല എടുത്തുകൊണ്ട് പോയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഹെല്‍മറ്റ് ധരിച്ച് പുരുഷ വേഷത്തില്‍…
Read More » -
India
രാജ്യത്ത് ആദ്യമായി പൊലീസ് ഇ-ഓട്ടോറിക്ഷകള്‍ പട്രോളിങിനിറങ്ങുന്നു.. കോയമ്പത്തൂരിൽ!
കോയമ്പത്തൂര്‍: നഗരത്തില്‍ പോലീസിങ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്രോളിങിനായി കോയമ്പത്തൂര്‍ സിറ്റി പൊലീസ് ഇ-ഓട്ടോറിക്ഷകള്‍ അവതരിപ്പിച്ചു. പൊലീസ് സാധാരണ ഉപയോഗിക്കുന്ന ഫോര്‍ വീല്‍ വാഹനങ്ങള്‍ കടന്നു പോകാത്ത നഗരത്തിലെ ഇടുങ്ങിയ റോഡുകളിലും ഇടവഴികളിലും പട്രോളിങ് നടത്തുന്നതിനായി ഈ റിക്ഷകള്‍ ഉപയോഗിക്കും. രാജ്യത്ത് ആദ്യമായാണ് പൊലീസ് ഓട്ടോറിക്ഷകള്‍ പട്രോളിങിനിറക്കുന്നത്. ചുവപ്പ് നിറത്തിലാണ് ഈ റിക്ഷകള്‍. ആദ്യ ഘട്ടത്തില്‍ രണ്ട് ഓട്ടോകളാണ് നിരത്തിലിറക്കിയിരിക്കുന്നത്. മുകളില്‍ ബീക്കന്‍ ലൈറ്റുകല്‍, സൈറണ്‍, ഉച്ചഭാഷിണി എന്നിവയും വശങ്ങളില്‍ ഹെല്‍പ് ലൈന്‍ നമ്പറുകളും പതിച്ചിട്ടുണ്ട്. ഓട്ടോകളില്‍ ഒന്ന് പിന്‍വശം തുറന്ന രൂപത്തിലും ഒന്ന് സാധാരണ പാസഞ്ചര്‍ ഓട്ടോയുടെ രൂപത്തിലുമാണ്.
Read More » -
India
ചെന്നൈയെ ഐപിഎൽ ജേതാക്കളാക്കിയത് ബിജെപി പ്രവർത്തകൻ: അണ്ണാമലൈ
ചെന്നൈ:ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് ഐ.പി.എല്ലില്‍ അഞ്ചാം കിരീടം നേടിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സിനെ നേട്ടത്തിന് സഹായിച്ചത് ബി.ജെ.പി പ്രവര്‍ത്തകൻ രവീന്ദ്ര ജദേജയാണെന്ന് പ്രസ്താവനയുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകനാണ് രവീന്ദ്ര ജദേജ. അദ്ദേഹത്തിന്റെ ഭാര്യ ബി.ജെ.പി എം.എല്‍.എയാണ്. ഞാൻ തമിഴനായതില്‍ അഭിമാനിക്കുന്നു. സി.എസ്.കെയില്‍ ഉള്ളതിനേക്കാള്‍ തമിഴ് താരങ്ങളുള്ളത് ഗുജറാത്ത് ടൈറ്റൻസിലാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകനാണ് ചെന്നൈക്കായി വിജയ റണ്‍ നേടിയത് എന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
Read More » -
India
ഇലക്ട്രിക് സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും രാജ്യത്ത് നാളെ മുതൽ വില കൂടും, വർധിക്കുക ഇത്രയും തുക
ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില വൻതോതിൽ വർധിക്കും. മെയ് 21 ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, കേന്ദ്ര സർക്കാർ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി കുറച്ചു. നേരത്തെ ഒരു കിലോവാട്ട് മണിക്കൂറിന് 15,000 രൂപയായിരുന്നു സബ്‌സിഡി. ഇപ്പോഴത് പതിനായിരം രൂപയായി കുറഞ്ഞു. ഇക്കാരണത്താൽ, ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നതിനുള്ള ചിലവ് ജൂൺ മുതൽ 25,000 മുതൽ 30,000 രൂപ വരെ വർധിക്കുമെന്നാണ് നിഗമനം. ആദ്യം ടിവിഎസും ആതറും തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില 32,500 രൂപ വരെ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2019ൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് സർക്കാർ 30,000 രൂപ സബ്‌സിഡി നൽകിയിരുന്നെങ്കിൽ 2021ൽ അത് 60,000 രൂപയായി വർധിപ്പിച്ചത് ഇപ്പോൾ 22,000 ആയി മാറുന്നു. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി 40 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. 2025ഓടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡി ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ…
Read More » -
Kerala
അരിക്കൊമ്ബനെ പിടികൂടിയാല്‍ കേരളത്തിനു കൈമാറണമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു. എം. ജേക്കബ്
കൊച്ചി: അരിക്കൊമ്ബനെ പിടികൂടിയാല്‍ കേരളത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു. എം. ജേക്കബ്. ആവശ്യം ഉന്നയിച്ച് സാബു ഹൈക്കോടതിയിൽ ഹര്‍ജി നല്കി. ഇങ്ങനെ കൈമാറിയാല്‍ ആനയെ കേരളത്തിലെ മറ്റൊരു ഫോറസ്റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് മേഖലയിലേക്ക് മാറ്റിയ അരിക്കൊമ്ബന്‍ പിന്നീട് തമിഴ്നാട് മേഖലയില്‍ നാശം വിതച്ചിരുന്നു.ഈ സാഹചര്യത്തിൽ തമിഴ്നാടിനോടും കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സാബുവിന്റെ ഹർജി.
Read More » -
Movie
മലയാള സിനിമയിലെ ഒറ്റയാൻ ജോൺ അബ്രഹാം വിട പറഞ്ഞിട്ട് 36 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ജോൺ അബ്രഹാം ചരമദിനമാണിന്ന്. 1987 മെയ് 31 ന് അമ്പതാം വയസ്സിലാണ് വിഷയ സമീപനത്തിലും പ്രതിപാദനത്തിലും നവഭാവുകത്വം മുഖമുദ്രയാക്കിയ മലയാള സിനിമയിലെ ഒറ്റയാൻ ജോൺ അന്തരിക്കുന്നത്. ജനകീയ ചലച്ചിത്ര നിർമ്മാണം അദ്ദേഹത്തിന്റെ മറ്റൊരു മുദ്രയായിരുന്നു. നാല് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ക്രെഡിറ്റിൽ: വിദ്യാർത്ഥികളേ ഇതിലേ ഇതിലേ (1972), അഗ്രഹാരത്തിൽ കഴുതൈ (1977), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1980), അമ്മ അറിയാൻ (1986). ‘അഗ്രഹാരത്തിൽ കഴുതൈ’ എന്ന തമിഴ് ചിത്രമാണ്. ബാൽതാസാർ എന്ന ഫ്രഞ്ച് ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വെങ്കട്ട് സ്വാമിനാഥൻ രചിച്ചു. മുഖ്യവേഷം ചെയ്‌തത് എംബി ശ്രീനിവാസനാണ്. ഒരു കഴുതക്കുട്ടിയെ ദത്തെടുത്ത് സമൂഹത്തിന്റെ അവഹേളനത്തിന് പാത്രമാവുന്ന പ്രഫസർ, കഴുതയെ പരിപാലിക്കാൻ ഗ്രാമത്തിലെ ഉമ എന്നൊരു പെൺകുട്ടിയെ ഏൽപ്പിക്കുന്നു. ഒരുത്തനുമായി ബന്ധത്തിലായിരുന്ന ഉമ ഗർഭിണിയായി ചാപിള്ളയെ പ്രസവിച്ചപ്പോൾ ഉമയുടെ അമ്മ കുഞ്ഞിന്റെ മൃതശരീരം മലമുകളിലെ ക്ഷേത്രനടയിൽ കൊണ്ടിട്ട് അങ്ങനെ ചെയ്‌തത് കഴുതയാണെന്ന് കള്ളം പറഞ്ഞു. കുപിതരായ നാട്ടുകാർ കഴുതയെ…
Read More » -
Kerala
സോണ്ട ഇൻഫ്രാടെക്കിനെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാരിന് ശിപാർശ നൽകാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ തീരുമാനം
കൊച്ചി: സോണ്ട ഇൻഫ്രാടെക്കിനെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാരിന് ശുപാർശ നൽകാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. അതുപോലെ തന്നെ സോണ്ടയെ ബയോമൈനിംഗിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ബയോമൈനിംഗിൽ സോണ്ട വീഴ്ചവരുത്തിയെന്ന് കൊച്ചി മേയർ എം.അനിൽകുമാർ വ്യക്തമാക്കി. സോണ്ടയെ സംരക്ഷിക്കുന്ന ഒരു നടപടിയും കോർപ്പറേഷൻ കൈകൊണ്ടിട്ടില്ലെന്നും മേയർ കൂട്ടിച്ചേർത്തു.
Read More » -
Kerala
മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടൽ; ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും റെയിൽവേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു
തിരുവനന്തപുരം: ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും റെയിൽവേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. 66-ാ മത് ദേശീയ സ്കൂൾ ഗെയിംസ് ജൂൺ ആറ് മുതൽ 12 വരെ ദില്ലി, ഭോപ്പാൽ, ഗ്വാളിയോർ എന്നിവിടങ്ങളിൽ വച്ചാണ് നടക്കുന്നത്. ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക ബോഗികൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടർന്നാണ് പ്രത്യേക ബോഗികൾ അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചത്. മെയ് 31ന് ഉച്ചയ്ക്ക് കേരള എക്സ്പ്രസിൽ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആദ്യ സംഘം പുറപ്പെടും. 71 വിദ്യാർത്ഥികൾ അടക്കം 84 പേരാണ് ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരെ യാത്രയാക്കാൻ മന്ത്രിയും ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിൽ എത്തും. ജൂൺ ഒന്നിനും രണ്ടിനും കേരള എക്സ്പ്രസ്സിൽ 80 അംഗ സംഘങ്ങൾ യാത്ര തിരിക്കും. ജൂൺ രണ്ടിന് വൈകിട്ട് കൊച്ചിയിൽ നിന്ന് ഹിമസാഗർ എക്സ്പ്രസിൽ 190…
Read More » -
Local
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏർപ്പെടുത്തി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചില വാർഡുകളിൽ മദ്യനിരോധനം ഏർപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ മെയ് 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് വാർഡുകളിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന വാർഡുകളിലും മെയ് 31 ന് വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന വാർഡുകളിലുമാണ് മദ്യ നിരോധനം. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഈ വാർഡുകളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടത്. വാർഡുകളുടെ വിവരം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട (വാർഡ് 18), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന കേശവദാസപുരം (വാർഡ് 15), മുട്ടട (വാർഡ് 18), കുറവൻകോണം (വാർഡ് 24), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിലും വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടു മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും, വോട്ടെണ്ണൽ ദിനമായ മെയ് 31ന് വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ കുറവൻകോണം (വാർഡ് 24) വാർഡിലും, കിളിമാനൂർ…
Read More »