KeralaNEWS

19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന്

തിരുവനന്തപുരം: കേരളത്തിലെ 9 ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം.രാവിലെ പത്തിനാണ്‌ വോട്ടെണ്ണല്‍.
രണ്ട് കോര്‍പ്പറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്.
കോട്ടയം നഗരസഭയില്‍ പുത്തൻതോട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇടത് – വലത് മുന്നണികളെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമായിരിക്കുന്നത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷ ബെന്നിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. എല്‍ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങള്‍ വീതമാണ് നഗരസഭയില്‍ ഉണ്ടായിരുന്നത്.

Back to top button
error: