KeralaNEWS

വിജിലൻസ് ഡിവൈഎസ്പിയെ പോലും കബളിപ്പിച്ച നുസ്രത്ത്

ജോലി വാഗ്ദാനം നൽകി ആളുകളിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഇന്നലെ അറസ്റ്റിലായ വി പി നുസ്രത്ത് വിജിലൻസ് ഡിവൈഎസ്പിയെ വിവാഹം കഴിക്കുന്നത് അഡ്വക്കേറ്റ് എന്ന വ്യാജേന.
മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹത്തില്‍ നിന്നു നിയമപരമായി ഒഴിയുന്നതിനു മുൻപാണ് നുസ്രത്ത് ഡിവൈഎസ്പി സുരേഷ് ബാബുവ‍ിനെ വിവാഹം കഴിച്ചത്.വിവാഹമോചനക്കേസ് കോടതിയില്‍ നിലനില്‍ക്കെ ഇക്കാര്യം ഒളിച്ചുവച്ച്‌ ഒന്നര വര്‍ഷം മുൻപ് ആഡംബരപൂര്‍വമായിരുന്നു വിവാഹം.40 ലക്ഷം രൂപ വരെ തട്ടിയെടുത്തതിന്റെ പേരില്‍ നുസ്രത്തിനെതിരെ അറസ്റ്റ് വാറന്റുകള്‍ നിലനില്‍ക്കെയാണ് ഇരുവരും വിവാഹിതരായത്.വക്കീൽ എന്നാണ് പറഞ്ഞിരുന്നത്.

തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം അടക്കമുള്ള ജില്ലകളില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത ശേഷം അഭിഭാഷക എന്നു ബോര്‍ഡ് വച്ചാണു നുസ്രത്ത് ഇടനില ഇടപാടുകള്‍ നടത്തിയത്. കോടതിക്കു പുറത്തു സാമ്ബത്തിക തര്‍ക്കങ്ങള്‍ പരിഹരിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. പണം വാങ്ങിയെടുത്ത ശേഷം പ്രതി കക്ഷികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയായിരുന്നെന്നും കണ്ടെത്തി.

ജോലി വാഗ്ദാനം ചെയ്തും സാമ്ബത്തിക ഇടനില നിന്നും നുസ്രത്ത് തട്ടിച്ചെടുത്തതു കോടികളാണെന്നാണു സൂചന. പതിനഞ്ചോളം കേസുകള്‍ പല സ്റ്റേഷനുകളിലായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വാധീനത്താല്‍ അറസ്റ്റ് ഒഴിവാക്കിയെന്നാണു വിവരം.

Signature-ad

കുടുംബക്ഷേത്ര പുനരുദ്ധാരണത്തിനു ട്രസ്റ്റ് രൂപീകരിക്കാമെന്നു വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിന്റെ പേരിലും ഇവര്‍ക്കെതിരെ കേസുണ്ട്. തൃശൂര്‍ ജില്ലയില്‍ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ വഞ്ചനാക്കുറ്റത്തിന് ഇവര്‍ക്കെതിരെ മുൻപു കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഇവര്‍ ഹൈക്കോടതിയെ സമീപിച്ച്‌ ഉപാധികളോടെ ജാമ്യം നേടി. ജാമ്യവ്യവസ്ഥകള്‍ പാലിക്കാതായപ്പോള്‍ കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റിന് ഉത്തരവിടുകയും ചെയ്തു. എന്നിട്ടും അറസ്റ്റ് മാസങ്ങളോളം വൈകിയതു ഡിവൈഎസ്പിയുടെ സ്വാധീനത്താലാണെന്നാണ് ആരോപണം.

ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഡിവൈഎസ്പിയുടെ ചേര്‍പ്പിലെ വീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിനിയാണ് നുസ്രത്ത്.

 

വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകളുള്ള യുവതി, തൃശൂര്‍ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിനെ വിവാഹം കഴിക്കുന്നത് പിടികിട്ടാപ്പുള്ളിയായിരിക്കെയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ സ്വദേശിനിയായ നുസ്രത്തിനെ കഴിഞ്ഞ വര്‍ഷമാണ് സുരേഷ് ബാബു വിവാഹം കഴിച്ചത്.അതേസമയം, ആദ്യ വിവാഹം ഒഴിയാതെയാണ് യുവതി ഡിവൈഎസ്പിയെ വിവാഹം കഴിച്ചതെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Back to top button
error: