Month: May 2023

  • Crime

    ഇറച്ചിക്കട തൊഴിലാളിയായ തിരുവനന്തപുരത്തുകാരന്‍ കൊല്ലപ്പെട്ടു, സഹപ്രവര്‍ത്തകനായ തമിഴ്‌നാട്ടുകാരന്‍ പിടിയില്‍

    എറണാകുളം: കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളി കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന്‍ (48) ആണ് കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. ഒപ്പം താമസിച്ചിരുന്ന പ്രതി അര്‍ജുനെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂത്താട്ടുകുളം കരിമ്പനയിലുള്ള ഇറച്ചിക്കടയിലെ തൊഴിലാളികളാണ് രാധാകൃഷ്ണനും അര്‍ജുനും. വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. രാവിലെ കട തുറക്കാത്തതിനെത്തുടര്‍ന്ന് ഉടമസ്ഥന്‍ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് രാധാകൃഷ്ണനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി. തലയ്ക്ക് അടിയേറ്റതിന്റെ മുറിവുകളും ഉണ്ടായിരുന്നു. ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയും പോലീസെത്തി നടത്തിയ അന്വേഷണത്തില്‍ രാധാകൃഷ്ണനൊപ്പം താമസിച്ചിരുന്ന തെങ്കാശി സ്വദേശിയായ അര്‍ജുനെ കാണാനില്ലെന്ന് മനസിലാവുകയും ചെയ്തു. തുടര്‍ന്ന് തമിഴ്നാട് പോലീസിനെ വിവരമറിയിക്കുകയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അര്‍ജുനെ പിടികൂടുകയുമായിരുന്നു.    

    Read More »
  • Kerala

    ഭാര്യയുടെ തട്ടിപ്പുകളെപ്പറ്റി അറിയില്ല: വിജിലൻസ് ഡിവൈഎസ്പി

    തൃശൂർ:ഭാര്യയുടെ തട്ടിപ്പുകളെപ്പറ്റി അറിയില്ലായിരുന്നുവെന്ന് തൃശൂര്‍ കോപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ്ബാബു.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യ തൃശൂര്‍ ചെറുവശ്ശേരി ശിവാജി നഗര്‍ സ്വദേശിനിയായ വി പി നുസ്രത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ നുസൃത്തിനെതിരെ കൂടുതൽ പരാതികളാണ് പൊലീസിന് ലഭിക്കുന്നത്.റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായി ഇവര്‍ പല തട്ടിപ്പുകള്‍ നടത്തിയതായാണ് പരാതികള്‍.കേരളത്തിലെ മുന്‍നിര സിനിമ നിര്‍മാതാവിന്‍റെ ഒരു കിലോ കളളക്കടത്തു സ്വര്‍ണം തന്‍റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചും നുസ്റത്ത് പലരില്‍ നിന്നും പണം തട്ടി. ജിഎസ്ടി വിഷയങ്ങളില്‍ പ്രാഗല്‍ഭ്യമുളള ബെംഗളുരുവില്‍ നിന്നുളള അഭിഭാഷക എന്നു സ്വയം പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.പണം നഷ്ടപ്പെട്ടവർ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് പത്താംക്ലാസ് യോഗ്യത മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തി.കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് സാമ്പത്തിക തട്ടിപ്പു കേസുകളുള്ളത്. തൃശൂര്‍ കോപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പിയായ ഭര്‍ത്താവ് കെഎ സുരേഷ്ബാബുവിനെ മറയാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന ആക്ഷേപവും ഉണ്ട്. എന്നാൽ,…

    Read More »
  • Crime

    പുല്‍പ്പള്ളി വായ്പാത്തട്ടിപ്പ്; കര്‍ഷകന്റെ ആത്മഹത്യക്ക് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി കസ്റ്റഡിയില്‍

    വയനാട്: പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യചെയ്തതിന് പിന്നാലെ ബാങ്കിന്റെ മുന്‍ പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായ കെ.കെ.അബ്രഹാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി ഇന്നലെ അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുല്‍പ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ പ്രസിഡന്റായിരുന്നു അബ്രഹാം. നിലവില്‍ കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. തട്ടിപ്പിനിരയായ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്‍ (60) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. അതേസമയം, ബാങ്കില്‍ നടന്ന വായ്പത്തട്ടിപ്പിനിരയാണ് രാജേന്ദ്രനെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാല്‍,…

    Read More »
  • Kerala

    അടൂരിൽ നിന്നും മൂന്നാര്‍ വഴി കാന്തല്ലൂരിലേക്ക് കെഎസ്ആർടിസിയുടെ നോണ്‍ എ.സി സൂപ്പര്‍ ഫാസ്റ്റ്

    പത്തനംതിട്ട:അടൂരിൽ നിന്നും മൂന്നാര്‍ വഴി കാന്തല്ലൂരിലേക്ക് കെഎസ്ആർടിസിയുടെ നോണ്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് സർവീസ് ആരംഭിച്ചു.ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഇടപെടലിനെ തുടർന്നാണ് പുതിയ സർവീസ് അനുവദിച്ചിരിക്കുന്നത്. അടൂരിൽ നിന്നും തട്ട, പത്തനംതിട്ട, റാന്നി, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ, അടിമാലി, മൂന്നാര്‍, മറയൂര്‍ വഴിയാണ് സര്‍വിസ് ക്രമീകരിച്ചിട്ടുള്ളത്. ഉച്ചക്ക് 12.30ന് അടൂരില്‍നിന്ന് പുറപ്പെടുന്ന ഈ സര്‍വിസ് എട്ട് മണിക്കൂര്‍ 45 മിനിറ്റ് സമയമെടുത്ത് രാത്രി 9.15ഓടെ കാന്തല്ലൂരില്‍ എത്തും. കാന്തല്ലൂരില്‍നിന്ന് രാവിലെ ഏഴിന് പുറപ്പെട്ട് വൈകീട്ട് 3.45ന് അടൂരില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വിസ്.

    Read More »
  • Kerala

    പീഡിപ്പിക്കപ്പെട്ടു;മദ്രസയിൽ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ 

    തിരുവനന്തപുരം: ബാലരാമപുരത്ത് മദ്രസയില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശിയായ ഹാഷിം ഖാനെയാണ് പോക്സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.പൂന്തുറ പൊലീസാണ് പ്രതിയെ പിടികൂടിയത്.പെണ്‍കുട്ടി ലൈഗിംക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാഷിമിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.   ഈ മാസം 13 നാണ് മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.മദ്രസയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്ബോഴാണ് നിര്‍ണായകമായ പോസ്റ്റുമോ‍ര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. മദ്രസയിൽ വച്ച് പെണ്‍കുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്.മരണകാരണത്തിനായുള്ള അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

    Read More »
  • Kerala

    12 ശനിയാഴ്ച്ചകൾ പ്രവൃത്തി ദിനം;പുതിയ അധ്യയന വര്‍ഷത്തിന് നാളെ തുടക്കം 

    തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും.  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്‌എസ്‌എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഈ‌ അധ്യയന വർഷം മുതൽ ‍പൊതുവിദ്യാലയങ്ങളിൽ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമായിരിക്കും.തുടര്‍ച്ചയായി അഞ്ചു പ്രവൃത്തിദിനങ്ങള്‍ വരാത്ത ആഴ്ചകളിലെ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) ശുപാര്‍ശ ചെയ്തിട്ടുള്ളത്.   വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന ക്യുഐപി യോഗമാണ് ഈ ശുപാര്‍ശ നല്‍കിയത്. ഇതനുസരിച്ച്‌ തുടര്‍ച്ചയായ ആറു ദിവസം പ്രവൃത്തിദിനമാകില്ല. വ്യാഴാഴ്ച നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച്‌ അധ്യയന ദിനങ്ങള്‍ അടക്കം വ്യക്തമാക്കിയുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

    Read More »
  • India

    പോക്സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് അയോധ്യയിൽ സന്യാസിമാരുടെ റാലി

    അയോധ്യ: പോക്സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് അയോധ്യയിലെ രാമകഥ പാര്‍ക്കില്‍ ജൂണ്‍ അഞ്ചിന് സന്യാസിമാര്‍ റാലി നടത്തും. പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും നിയമഭേദഗതി വേണമെന്നും സന്യാസിമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിരപരാധികളെ പോക്സോ നിയമം ദുരുപയോഗം ചെയ്ത് വേട്ടയാടുകയാണ്. വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്, പ്രത്യേകിച്ചും സന്യാസിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ.രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് കമല്‍ നാരായണ്‍ ദാസ് പറഞ്ഞു. മുൻ ജഡ്ജിമാരും നിയമവിദഗ്ധരും ഉള്‍പ്പെടെ റാലിയിൽ പങ്കെടുക്കും. വരാണസി, മഥുര, വൃന്ദാവൻ, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്യാസിമാരും പങ്കെടുക്കുമെന്ന് കമല്‍ നാരായണ്‍ ദാസ് പറഞ്ഞു.

    Read More »
  • India

    ബ്രിജ് ഭൂഷണ്‍ സിങ്ങിനെ പിന്തുണച്ച്‌ അയോധ്യയിലെ സന്യാസിമാര്‍; പോക്സോ നിയമം ഭേദഗതി ചെയ്യണം

    ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ പിന്തുണച്ച്‌ അയോധ്യയിലെ സന്യാസിമാര്‍. പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും നിയമഭേദഗതി വേണമെന്നും സന്യാസിമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.   ബ്രിജ് ഭൂഷനെ വേട്ടയാടുകയാണെന്ന് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് കമല്‍ നാരായണ്‍ ദാസ് പറഞ്ഞു. നിരപരാധികളെ പോക്സോ നിയമം ദുരുപയോഗം ചെയ്ത് വേട്ടയാടുകയാണ്. വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്, പ്രത്യേകിച്ചും സന്യാസിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ. ബ്രിജ് ഭൂഷണ്‍ ഇതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് -കമല്‍ നാരായണ്‍ ദാസ് പറഞ്ഞു.

    Read More »
  • India

    കനത്ത മഴയില്‍ ചോര്‍ന്നൊലിച്ച് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം

    ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്‌റ്റേഡിയംഅടുത്തിടെ പുതുക്കിപ്പണിത സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഐപിഎല്‍ (IPL 2023) ഫൈനല്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ക്രിക്കറ്റ് മത്സരങ്ങളെല്ലാം നടത്തുന്ന സ്റ്റേഡിയം കോടികള്‍ ചെലവഴിച്ചാണ് പുതുക്കിപ്പണിതത്.ഈ സ്റ്റേഡിയം ചോര്‍ന്നൊലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായി മാറിയിരിക്കുന്നത്.കാണികൾക്ക് ഇരിക്കാൻ സാധിക്കാത്തവിധം സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.സ്റ്റേഡിയത്തിലും ഔട്ടിംഗ് സ്റ്റേഡിയത്തിലും അനുവദിച്ച പാര്‍ക്കിംഗ് ചെളി നിറഞ്ഞിരിക്കുകയാണ്.നീന്തല്‍ക്കുളത്തിന് സമാനമായ അവസ്ഥയാണവിടെ. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ പ്രധാന മത്സരങ്ങള്‍ നടക്കുമെന്ന് കരുതപ്പെടുന്ന സ്റ്റേഡിയത്തിനാണ് ഈ ദുരവസ്ഥ.സർദാർ വല്ലഭായി പട്ടേലിന്റെ പേരിലുള്ള മൊട്ടേര സ്റ്റേഡിയം നവീകരിച്ചശേഷം 2021 ല്‍ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഇത് ലോകത്തിലെ രണ്ടാമത്തെ വലിയ കായിക സ്റ്റേഡിയം കൂടിയാണ്.

    Read More »
  • India

    ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരൻ അശോകൻ ചരുവില്‍

    കോഴിക്കോട്:ബി ജെ പി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ നടപടിയെടുക്കാത്തതില്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരൻ അശോകൻ ചരുവില്‍. ബാബറി മസ്ജിദ് പൊളിക്കാൻ മുന്നില്‍ നിന്നയാളാണ് ബ്രിജ് ഭൂഷണെന്നും അതുകൊണ്ട് തന്നെ അയാളെ അറസ്റ്റ് ചെയ്യാൻ ബി ജെ പി സര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തിൻ്റെ അഭിമാനമായ കായികതാരങ്ങള്‍ മെഡലുകള്‍ ഗംഗയിലെറിഞ്ഞാലും അവര്‍ ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്താലും ബി ജെ പിക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

    Read More »
Back to top button
error: