കാസര്‍ഗോഡ്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.സംഭവത്തിൽ വീടിന്റെ അടുക്കള മുഴുവൻ കത്തിനശിച്ചു.
ഉദുമ ശ്രീജ നിലയത്തില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം.കരിപ്പോടി പ്രാദേശിക സമിതി പ്രസിഡന്‍റ് സുരേഷ് കുമാറിന്റെ വീടാണിത്.വീട്ടുകാരും സമീപവാസികളും പാലക്കുന്ന് ടൗണില്‍ നിന്നെത്തിയ യുവാക്കളും ചേര്‍ന്ന് പെട്ടെന്ന് തീ അണച്ചതിനാൽ വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടർന്നില്ല.
ഫ്രിഡ്ജും മറ്റു ഗൃഹോപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചുവെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് വീട്ടുകാരും.ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം പാതയോരത്തുതന്നെയാണ് ഇവരുടെ വീട്.
സംഭവം അറിഞ്ഞ ഉടനെ കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.കാസര്‍ഗോട്ടു നിന്ന് അഗ്‌നിശമന സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു. ചുമരിനും ജനാലകള്‍ക്കും കേടുപാടുകള്‍ പറ്റിയെങ്കിലും മറ്റിടങ്ങളിലേക്ക് തീ പടരും മുന്‍പേ തീയണക്കാനായി.ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.