Month: May 2023
-
Local
നാടിന്റെ വികസന സങ്കൽപങ്ങൾ യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങളുമായാണ് സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളുടേയും ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് നാടിന്റെ വികസന സങ്കൽപങ്ങൾ യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങളുമായാണ് സംസ്ഥാന സർക്കാർ മൂന്നാം വർഷത്തിലേക്കു കടക്കുന്നതെന്ന് സഹകരണ -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് 900 കാര്യങ്ങൾ നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ അതിൽ 809 കാര്യങ്ങളും നടപ്പാക്കി കഴിഞ്ഞു എന്നതാണ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് എല്ലായ്‌പ്പോഴും ജനങ്ങളോട് യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ വിശദീകരിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് എന്നതിന് തെളിവാണ് സർക്കാർ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രോഗ്രസ് റിപ്പോർട്ട്. ജില്ലയിലെ ആതുര സേവന രംഗത്തും പശ്ചാത്തല വികസന രംഗത്തും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. സർക്കാരിന്റെ റീ ബിൽഡ് കേരളയിലൂടെ ലഭിച്ച ഭരണാനുമതി…
Read More » -
Health
ഉറക്കത്തിനിടയിൽ ശ്വാസം നിലച്ച് മരണം; സ്ലീപ് അപ്‌നീയയെ സൂക്ഷിക്കണം
ഉറക്കത്തിൽ ശ്വസന സംബന്ധമായ തടസ്സങ്ങള്‍ നേരിടുന്ന അവസ്ഥയാണ് സ്ലീപ് അപ്‌നീയ.ഇത്തരത്തിൽ ശ്വാസ തടസ്സം ഉറക്കത്തിനിടയിൽ അഞ്ച് തവണയില്‍ കൂടുതല്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അതിനർത്ഥം നിങ്ങൾക്ക് സ്ലീപ് അപ്നിയ ഉണ്ടെന്നതാണ്.ഇങ്ങനെയുള്ളവരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. നല്ല ഉറക്കത്തെ സാരമായി ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം.ഉറക്കത്തിനിടയ്ക്ക് ശ്വാസനാളി ദുര്‍ബലമായി അയഞ്ഞുപോകുകയോ അടഞ്ഞു (block) പോകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ലീപ് അപ്‌നിയയ്ക്ക് കാരണമാകുന്നത്.ഇങ്ങനെ വരുമ്പോള്‍ ഉറങ്ങുന്ന ആള്‍ ശ്വാസമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തടസ്സമുളള ഭാഗത്തുകൂടെ വായു ഞെങ്ങിഞരുങ്ങി പുറത്തേക്ക് വരികയും ഉച്ചത്തിലുളള കൂര്‍ക്കം വലിയ്ക്ക് കാരണമാകുകയും ചെയ്യുന്നു.പൊതുവേ അമിതഭാരമുളളവരിലാണ് സ്‌ലീപ് അപ്നീയ കാണപ്പെടുന്നത്. ഒരു വ്യക്തി ഉറങ്ങുമ്പോൾ, കാലിൽ നിന്ന് ഹൃദയത്തിലേക്ക് ദ്രാവകമാറ്റമുണ്ടാകുന്നു.ഈ അധിക ദ്രാവകത്തെ നേരിടാൻ ഹൃദയത്തിന് കഴിയുന്നില്ലെങ്കിൽ ഇത് ശ്വാസകോശത്തിൽ ദ്രാവകങ്ങൾ തിങ്ങിയിരിക്കാൻ കാരണമാവും.ഈ സാഹചര്യത്തിൽ രോഗിക്ക് ശ്വാസതടസ്സം ഉണ്ടാകാം.ഈ അവസ്ഥയെ ഓർത്തോപ്നിയ എന്നാണ് പറയുന്നത്. ഓർത്തോപ്നിയ ഉള്ളവർ രണ്ടും മൂന്നും തലയിണകളുടെ പിന്തുണയോടെ 45 ഡിഗ്രി വരെ…
Read More » -
Kerala
പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കാതെ തന്നെ 200 രൂപ ഫീസടച്ചാല്‍ പുതിയ സ്മാര്‍ട്ട് ലൈസന്‍സ് സ്വന്തമാക്കാം
യാതൊരു കാരണവശാലും ലൈസന്‍സ് കൈപ്പറ്റാതെ തിരിച്ചു പോകുന്ന അവസ്ഥ ഉണ്ടാകരുത് സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിനെപ്പറ്റി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കാതെ തന്നെ 200 രൂപ ഫീസടച്ചാല്‍ സ്മാര്‍ട്ട് ലൈസന്‍സ് സ്വന്തമാക്കാം.ഒരു വര്‍ഷത്തേക്കാണ് ഈ കുറഞ്ഞ നിരക്ക്. ഇതിനുശേഷം അപേക്ഷിക്കുന്നവര്‍ 1200 രൂപ നല്‍കേണ്ടിവരും.തപാല്‍ വഴി വേണമെങ്കില്‍ അതിനുള്ള ചാര്‍ജ്(45) കൂടി കെട്ടിവയ്ക്കണം.അപേക്ഷ നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡുകള്‍ ലഭ്യമാകും.പരിവാഹന്‍ സൈറ്റിലൂടെയാണ് കാര്‍ഡ് മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.കാര്‍ഡുകള്‍ മാറ്റാന്‍ ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിക്കാം. പരിവാഹന്‍ വെബ്സൈറ്റില്‍ ലൈസന്‍സ് സംബന്ധമായി വിവിധ സേവനങ്ങള്‍ ലഭ്യമാണ്.ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സിലെ പേരുമാറ്റല്‍, ലൈസന്‍സിലെ ഒരു ക്ലാസ് ഒഴിവാക്കല്‍ (Surrender of COV), ഡ്രൈവിംഗ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍, ഡ്രൈവിംഗ് ലൈസന്‍സിലെ ജനനത്തീയതി മാറ്റല്‍, ലൈസന്‍സിലെ ഫോട്ടോയിലോ, ഒപ്പിലോ മാറ്റം വരുത്തല്‍, ഡ്രൈവിംഗ്…
Read More » -
NEWS
മൺസൂൺ സീസൺ; യുഎയിൽ പുതിയ ട്രാഫിക് നിയമം
അബുദാബി:യുഎയിൽ പുതിയ ട്രാഫിക് നിയമം പ്രഖ്യാപിച്ചു.മൺസൂൺ സീസൺ മുൻനിർത്തിയാണ് പുതിയ നിയമം. മഴയുളള സമയത്ത് താഴ്‌വരകള്‍, ഡാമുകള്‍, വെളളപ്പൊക്ക മേഖലകള്‍ എന്നിവിടങ്ങളില്‍ ഒത്തുചേരലിന് ഫൈന്‍: 1000 ദിര്‍ഹം ആയിരിക്കും. മഴവെള്ളം നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലേക്ക് അവയുടെ അപകടത്തിന്റെ തോത് പരിഗണിക്കാതെ പ്രവേശിച്ചാൽ. പിഴ: 2,000 ദിര്‍ഹം.കൂടാതെ 60 ദിവസത്തേക്ക് വാഹനവും പിടിച്ചെടുക്കും. ട്രാഫിക് അല്ലെങ്കില്‍ ആംബുലന്‍സ് നിയന്ത്രിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ട അധികാരികളെ തടസ്സപ്പെടുത്തുകയും അത്യാഹിതങ്ങള്‍, ദുരന്തങ്ങള്‍, പ്രതിസന്ധികള്‍, മഴ, വെള്ളപ്പൊക്കമുള്ള താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്താൽ പിഴ: 1,000 ദിര്‍ഹം.വാഹനം പിടിച്ചെടുക്കല്‍ കാലാവധി: 60 ദിവസം.
Read More » -
NEWS
തങ്കശ്ശേരി ബീച്ചും കേരളത്തിലെ ഏറ്റവും ഉയരമുള്ള ലൈറ്റ് ഹൗസും
നൂറ്റാണ്ടുകളോളം പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും ഒക്കെ താവളമടിച്ച കൊല്ലം ജില്ലയിലെ അറബിക്കടലിനോട് ചേര്‍ന്നുള്ള തങ്കശ്ശേരി എന്ന തീരപ്രദേശം ചരിത്രകഥകള്‍ക്കൊണ്ട് നമ്മളെ വിസ്മയിപ്പിക്കും.കൊല്ലം നഗരത്തില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ അകലെയുള്ള തങ്കശ്ശേരി എന്ന തീരപ്രദേശം പതിനഞ്ചാം നൂറ്റാണ്ടിലെ തന്ത്രപ്രധാനമായ ഒരു തീരമേഖലയായിരുന്നു. തങ്കശ്ശേരി കോട്ടയുടെ ശേഷിപ്പുകള്‍, വിളക്കുമാടം, പോര്‍ച്ചുഗീസ് സെമിത്തേരി, ബക്കിംഹാം കനാല്‍, പുരാതന ആംഗ്ലോ ഇന്ത്യന്‍ ബംഗ്ലാവുകള്‍, കൊല്ലം തുറമുഖം ഇങ്ങനെ ഒട്ടേറെയിടങ്ങള്‍ കൊല്ലം നഗരത്തിനുള്ളില്‍ തന്നെ കാണാനുണ്ട്. തങ്കശ്ശേരി, തിരുമുല്ലവാരം എന്നീ പ്രദേശങ്ങളോട് അടുത്തുള്ള തീരങ്ങള്‍, കല്ലുകള്‍ നിറഞ്ഞ കടല്‍ത്തട്ടും കടലിലേക്ക് നീണ്ടു നില്‍ക്കുന്ന മുനമ്പും വ്യാപാര കപ്പലുകള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്നാണ് വിളക്കുമാടം സ്ഥാപിച്ചത്.മണ്ണെണ്ണ വിളക്കില്‍ ജ്വലിച്ചിരുന്ന ഈ വിളക്കുമാടത്തില്‍ ഇപ്പോള്‍ വൈദ്യുതി വിളക്കുകളാണ് ഉപയോഗിക്കുന്നത്. 144 അടി ഉയരമുളള ഈ വിളക്കുമാടം കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണ്. തിങ്കളാഴ്ച ഒഴിച്ച് ബാക്കിയെല്ലാദിവസവും വിളക്കുമാടത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. തങ്കശ്ശേരി കോട്ടയ്ക്ക് സമീപത്ത് തന്നെ പുരാതനമായ പോര്‍ച്ചുഗീസ് സെമിത്തേരിയുമുണ്ട്. പോര്‍ച്ചുഗീസ്…
Read More » -
NEWS
സ്കൂൾ വർഷാരംഭം; കുട്ടികൾക്ക് സാധനങ്ങൾ വാങ്ങുമ്പോൾ
സ്കൂൾ വർഷാരംഭത്തിൽ കുട്ടികൾക്ക് വേണ്ടതെല്ലാം വാങ്ങേണ്ടിവരും.ബാഗ്, ഷൂസ്, വാട്ടർബോട്ടിൽ, കുട തുടങ്ങി കുട്ടികളുടെ ആവശ്യവും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ മാതാപിതാക്കളും റെഡിയാണ്.രക്ഷിതാക്കൾ ചിന്തിക്കുന്നത് ഒരു ബാഗ് വാങ്ങിയാൽ ഒരു വർഷം മുഴുവൻ ഉപയോഗിക്കാൻ കഴിയണമെന്നാകുമ്പോൾ കുട്ടികളുടെ ഡിമാൻഡ് മിക്കി മൗസിന്റെ പടമുള്ള ബാഗ് വേണമെന്നതാകാം.അതെന്തുതന്നെയായാലും കുട്ടികളുടെ ആരോഗ്യത്തിനായിരിക്കണം ഇവിടെ മുൻഗണന നൽകേണ്ടത്. ബാഗു വാങ്ങുമ്പോൾ ഒരുവശം മാത്രം തോളിൽ തൂക്കിയിടുന്ന ബാഗുകൾ ഒഴിവാക്കണം.ഇരു ചുമലിലുമായി പുറത്തു തുക്കി ഇടാൻ കഴിയുന്ന ബാഗായിരിക്കും ഉത്തമം.മഴവെള്ളം അകത്തു പ്രവേശിക്കുന്നതുമായിരിക്കരുത്.വാട്ടർ റെസിസ്റ്റന്റ് ബാഗുകൾ ഇപ്പോൾ ധാരാളം വാങ്ങാൻ ലഭിക്കും. . അതേപോലെ തോളിലിടുന്ന ഭാഗം വീതിയുളളതാകാൻ ശ്രദ്ധിക്കണം.ബാഗിൽ പുസ്തകങ്ങൾ, ടിഫിൻ ബോക്സ് , വാട്ടർ ബോട്ടിൽ എന്നിവ സൂക്ഷിക്കാനും ഭാരം കുട്ടിക്ക് താങ്ങാൻ കഴിയുന്ന വിധവുമുള്ളതാകണം. കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തിൽ അധികം ബാഗിനു ഭാരമായാൽ മുന്നോട്ടു കുനിയാനുള്ള സാധ്യതയേറെയാണ്. കൂടാതെ മുന്നോട്ടു കൂനിഞ്ഞുള്ള നടപ്പ് ശീലമായും പോകും.കാൽമുട്ട് വേദന, നടുവേദന തുടങ്ങിയവ ഭാവിയിൽ വരാനുള്ള…
Read More » -
Kerala
വനം വകുപ്പിന്റെ 24 അംഗ പ്രത്യേക ദൗത്യ സംഘം പത്തനംതിട്ട ജില്ലയിൽ
റാന്നി:മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ 24 അംഗ പ്രത്യേക ദൗത്യ സംഘം പത്തനംതിട്ട ജില്ലയിൽ എത്തി. പത്തനംതിട്ട ജില്ലയിൽ പെരുനാട്, നാറാണംമൂഴി, സീതത്തോട് എന്നീ പഞ്ചായത്തുകളിൽ കടുവ, പുലി, ആന, കാട്ടുപോത്ത് എന്നിവയുടെ സാന്നിദ്ധ്യം പലപ്പോഴായി കണ്ടുവരുന്നുണ്ട്.വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെയും കന്നുകാലികളേയും ആക്രമിക്കുന്നതുൾപ്പെടയുള്ള സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.ഈ സാഹചര്യത്തിൽ വന്യമൃഗ ആക്രമണം തടയാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോടൊപ്പം വനം വകുപ്പും വനസംരക്ഷണ സമിതികളും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ ജനങ്ങളും കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങങ്ങളിലെ ജനങ്ങൾ അതിരാവിലെ വെളിച്ചം വരുന്നതിന് മുൻപ് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക, അത്യാവശ്യ ഘട്ടങ്ങളിൽ അത്തരം യാത്രകൾ അനിവാര്യമെങ്കിൽ മതിയായ വെളിച്ചം കരുതിയും ഒപ്പം ആരെങ്കിലും കൂടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാതിരിക്കുക,കുട്ടികളെ സ്കൂളിൽ അയക്കുമ്പോൾ മുതിർന്നവർ അനുഗമിക്കുകയോ വാഹനങ്ങളിൽ അയക്കുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ കർശനമായും പാലിക്കേണ്ടതുണ്ട്. പുരയിടത്തിന് ചുറ്റുമുള്ള കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങളും മറ്റുമാണ് വന്യമൃഗങ്ങൾക്ക്…
Read More » -
NEWS
പകൽപ്പോലും ആളുകൾ ചെല്ലാൻ മടിക്കുന്ന പത്തനംതിട്ടയിലെ സാവിത്രിക്കാട്
പത്തനംതിട്ട:1983ല്‍ നടന്ന അതിദാരുണമായ ഒരു കൊലപാതകത്തിന്റെ കുപ്രസിദ്ധി നിറയുന്ന മലയാലപ്പുഴ പഞ്ചായത്തിലെ സാവിത്രിക്കാട് അന്നും ഇന്നും ഭീതിയുടെ ഭൂമികയാണ്. ഇടുക്കി ജില്ലയിലെ ഉള്‍നാടൻ ഗ്രാമമായ തേങ്ങാക്കല്ലില്‍ നിന്ന് സാവിത്രിയെ പത്തനംതിട്ടയിലെ മലയാലപ്പുഴ പഞ്ചായത്തിലെ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ റബര്‍ തോട്ടത്തിലെത്തിച്ചു അര്‍ദ്ധരാത്രിയിൽ കൊല്ലുകയായിരുന്നു.കാമുകനായിരുന്നു ഗര്‍ഭിണിയായ യുവതിയുടെ ജീവനെടുത്തത്. 6000 ഏക്കര്‍ വരുന്ന വനത്തിനു സമാനമായ റബര്‍ തോട്ടത്തില്‍ പച്ചജീവനുമേല്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ പുറംലോകം ഒന്നും അറിഞ്ഞില്ല. കൊലപാതകം നടന്നു മുപ്പതുദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസിനു തുമ്ബുണ്ടാക്കാൻ ആകാതെ പൊലീസ് കുഴഞ്ഞു.എസ്റ്റേറ്റിലെ നിരപരാധികളായ പല തൊഴിലാളികള്‍ക്കും അന്ന് ലോക്കപ്പ് മര്‍ദ്ദനമേറ്റു.പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഊമക്കത്തിന്റെ ഉറവിടം തേടി പോലീസ് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.സാവിത്രിയുടെ കാമുകനായ യുവാവ് പൊലീസ് പിടിയിലായി. സംഭവത്തിന് ശേഷം കൊലപാതകം നടന്ന സ്ഥലത്തിന് സാവിത്രിക്കാടെന്ന് പേരുവീണു.വിജനമായ റബര്‍ത്തോട്ടത്തില്‍ സാവിത്രിയുടെ നിലവിളികള്‍ പലരും കേട്ടിട്ടുണ്ടത്രെ. ഭയപ്പെടുത്തുന്ന ഓർമ്മകളും കഥകളുമായി ഇന്നും സാവിത്രിക്കാട് നിറഞ്ഞുനില്‍ക്കുന്നു.സാവിത്രിയുടെ പേരില്‍ അറിയപ്പെടുന്ന ഈ…
Read More » -
Kerala
ഓണപ്പരീക്ഷ ആഗസ്റ്റ് 17 മുതല്‍ 24 വരെ
പുതിയ അധ്യയന വര്‍ഷത്തെ ഒന്നാംഘട്ട പരീക്ഷ (ഓണ പരീക്ഷ) ആഗസ്റ്റ് 17 മുതല്‍ 24 വരെ നടത്താൻ ഇന്നലെ ചേര്‍ന്ന ക്യു ഐ പി യോഗം അംഗീകാരംനല്‍കി.പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിന് രൂപം കൊടുക്കാൻ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അര്‍ധ വാര്‍ഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ) ഡിസംബര്‍ 14ന് തുടങ്ങി 21ന് അവസാനിപ്പിക്കാനും ശിപാര്‍ശയുണ്ട്.കലോത്സവങ്ങളും കായിക മേളയും ആഗസ്റ്റില്‍ ആരംഭിക്കും.ഈ വര്‍ഷം സ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ പരമാവധി 220 വരെയായിരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. ഇതിനായി സാധ്യമായ ശനിയാഴ്ചകളും ഉപയോഗപ്പെടുത്തണമെന്നും വാര്‍ഷിക വിദ്യാഭ്യാസ കലണ്ടര്‍ ഡിജിറ്റലാക്കുന്നതിന് പ്രത്യേക വെബ്‌സൈറ്റ് രൂപപ്പെടുത്തണമെന്നും യോഗത്തിൽ നിര്‍ദേശമുയർന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും എസ് എസ് കെ, എസ് സി ഇ ആര്‍ ടി, കൈറ്റ്, എസ് ഐ ഇ ടി തുടങ്ങി അനുബന്ധ ഏജന്‍സികളുടെയും മുഴുവന്‍ പഠനപ്രവര്‍ത്തനങ്ങളും കലണ്ടറിന്റെ ഭാഗമാകും. ലോകത്ത് എവിടെയിരുന്നും കേരളത്തിന്റെ വിദ്യാഭ്യാസ കലണ്ടര്‍ പരിശോധിക്കാനും ഓരോ മാസങ്ങളിലെയും…
Read More » -
India
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; സൈന്യത്തെ തിരിച്ചുവിളിച്ചു
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. തലസ്ഥാനമായ ഇംഫാലിനടുത്ത് മെയ്തി, കുകി ഗോത്രവിഭാഗങ്ങള്‍ തമ്മിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഘര്‍ഷം തുടങ്ങിയത്.അക്രമികള്‍ നിരവധി വീടുകള്‍ തീവച്ചു നശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കുകയും വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.ഇന്റര്‍നെറ്റിനും വിലക്ക് ഏർപ്പെടുത്തി. ഒരു മാസത്തോളമായി കലാപം തുടരുന്ന മണിപ്പുരില്‍ ജനജീവിതം സാധാരണ നിലയിലായി വരുന്നുവെന്ന അവകാശവാദത്തിനിടെയാണ് വീണ്ടും കലാപമുണ്ടായത്. സംഘര്‍ഷത്തില്‍ ഇതുവരെ 74ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.
Read More »