Month: May 2023

  • India

    41 പെണ്‍കുട്ടികൾ നൽകിയ ലൈംഗികപീഡന പരാതിയെ തുടര്‍ന്ന് അനസ്തേഷ്യ വിഭാഗം മേധാവിയ്ക്ക് സസ്പെൻഷൻ

    41 പെണ്‍കുട്ടികൾ നൽകിയ ലൈംഗികപീഡന പരാതിയെ തുടര്‍ന്ന് മെഡിക്കൽ കോളേജ് അനസ്തേഷ്യ വിഭാഗം മേധാവിയ്ക്ക് സസ്പെൻഷൻ. മധുര മെഡിക്കല്‍ കോളജിലാണ് സംഭവം.അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ സയിദ് താഹിര്‍ ഹുസൈനെ ആണ് സസ്‌പെന്റ് ചെയ്തത്. 41 വിദ്യാർത്ഥിനികളാണ് ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയത്. ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ പോലും ഇദ്ദേഹം ലൈംഗികാതിക്രമം നടത്തിയതായി  പരാതിക്കാരായ വിദ്യാർത്ഥിനികൾ പറയുന്നു.തുടർന്ന് വിഷയത്തില്‍ തമിഴ്നാട് ആരോഗ്യ വകുപ്പ് അന്വേഷണത്തിനായി കമ്മിഷനെ നിയോഗിക്കുകയും കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് തെളിയുകയും ചെയ്തതോടെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. നേരത്തെയും സയിദ് താഹിര്‍ ഹുസൈനെതിരെ ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടുണ്ട്. 2017ല്‍ 27 പേര്‍ പരാതി നല്‍കിയിരുന്നു.അന്ന് സയിദിനെതിരെ നടപടിയെടുത്തില്ല. പരാതികള്‍ വ്യാജമാണെന്ന് സയിദ് പറയുന്നു. മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്തവരാണു പരാതിക്ക് പിന്നില്‍ എന്നാണ് സയിദ് പറയുന്നത്. അതേസമയം, വിഷയത്തില്‍ ഇതുവരെ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • Crime

    ബോളിവുഡ് നടനും മോഡലും കാസ്റ്റിംഗ് കോഡിനേറ്ററുമായ ആദിത്യ സിംഗ് രജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തി

    മുംബൈ: ബോളിവുഡ് നടനും മോഡലും കാസ്റ്റിംഗ് കോഡിനേറ്ററുമായ ആദിത്യ സിംഗ് രജ്പുതിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലുള്ള അപ്പാർട്ട്മെൻറിലെ കുളിമുറിയിൽ വീണു കിടക്കുന്ന നിലയിൽ ഒരു സുഹൃത്താണ് ആദിത്യയെ ആദ്യം കണ്ടത്. സുഹൃത്തും അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനും ചേർന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചുവെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. മുംബൈ ഓഷിവാര പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. അതിൻറെ ഫലം വന്നാൽ മാത്രമേ മരണകാരണം സംബന്ധിച്ച വിവരങ്ങൾ അറിയാനാവൂ. അതേസമയം മയക്കുമരുന്നിൻറെ അമിതോപയോഗമാണ് മരണകാരണമെന്നും ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തെത്തുന്നുണ്ട്. 17-ാം വയസ്സിൽ അഭിനയ മേഖലയിലേക്ക് എത്തിയ ആളാണ് ആദിത്യ സിംഗ് രജ്പുത്. ഉത്തരാഖണ്ഡിൽ കുടുംബവേരുകളുള്ള ആദിത്യയുടെ വിദ്യാഭ്യാസം ദില്ലിയിൽ ആയിരുന്നു. ദില്ലി ഗ്രീൻ ഫീൽഡ്സ് സ്കൂളിൽ പഠിച്ച അദ്ദേഹം ഒരു റാംപ് മോഡൽ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. ക്രാന്തിവീർ, മൈനേ ഗാന്ധി കൊ നഹീ മാരാ തുടങ്ങിയ ചിത്രങ്ങളിൽ…

    Read More »
  • Kerala

    ചൂടുക്കാലത്ത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു, പരിഹാരം വേണം; വസ്ത്രധാരണത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസർമാർ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി

    കൊച്ചി: വസ്ത്രധാരണത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഒരു വിഭാഗം വനിതാ ജുഡീഷ്യൽ ഓഫീസർമാർ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. നിലവിലെ വസ്ത്രധാരണ രീതി കോടതിമുറികളിൽ ചൂടുക്കാലത്ത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പരിഹാരം വേണമെന്നുമാണ് ആവശ്യം. കോട്ടും ഗൗണുമടക്കമുളള വസ്ത്രധാരണരീതിയിൽ മാറ്റം വേണമെന്നാണ് വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ആവശ്യം. സാരിയും വൈറ്റ് കോളർ ബാൻഡും കറുത്ത ഗൗണും ധരിച്ച് കോടതി മുറികളിൽ മണിക്കൂറുകൾ ചെലവിടുന്നതിൻറെ ബുദ്ധിമുട്ടാണ് ഇവർ അറിയിച്ചിരിക്കുന്നത്. അടുത്തകാലത്ത് തെലുങ്കാന ഹൈക്കോടതി വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്തിയിരുന്നു. സമാന രീതീയിലുളള മാറ്റമാണ് ഹൈക്കോടതി ഇടപെടലോടെ കേരളത്തിലെ വനിതാ ജു‍ഡീഷ്യൽ ഓഫീസർമാരും പ്രതീക്ഷിക്കുന്നത്. 1970 ലാണ് മജിസ്ട്രേറ്റുമാരടക്കം ജുഡീഷ്യൽ ഓഫീസർമാർക്ക് ഡ്രസ് കോ‍ഡ് നിശ്ചയിച്ചത്. കറുത്ത ഓപ്പൺ കോളർ കോട്ടുകൾ, വെളുത്ത ഷർട്ടുകൾ എന്നിവയായിരുന്നു പുരഷൻമാരുടെ വേഷം. വനിതാ ജുഡീഷ്യൽ ഓഫീസർമാർ പ്രദേശിവ വേഷം ധരിക്കണമെന്നായിരുന്നു ചട്ടം. തിങ്ങിനിറഞ്ഞ കോടതി ഹാളിലെ ജോലിയും വായുസഞ്ചാരമില്ലാത്ത കീഴ്കോടതികളിലെ ഇടുങ്ങിയ മുറികളും തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നെന്നാണ്…

    Read More »
  • LIFE

    മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദിക സംഘത്തിന്റെ ആഗോള വൈദീക സമ്മേളനം 23 മുതൽ 25 പരുമലയിൽ

    പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദിക സംഘത്തിന്റെ ആഗോള സമ്മേളനം 23 മുതൽ 25 പരുമല സെമിനാരിയിൽ നടക്കും. ആയിരത്തിഇരുനൂറിൽ അധികം വൈദികർ സമ്മേളനത്തിൽ പങ്കെടുക്കും. 11.30ന് ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്റെ അദ്ധ്യക്ഷതയിൽ കുടുന്ന യോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും സംബന്ധിക്കും. കേരള സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ സിസാ തോമസ് മുഖ്യസന്ദേശം നൽകും. ക്രിസ്തുവിന്റെ സ്ഥാനാപതികൾ: നിരപ്പിന്റെയും നീതിയുടെയും ശുശ്രൂഷകന്മാർ എന്ന ചിന്താവിഷയം ഫാ.ഡോ. ജേക്കബ് കുര്യൻ അവതരിപ്പിക്കും. വൈദിക ഡയറക്ടറിയുടെ പ്രകാശന കർമം അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത നിർവഹിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സുകൾക്ക് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത . ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, അലക്സിയോസ് മാർ…

    Read More »
  • India

    കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസ്

    ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസ്. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു മനോജ് വധ ഭീഷണി മുഴക്കിയത്. കഴിഞ്ഞ മാർച്ച് 25 നാണ് കേസിനാസ്പദമായ വധഭീഷണിയുണ്ടായത്. ലല്ലൻ കുമാഖിന്റെ ഫോണിൽ വിളിച്ച മനോജ് രാഹുൽ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

    Read More »
  • LIFE

    ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് സിംഹാദ്രി വീണ്ടും ബി​ഗ് സ്ക്രീനിൽ; ഫാന്‍സ് പടക്കം പൊട്ടിച്ചു, തീയറ്ററില്‍ തീപിടുത്തം – വീഡിയോ

    ഹൈദരാബാദ്: ജൂനിയർ എൻടിആറിൻറ 2003ലെ ഹിറ്റ് തെലുങ്ക് ചിത്രം സിംഹാദ്രി വീണ്ടും പ്രദർശിപ്പിച്ച വിജയവാഡയിലെ ഒരു തിയേറ്ററിൽ വൻ തീപിടിത്തം. ജൂനിയർ എൻടിആറിൻറെ ജന്മദിനത്തോടനുബന്ധിച്ചാണ് സിംഹാദ്രി വീണ്ടും റിലീസ് ചെയ്തത്. സിനിമ കാണാൻ ജൂനിയർ എൻടിആർ ആരാധകർ ഇരച്ചെത്തിയിരുന്നു. വിജയവാഡയിലെ അപ്‌സര തിയേറ്ററിലായിരുന്നു ഷോ. ചലച്ചിത്രം തുടങ്ങിയതിന് പിന്നാലെ ആവേശത്തിലായ ആരാധകർ തീയറ്റർ ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചതോടെയാണ് തീയറ്ററിൽ തീ പടർന്നത്. കാണികളെ തീയറ്ററിൽ നിന്ന് ഒഴിപ്പിക്കുന്നതും, തീയറ്ററിലെ രണ്ടാം നിരയിൽ തീപിടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബാൽക്കണിയിൽ നിന്നും മറ്റും എടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ആരാധകർ അകത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തീയേറ്റർ ഉടമകൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതും പോലീസിനെ സഹായത്തിനായി നിയോഗിച്ചതും വീഡിയോയിൽ ഉണ്ട്. സംഭവത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണമാണ് ഉണ്ടാകുന്നത്. ഏത് താരത്തിൻറെ ആരാധകരാണെങ്കിലും ബോധം വേണമെന്നാണ് ചിലർ കമൻറ് ചെയ്യുന്നത്. തീക്കളിയാണ് ചില ഫാൻസ് നടത്തിയതെന്നാണ് ചിലർ ആരോപിക്കുന്നത്. #JrNTR…

    Read More »
  • Kerala

    പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി

    പാലക്കാട് : പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. ശബരിമല സ്പെഷൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് മൂഴിയാർ പൊലീസ് കേസെടുത്തത്. സംഘത്തിന് സഹായം ചെയ്ത വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരൻ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസവും അറസ്റ്റിലായി. സംഭവത്തിൽ പൊലീസും വനം വകുപ്പും കേസെടുത്തതോടെ പൂജ നടത്തിയ പ്രധാന പ്രതി നാരായണൻ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്നാട്ടിൽ തെരച്ചിൽ നടത്തുന്നുണ്ട്. പൊലീസിൻറെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടിൽ എത്തിയത്. തമിഴ്നാട്ടിൽ…

    Read More »
  • Crime

    തഞ്ചാവൂരിലെ ടാസ്മാക് മദ്യശാലയിൽനിന്ന് മദ്യം കഴിച്ച രണ്ടുപേർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; മരണകാരണം സയനൈഡ് ശരീരത്തിൽ കലർന്നത്

    ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിലെ ടാസ്മാക് മദ്യശാലയിൽ നിന്ന് മദ്യം കഴിച്ച രണ്ടുപേർ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. രണ്ട് പേരുടേയും മരണത്തിന് കാരണമായത് സയനൈഡ് ശരീരത്തിൽ കലർന്നതാണെന്ന് കണ്ടെത്തി. മരിച്ച രണ്ട് പേരുടേയും ശരീരത്തിൽ മെഥനോളിൻറെ അംശം കണ്ടെത്തിയില്ല. രണ്ട് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ബാർ നടത്തിപ്പുകാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂരിലെ ടാസ്മാക് മദ്യവിൽപ്പനശാലയോട് ചേർന്ന ബാറിൽ നിന്ന് ഇന്നലെ രാവിലെ പത്തരയോടെ മദ്യം വാങ്ങിക്കഴിച്ച കുപ്പുസ്വാമി, വിവേക് എന്നിവരാണ് മരിച്ചത്. ബാറിൽവച്ച് തന്നെ മദ്യപിച്ച് അൽപസമയത്തിനകം കുപ്പുസ്വാമി ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മദ്യശാലയോട് ചേർന്ന മാർക്കറ്റ് പരിസരത്തുവച്ച് മദ്യപിച്ച വിവേകിനെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ മരിച്ചു. കഴിഞ്ഞയാഴ്ച തമിഴ്നാട് വിഴിപ്പുരത്തും ചെങ്കൽപ്പേട്ടിലും വിഷമദ്യം കഴിച്ച് 22 പേർ മരിച്ചിരുന്നു. സമാന സാഹചര്യത്തിൽ വിഷമദ്യമുള്ളിച്ചെന്നാണ് മരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ സയനൈഡ് ഉള്ളിൽച്ചെന്നാണ് ഇരുവരുടേയും മരണമെന്ന വിവരമാണ് ഇന്ന്…

    Read More »
  • Crime

    ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താൻ ഉത്തരവ്; സംസ്ഥാനത്ത് സഹകരണ മേഖലയിൽ ബ‍ഡ്സ് നിയമം ചുമത്തുന്നത് ഇതാദ്യം

    തിരുവനന്തപുരം: ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താനായി ബഡ്സ് നിയമ പ്രകാരം ഉത്തരവിറക്കി. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി ലേലം ചെയ്ത് നിക്ഷേപകർക്ക് നൽകാനുള്ള കേന്ദ്ര നിയമമാണ് ബഡ്സ് നിയമം. സംസ്ഥാനത്ത് സഹകരണ മേഖലയിൽ ബ‍ഡ്സ് നിയമം ചുമത്തുന്നത് ഇതാദ്യമാണ്. 200 കോടിലധികം രൂപയുടെ തട്ടിപ്പാണ് ബിഎസ്എൻഎൽ സഹകരണ സംഘത്തിൽ നടന്നത്. സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാന സജ്ഞയ് കൗൾ ഐഎഎസ് ഉത്തരവിറക്കിയത്. സ്വത്തുകൾ കണ്ടെത്തി ലേലം ചെയ്യാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് പ്രതികളുടെ സ്വത്തുക്കളുടെ കുറിച്ച് പട്ടിക തയ്യാറായിട്ടുണ്ട്. ഈ സ്വത്തുക്കളുടെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ട്.

    Read More »
  • Kerala

    കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഡോ. വന്ദനാ ദാസിൻ്റെ വസതി സന്ദർശിച്ചു

    തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഡോ. വന്ദനാ ദാസിൻ്റെ കോട്ടയം കുറുപ്പന്തറയിലുള്ള വസതി സന്ദർശിച്ചു. അന്തരിച്ച യുവഡോക്ടറുടെ മാതാപിതാക്കളായ കെ.ജി മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചിലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. വീടിനു സമീപം നിർമ്മിച്ച ഡോ. വന്ദനാ ദാസിൻ്റെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച ശേഷമാണ് കേന്ദ്രമന്ത്രിമാർ മടങ്ങിയത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു വന്ദന ആക്രമിക്കപ്പെട്ടത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് അതിക്രമം കാണിക്കുകയായിരുന്നു. വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഡോ. വന്ദന വൈകാതെ മരിക്കുകയായിരുന്നു. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിക്കുകയായിരുന്നു ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ…

    Read More »
Back to top button
error: