KeralaNEWS

പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കാതെ തന്നെ 200 രൂപ ഫീസടച്ചാല്‍ പുതിയ സ്മാര്‍ട്ട് ലൈസന്‍സ് സ്വന്തമാക്കാം

യാതൊരു കാരണവശാലും ലൈസന്‍സ് കൈപ്പറ്റാതെ തിരിച്ചു പോകുന്ന അവസ്ഥ ഉണ്ടാകരുത്
 
 
സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിനെപ്പറ്റി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കാതെ തന്നെ 200 രൂപ ഫീസടച്ചാല്‍ സ്മാര്‍ട്ട് ലൈസന്‍സ് സ്വന്തമാക്കാം.ഒരു വര്‍ഷത്തേക്കാണ് ഈ കുറഞ്ഞ നിരക്ക്. ഇതിനുശേഷം അപേക്ഷിക്കുന്നവര്‍ 1200 രൂപ നല്‍കേണ്ടിവരും.തപാല്‍ വഴി വേണമെങ്കില്‍ അതിനുള്ള ചാര്‍ജ്(45) കൂടി കെട്ടിവയ്ക്കണം.അപേക്ഷ നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡുകള്‍ ലഭ്യമാകും.പരിവാഹന്‍ സൈറ്റിലൂടെയാണ് കാര്‍ഡ് മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.കാര്‍ഡുകള്‍ മാറ്റാന്‍ ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച്‌ അപേക്ഷിക്കാം.

 

പരിവാഹന്‍ വെബ്സൈറ്റില്‍ ലൈസന്‍സ് സംബന്ധമായി വിവിധ സേവനങ്ങള്‍ ലഭ്യമാണ്.ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സിലെ പേരുമാറ്റല്‍, ലൈസന്‍സിലെ ഒരു ക്ലാസ് ഒഴിവാക്കല്‍ (Surrender of COV), ഡ്രൈവിംഗ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍, ഡ്രൈവിംഗ് ലൈസന്‍സിലെ ജനനത്തീയതി മാറ്റല്‍, ലൈസന്‍സിലെ ഫോട്ടോയിലോ, ഒപ്പിലോ മാറ്റം വരുത്തല്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സേവനങ്ങളാണ് ലഭിക്കുന്നത്.

 

ഒരു അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ നിലവിലുള്ള അവസ്ഥ, പരിവാഹന്‍ വെബ്സൈറ്റില്‍ ‘application status’ എന്ന മെനു വഴി പരിശോധിച്ച്‌ ബോദ്ധ്യപ്പെടാം. പൂര്‍ത്തിയാകുന്ന ഓരോ ഘട്ടവും രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്ബറില്‍ സന്ദേശം ആയി ലഭിക്കും. ഇപ്രകാരം ലൈസന്‍സ് അയച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയാല്‍ അതിന്റെ സ്പീഡ് പോസ്റ്റ് നമ്ബര്‍ ‘application status’ വഴി ലഭ്യമാകുന്നതും, ലൈസന്‍സ് ലൊക്കേഷന്‍ സ്പീഡ് പോസ്റ്റ് ട്രാക്കിംഗ് സംവിധാനം വഴി മനസ്സിലാക്കാവുന്നതുമാണ്.

 

ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് നേരിട്ട് കൈപ്പറ്റാന്‍ സാധിക്കില്ല എന്ന് ബോദ്ധ്യപ്പെട്ടാല്‍ ആര്‍ക്കെങ്കിലും അധികാരപത്രം നല്‍കി പോസ്റ്റ് ഓഫീസില്‍ അറിയിച്ചു അത് കൈപ്പറ്റുന്നതിനുള്ള ക്രമീകരണം അപേക്ഷകന്‍ നടത്തണം. യാതൊരു കാരണത്താലും ലൈസന്‍സ് കൈപ്പറ്റാതെ തിരിച്ചു പോകുന്ന അവസ്ഥ ഉളവാകാതെ ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് കൈപ്പറ്റാതെ വന്നാല്‍, അത് തിരികെ എറണാകുളത്ത് ഉള്ള കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിംഗ് കേന്ദ്രത്തിലേക്ക് ആയിരിക്കും തിരിച്ചെത്തുന്നത് (ഫോണ്‍: 0484-2996551). അത്തരത്തില്‍ ഉള്ള ലൈസന്‍സുകള്‍ കൈപ്പറ്റണമെങ്കില്‍, ഉടമ നേരിട്ട് തേവര കെയുആര്‍ടിസി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ് കേന്ദ്രത്തില്‍ തിരിച്ചറിയല്‍ രേഖയുമായി ഹാജരായാല്‍ മാത്രമേ ലഭിക്കുകയുള്ളൂ.

 

സീരിയല്‍ നമ്ബര്‍, യു.വി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്ബ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു ആര്‍ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്. മിനിസ്ട്രി ഒഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: