NEWSPravasi

മൺസൂൺ സീസൺ; യുഎയിൽ പുതിയ ട്രാഫിക് നിയമം

അബുദാബി:യുഎയിൽ പുതിയ ട്രാഫിക് നിയമം പ്രഖ്യാപിച്ചു.മൺസൂൺ സീസൺ മുൻനിർത്തിയാണ് പുതിയ നിയമം.

മഴയുളള സമയത്ത് താഴ്‌വരകള്‍, ഡാമുകള്‍, വെളളപ്പൊക്ക മേഖലകള്‍ എന്നിവിടങ്ങളില്‍ ഒത്തുചേരലിന്
ഫൈന്‍: 1000 ദിര്‍ഹം ആയിരിക്കും.

 

മഴവെള്ളം നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലേക്ക് അവയുടെ അപകടത്തിന്റെ തോത് പരിഗണിക്കാതെ പ്രവേശിച്ചാൽ.
പിഴ: 2,000 ദിര്‍ഹം.കൂടാതെ 60 ദിവസത്തേക്ക് വാഹനവും പിടിച്ചെടുക്കും.

 

ട്രാഫിക് അല്ലെങ്കില്‍ ആംബുലന്‍സ് നിയന്ത്രിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ട അധികാരികളെ തടസ്സപ്പെടുത്തുകയും അത്യാഹിതങ്ങള്‍, ദുരന്തങ്ങള്‍, പ്രതിസന്ധികള്‍, മഴ, വെള്ളപ്പൊക്കമുള്ള താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്താൽ പിഴ: 1,000 ദിര്‍ഹം.വാഹനം പിടിച്ചെടുക്കല്‍ കാലാവധി: 60 ദിവസം.

Back to top button
error: