ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. തലസ്ഥാനമായ ഇംഫാലിനടുത്ത് മെയ്തി, കുകി ഗോത്രവിഭാഗങ്ങള്‍ തമ്മിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.
തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഘര്‍ഷം തുടങ്ങിയത്.അക്രമികള്‍ നിരവധി വീടുകള്‍ തീവച്ചു നശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കുകയും വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.ഇന്റര്‍നെറ്റിനും വിലക്ക് ഏർപ്പെടുത്തി.
ഒരു മാസത്തോളമായി കലാപം തുടരുന്ന മണിപ്പുരില്‍ ജനജീവിതം സാധാരണ നിലയിലായി വരുന്നുവെന്ന അവകാശവാദത്തിനിടെയാണ് വീണ്ടും കലാപമുണ്ടായത്. സംഘര്‍ഷത്തില്‍ ഇതുവരെ 74ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan