FeatureNEWS

പകൽപ്പോലും ആളുകൾ ചെല്ലാൻ മടിക്കുന്ന പത്തനംതിട്ടയിലെ സാവിത്രിക്കാട്

പത്തനംതിട്ട:1983ല്‍ നടന്ന അതിദാരുണമായ ഒരു കൊലപാതകത്തിന്റെ കുപ്രസിദ്ധി നിറയുന്ന മലയാലപ്പുഴ പഞ്ചായത്തിലെ സാവിത്രിക്കാട് അന്നും ഇന്നും ഭീതിയുടെ ഭൂമികയാണ്.

ഇടുക്കി ജില്ലയിലെ ഉള്‍നാടൻ ഗ്രാമമായ തേങ്ങാക്കല്ലില്‍ നിന്ന് സാവിത്രിയെ പത്തനംതിട്ടയിലെ മലയാലപ്പുഴ പഞ്ചായത്തിലെ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ റബര്‍ തോട്ടത്തിലെത്തിച്ചു അര്‍ദ്ധരാത്രിയിൽ കൊല്ലുകയായിരുന്നു.കാമുകനായിരുന്നു ഗര്‍ഭിണിയായ യുവതിയുടെ ജീവനെടുത്തത്.

 

6000 ഏക്കര്‍ വരുന്ന വനത്തിനു സമാനമായ റബര്‍ തോട്ടത്തില്‍ പച്ചജീവനുമേല്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ പുറംലോകം ഒന്നും അറിഞ്ഞില്ല. കൊലപാതകം നടന്നു മുപ്പതുദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസിനു തുമ്ബുണ്ടാക്കാൻ ആകാതെ പൊലീസ് കുഴഞ്ഞു.എസ്റ്റേറ്റിലെ നിരപരാധികളായ പല തൊഴിലാളികള്‍ക്കും അന്ന് ലോക്കപ്പ് മര്‍ദ്ദനമേറ്റു.പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഊമക്കത്തിന്റെ ഉറവിടം തേടി പോലീസ് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.സാവിത്രിയുടെ കാമുകനായ യുവാവ് പൊലീസ് പിടിയിലായി.

 

സംഭവത്തിന് ശേഷം കൊലപാതകം നടന്ന സ്ഥലത്തിന് സാവിത്രിക്കാടെന്ന് പേരുവീണു.വിജനമായ റബര്‍ത്തോട്ടത്തില്‍ സാവിത്രിയുടെ നിലവിളികള്‍ പലരും കേട്ടിട്ടുണ്ടത്രെ. ഭയപ്പെടുത്തുന്ന ഓർമ്മകളും കഥകളുമായി ഇന്നും സാവിത്രിക്കാട് നിറഞ്ഞുനില്‍ക്കുന്നു.സാവിത്രിയുടെ പേരില്‍ അറിയപ്പെടുന്ന ഈ സ്ഥലത്തേക്ക് പകല്‍പോലും ഒന്നെത്തിനോക്കാൻ  ആളുകള്‍ക്ക് ഇന്നും ഭയമാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: