HealthNEWS

ഉറക്കത്തിനിടയിൽ ശ്വാസം നിലച്ച് മരണം; സ്ലീപ് അപ്‌നീയയെ സൂക്ഷിക്കണം

റക്കത്തിൽ ശ്വസന സംബന്ധമായ തടസ്സങ്ങള്‍ നേരിടുന്ന അവസ്ഥയാണ് സ്ലീപ് അപ്‌നീയ.ഇത്തരത്തിൽ ശ്വാസ തടസ്സം ഉറക്കത്തിനിടയിൽ അഞ്ച് തവണയില്‍ കൂടുതല്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അതിനർത്ഥം നിങ്ങൾക്ക് സ്ലീപ് അപ്നിയ ഉണ്ടെന്നതാണ്.ഇങ്ങനെയുള്ളവരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.
നല്ല ഉറക്കത്തെ സാരമായി ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം.ഉറക്കത്തിനിടയ്ക്ക് ശ്വാസനാളി ദുര്‍ബലമായി അയഞ്ഞുപോകുകയോ അടഞ്ഞു (block) പോകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ലീപ് അപ്‌നിയയ്ക്ക് കാരണമാകുന്നത്.ഇങ്ങനെ വരുമ്പോള്‍ ഉറങ്ങുന്ന ആള്‍ ശ്വാസമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തടസ്സമുളള ഭാഗത്തുകൂടെ വായു ഞെങ്ങിഞരുങ്ങി പുറത്തേക്ക് വരികയും ഉച്ചത്തിലുളള കൂര്‍ക്കം വലിയ്ക്ക് കാരണമാകുകയും ചെയ്യുന്നു.പൊതുവേ അമിതഭാരമുളളവരിലാണ് സ്‌ലീപ് അപ്നീയ കാണപ്പെടുന്നത്.

ഒരു വ്യക്തി ഉറങ്ങുമ്പോൾ, കാലിൽ നിന്ന് ഹൃദയത്തിലേക്ക് ദ്രാവകമാറ്റമുണ്ടാകുന്നു.ഈ അധിക ദ്രാവകത്തെ നേരിടാൻ ഹൃദയത്തിന് കഴിയുന്നില്ലെങ്കിൽ ഇത് ശ്വാസകോശത്തിൽ ദ്രാവകങ്ങൾ തിങ്ങിയിരിക്കാൻ കാരണമാവും.ഈ സാഹചര്യത്തിൽ രോഗിക്ക് ശ്വാസതടസ്സം ഉണ്ടാകാം.ഈ അവസ്ഥയെ ഓർത്തോപ്നിയ എന്നാണ് പറയുന്നത്.

ഓർത്തോപ്നിയ ഉള്ളവർ രണ്ടും മൂന്നും തലയിണകളുടെ പിന്തുണയോടെ 45 ഡിഗ്രി വരെ ചരിഞ്ഞ് ഉറങ്ങാറുണ്ട്.ഇങ്ങനെ കിടക്കുമ്പോൾ അവർക്ക് ആശ്വാസം ലഭിക്കുന്നതാണ് കാരണം.

കണ്ടിന്യുവസ് പൊസിറ്റീവ് എയർവേ പ്രഷർ അഥവാ സീ പാപ്പ് ഉപയോഗം വഴി സ്‌ലീപ് അപ്നിയയ്ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും.സീ പാപ്പ് ഉറക്കത്തിലും സ്‌ലീപ് അപ്നിയ രോഗിയുടെ ശ്വാസനാളം അടഞ്ഞുപോകാതെ നിശ്ചിത മർദത്തിൽ വായു പ്രദാനം ചെയ്യുന്നു.സീ പാപ്പ് മെഷീനിലെ പമ്പ് ആണ് വായുപ്രവാഹത്തെ നിയന്ത്രിക്കുന്നത്.മെഷീനിൽ നിന്നുള്ള വായു ഒരു ട്യൂബ് വഴി രോഗിയിലെത്തുന്നു.ഇങ്ങനെ മർദത്തിലുള്ള വായു നൽകുന്നത് ഒരു മാസ്കിലൂടെയാണ്.ഈ മാസ്ക് ആകട്ടെ, രോഗിയുടെ മൂക്കു മൂടിയാണു വയ്ക്കുന്നത്.

 

മുഖത്തു കൃത്യമായി ഉപകരണം ഉറപ്പിച്ചു വയ്ക്കുന്നതിനുള്ള സ്ട്രാപ്പുകളും സീപാപ്പിലുണ്ട്. ചില പോരായ്മകളും ഉപയോഗപ്രശ്നങ്ങളും ഉള്ളതിനാൽ ഡോക്ടറുടെ നിർദേശങ്ങൾ സ്വീകരിക്കണം എന്നു മാത്രം.പോസിറ്റീവ് തെറാപ്പിയും ഒരു പരിധിവരെ ഗുണം ചെയ്യും.എല്ലാമുപരിയായി അമിതവണ്ണം നിയന്ത്രിക്കുകയും ജീവിത ശൈലിയിൽ മാറ്റം വരുത്തുകയും വേണമെന്നതും പ്രധാനം.

Back to top button
error: