
ബാഗു വാങ്ങുമ്പോൾ ഒരുവശം മാത്രം തോളിൽ തൂക്കിയിടുന്ന ബാഗുകൾ ഒഴിവാക്കണം.ഇരു ചുമലിലുമായി പുറത്തു തുക്കി ഇടാൻ കഴിയുന്ന ബാഗായിരിക്കും ഉത്തമം.മഴവെള്ളം അകത്തു പ്രവേശിക്കുന്നതുമായിരിക്കരുത്.
.
അതേപോലെ തോളിലിടുന്ന ഭാഗം വീതിയുളളതാകാൻ ശ്രദ്ധിക്കണം.ബാഗിൽ പുസ്തകങ്ങൾ, ടിഫിൻ ബോക്സ് , വാട്ടർ ബോട്ടിൽ എന്നിവ സൂക്ഷിക്കാനും ഭാരം കുട്ടിക്ക് താങ്ങാൻ കഴിയുന്ന വിധവുമുള്ളതാകണം.
കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തിൽ അധികം ബാഗിനു ഭാരമായാൽ മുന്നോട്ടു കുനിയാനുള്ള സാധ്യതയേറെയാണ്. കൂടാതെ മുന്നോട്ടു കൂനിഞ്ഞുള്ള നടപ്പ് ശീലമായും പോകും.കാൽമുട്ട് വേദന, നടുവേദന തുടങ്ങിയവ ഭാവിയിൽ വരാനുള്ള സാധ്യതയുമുണ്ട്.ബാഗിന്റെ ഭാരം കുറക്കുന്നതിന്റെ ആദ്യപടി ഏറ്റവും ഭാരം കുറഞ്ഞതു വാങ്ങുകയെന്നതാണ്.
വാട്ടർ ബോട്ടിൽ വാങ്ങുമ്പോൾ ആരോഗ്യത്തിന് ഹാനികരമല്ലാത്ത മെറ്റിരിയൽ കൊണ്ടു ഉണ്ടാക്കിയതാണെന്ന് ഉറപ്പു വരുത്തണം.ലഞ്ച് ബോക്സ് സ്റ്റീലിന്റേതാണു ഉത്തമം.
ഷൂസ് വാങ്ങുമ്പോൾ ഭാരം കുറഞ്ഞിരിക്കാൻ ശ്രദ്ധിക്കണം.കൂടാതെ കാലിന്റെ തള്ളവിരലും ഷൂസിന്റെ അറ്റവും തമ്മിൽ ഒരു വിരൽ ഗ്യാപ് ഉണ്ടാകണം. എങ്കിലെ വിരലുകൾ ചലിപ്പിക്കാൻ കഴിയു. വളരെ മുറുകിയ പാദരക്ഷകൾ അസ്വസ്ഥതയുണ്ടാക്കുകയും വളരെ വേഗം കുട്ടിയെ ക്ഷീണിപ്പിക്കുകയും ചെയ്യും.അതു വഴി പഠനത്തിൽ ശ്രദ്ധകുറയുന്നതിനും കാരണമാകാം.
ഷൂസ് കാലിലിട്ട് നടന്നു വേദനയും അസ്വസ്ഥതയും ഇല്ലെന്ന് ഉറപ്പു വരുത്തിയശേഷം വേണം വാങ്ങാൻ. വാങ്ങിയാലും ഷൂസിട്ട് അര മണിക്കൂർ നടന്ന നോക്കിയ ശേഷമേ സ്കൂളിൽ ഇട്ടുകൊണ്ടു പോകാവൂ. ഉരഞ്ഞു തൊലി പൊട്ടുന്നതുൾപ്പടെ ഒഴിവാക്കാം.വില കൂടുമെങ്കിലും കോട്ടൻ സോക്സാണ് നല്ലത്.സോക്സുകൾ പതിവായി കഴുകി വെയിലത്തുണക്കിയാൽ ദുർഗന്ധം ഒഴിവാക്കാം, രോഗങ്ങളും.
കൺസ്യൂമർ ഫെഡ് മാർക്കറ്റുകളിലും മറ്റും വിലക്കുറവിൽ ഇത്തരം സാധനങ്ങൾ വാങ്ങാൻ കിട്ടും.എന്റെ കേരളം പ്രദർശന മേളയിലെ മാർക്കറ്റുകളിലും വിദ്യാർഥികൾക്ക് ആവശ്യമായ മുഴുവൻ സാമഗ്രികളും വൻ വിലക്കുറവിൽ ലഭിക്കും. പൊതുവിപണിയിൽനിന്ന് 40 ശതമാനം വിലക്കുറവിലാണ് ഇവിടെ വില്പന.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan