Month: May 2023
-
NEWS
ഒഴിവായിപ്പോയ ദുരന്തങ്ങൾക്കിടയിൽ കൈവന്ന ആഹ്ലാദങ്ങൾ അവഗണിക്കരുത്
വെളിച്ചം അന്ന് കിടക്കാന്‍ പോകുന്നതിന് മുമ്പ് അയാള്‍ ദൈവത്തോടു ചോദിച്ചു: “അങ്ങെന്തിനാണ് എനിക്ക് ഇങ്ങനെയൊരു നശിച്ച ദിവസം തന്നത്…?” അയാള്‍ തുടര്‍ന്നു: “അലാം അടിക്കാത്തത് കൊണ്ട് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. സ്‌കൂട്ടര്‍ പണിമുടക്കിയതുകൊണ്ട് സമയത്ത് ഓഫീസില്‍ എത്തിയില്ല. തിരക്കിനിടെ ഉച്ചഭക്ഷണം എടുക്കാന്‍ മറന്നു. കാന്റീനില്‍ ചെന്നപ്പോള്‍ അതടഞ്ഞു കിടക്കുന്നു. വിശ്രമിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ കറന്റുമില്ല…” എല്ലാം കേട്ട് ദൈവം പറഞ്ഞു: “ഇന്ന് ഓഫീസില്‍ സമയത്തെത്തിയാല്‍ നീ വലിയ പ്രശ്‌നത്തില്‍ അകപ്പെടുമായിരുന്നു. അതുകൊണ്ടാണ് അലാം ഓഫാക്കിയത്. സ്‌കൂട്ടറപകടം മുന്നില്‍ കണ്ടുകൊണ്ടാണ് നിന്റെ വാഹനം കേടാക്കിയത്. കാന്റീനില്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയുണ്ടായിരുന്നു. വീട്ടില്‍ രാത്രി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായേനേം. അതാണ് കറന്റ് ഇല്ലാതാക്കിയത്. നീ അകപ്പെടാനിരുന്ന വലിയ പ്രതിസന്ധികളില്‍ നിന്ന് നിന്നെ രക്ഷപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്തത്…” സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി സംഭവിക്കുന്നതെല്ലാം അനര്‍ത്ഥങ്ങളിലേക്ക് നയിക്കും എന്ന അന്ധവിശ്വാസമാണ് ആകുലതകളുടെ അടിസ്ഥാനകാരണം. എത്ര നിയന്ത്രണവിധേയമായ പായ്ക്കപ്പലിനും ചിലപ്പോള്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കേണ്ടിവരും. അതിനര്‍ത്ഥം വഴി…
Read More » -
Kerala
മകളുടെ മുസ്ലിം യുവാവുമായുള്ള വിവാഹവാർത്ത നിഷേധിച്ച് സംവിധായകൻ സുരേഷ് കുമാർ
നടി കീർത്തി സുരേഷ് മുസ്ലിം യുവാവുമായി വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തയോട് പ്രതികരിച്ച് അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ.ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വിഡിയോ പുറത്ത് വന്നിരിക്കുന്നത്. എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കി അത് മറ്റുള്ളവർ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് നിരവധി പേർ എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. ജീവിക്കാൻ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും.-സുരേഷ്കുമാർ പറയുന്നു. എനിക്കും അറിയാവുന്ന പയ്യനാണ് ഫർഹാൻ. ഞങ്ങൾ ഗൾഫിലൊക്കെ പോകുമ്പോൾ ഞങ്ങളുടെ ഒപ്പം ഷോപ്പിംഗിനെല്ലാം…
Read More » -
Kerala
വര്‍ക്കല ഇടവയില്‍ രണ്ടുവയസുകാരി ട്രെയിന്‍തട്ടി മരിച്ചു
വർക്കല:കളിക്കുന്നതിനിടയിൽ രണ്ടുവയസുകാരി ട്രെയിന്‍തട്ടി മരിച്ചു.വൈകിട്ട് ആറുമണിയോടെ ഇടവയിലാണ് സംഭവം. അബ്ദുല്‍ അസീസ്– ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്റിനാണ് മരിച്ചത്.റെയിൽവേ ട്രാക്കിന് സമീപമായിരുന്നു ഇവരുടെ വീട്.കുട്ടി ട്രാക്കിലേക്ക് പോയത് ആരും കണ്ടില്ല സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു സംഭവം.പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read More » -
Kerala
പരിധി വിട്ടുള്ള കടമെടുപ്പ്; സംസ്ഥാനത്തിന് വായ്പ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാർ
തിരുവനന്തപുരം:പരിധി വിട്ടുള്ള കടമെടുപ്പിൽ സംസ്ഥാനത്തിന് വായ്പ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാർ.കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകളില്‍ അധികമായി കടമെടുത്തതിനെ തുടര്‍ന്നാണ് കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തിയത്. കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരില്‍ അധികമായി കടമെടുക്കുന്നതിന് കേന്ദ്രം നേരത്തെ തന്നെ കേരളത്തിന് താക്കീത് നല്‍കിയതാണ്. ഇതു മറികടന്നാണ് പിണറായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വായ്പ എടുത്തു കൂട്ടിയത്. ഈ സാഹചര്യത്തിലാണ് വായ്പ്പാ എടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 23,000 കോടി രൂപയായിരുന്നു വായ്പ പരിധി. ഇത് 15390 കോടി രൂപയായി ആണ് ഇപ്പോൾ ചുരുക്കിയത്.
Read More » -
Kerala
മല്ലപ്പള്ളി-നിലമ്പൂർ കെഎസ്ആർടിസി സർവീസ്
മല്ലന്മാരുടെ നാടായ മല്ലപ്പള്ളിയിൽ നിന്നും തേക്കിൻ്റെ നാടായ നിലമ്പൂരിലേക്ക് കെഎസ്ആർടിസി സർവീസ് ■ മല്ലപ്പള്ളി – നിലമ്പൂർ ■28/05/2023 മുതൽ വഴി : കറുകച്ചാൽ, പാമ്പാടി, പള്ളിക്കത്തോട്, കൊഴുവനാൽ, Brilliant, പാലാ, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, കാലടി, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, ഷൊർണൂർ, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ ★മല്ലപ്പള്ളി – നിലമ്പൂർ 03.20 PM : മല്ലപള്ളി 03.45 PM : പാമ്പാടി 04.30 PM : പാലാ 05.30 PM : തൊടുപുഴ 08.45 PM : തൃശ്ശൂർ 10.30 PM : പെരിന്തൽമണ്ണ 11.35 PM : നിലമ്പൂർ ____________________________________ ★നിലമ്പൂർ – മല്ലപ്പള്ളി 04.45 AM : നിലമ്പൂർ 05.45 AM : പെരിന്തൽമണ്ണ 07.30 AM: തൃശ്ശൂർ 10.05 AM : മുവാറ്റുപുഴ 10.45 AM : തൊടുപുഴ 11.40 AM : പാലാ 12.30 PM : പാമ്പാടി 01.00 PM : മല്ലപ്പള്ളി…
Read More » -
NEWS
ഭാവി ജീവിതം സുരക്ഷിതമാക്കാം; എൽഐസി ന്യൂ പെൻഷൻ പ്ലസ്
രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷൂറൻസ് കമ്ബനിയായ ലൈഫ് ഇൻഷുറൻസ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച എല്‍ഐസി ന്യൂ പെൻഷൻ പദ്ധതിയിലൂടെ നിങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാം. വ്യക്തിഗത പെൻഷൻ പദ്ധതിയാണ് ഇത്. വിരമിക്കല്‍ കാലത്തേക്ക് മികച്ചൊരു തുക സമ്ബാദിക്കാൻ ന്യൂ പെൻഷൻ പ്ലസ് പ്ലാൻ സഹായിക്കും. എല്‍ഐസി ന്യൂ പെൻഷൻ പ്ലാൻ വാങ്ങുന്നതിനുള്ള ചുരുങ്ങിയ പ്രയ പരിധി 25 വയസാണ്. 75 വയസ് പൂര്‍ത്തിയാകുന്നതിന് മുൻപ് പോളിസിയില്‍ ചേരാം. സിംഗിള്‍, റെഗുലര്‍ പേയ്‌മെന്റ് രീതികളില്‍ ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 10 വര്‍ഷമാണ്. പരമാവധി പോളിസി കാലയളവ് 42 വര്‍ഷമാണ്. ഉപഭോക്താക്കള്‍ക്ക് ഒറ്റതവണ പ്രീമിയം വഴിയോ മാസത്തിലെ ത്രൈമാസത്തിലോ ഉള്ള റെഗുലര്‍ പ്രീമിയം പേയ്‌മെന്റ് വഴിയോ പ്ലാൻ വാങ്ങാം. റെഗുലര്‍ പ്രീമിയം പോളിസിക്ക് കീഴില്‍ പോളിസിയുടെ കാലയളവില്‍ പ്രീമിയം അടയ്‌ക്കണം. എല്‍ഐസി ന്യൂ പെൻഷൻ പ്ലസ് പ്ലാൻ പ്രകാരം ഒറ്റത്തവണ പ്രീമിയം അടയ്‌ക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ…
Read More » -
NEWS
മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ്;നിര്‍ണായക അനുമതി നേടി അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്ക്
ന്യൂയോർക്ക്:മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ചുളള ലോകത്തിലെ ആദ്യത്തെ ഹ്യൂമന്‍ കംപ്യൂട്ടര്‍ ക്ലിനിക്കല്‍ സ്റ്റഡി നടത്താന്‍ തയ്യാറെടുക്കുകയാണ് അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്കിന്റെ കമ്ബനി. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്കിന്റെ ന്യൂറോ ലിങ്ക് എന്ന കമ്ബനിയാണ് നിര്‍ണായകമായ ഈ അനുമതി നേടിയെടുത്തിരിക്കുന്നത്.ബ്രെയ്ന്‍ ഇംപ്ലിമെന്റ് കമ്ബനിയായ ന്യൂറോ ലിങ്ക് മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ചുളള ലോകത്തിലെ ആദ്യത്തെ ഇന്‍ ഹ്യൂമന്‍ കംപ്യൂട്ടര്‍ ക്ലിനിക്കല്‍ സ്റ്റഡി നടത്താന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഈ പരീക്ഷണത്തിന് സഹായകരമാകുന്ന തരത്തില്‍ പ്രധാനപ്പെട്ട അനുമതിയാണ് ന്യൂറോ ലിങ്കിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയിരിക്കുന്നത്.ന്യൂറോ ലിങ്കിന്റെ ബ്രെയിന്‍ ഇംപ്ലിമെന്റ് പരീക്ഷണങ്ങള്‍ക്കായി 2019 മുതല്‍ തന്നെ മസ്‌ക്ക് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അനുമതി ലഭിച്ചത്. പാരാലിസിസ്, അന്ധത, തുടങ്ങിയ ഒട്ടനവധി വൈകല്യങ്ങള്‍ക്ക് ന്യൂറോ ലിങ്ക് പരീക്ഷണം പരിഹാരമുണ്ടാക്കാന്‍ ഇടയുണ്ടെന്നാണ് മസ്‌ക്കിന്റെ വാദം.2016ല്‍ തുടങ്ങിയ ന്യൂറോ ലിങ്കിന്റെ പരീക്ഷണങ്ങള്‍ക്ക് ഇതുവരെയും യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചിരുന്നില്ല.…
Read More » -
NEWS
നാലു വർഷമായി മുസ്ലിം യുവതിയോടൊപ്പം താമസം; ജയകുമാർ ഗൾഫിൽ ആത്മഹത്യ ചെയ്തത് എന്തിന് ?
മലയാളി യുവാവിനെ ഗൾഫിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത.ഏഴ് ദിവസം മുൻപാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജയകുമാറിനെ ഗൾഫിൽ താൻ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസില്‍ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു.ഇന്നലെ രാത്രിയോടെയാണ് ജയകുമാറിന്റെ മൃതദേഹവുമായി സഫിയ കൊച്ചി വിമാനത്താവളത്തിലെത്തിയത്. എന്നാൽ മൃതദേഹം ഏറ്റെടുക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയതോടെ വെട്ടിലായ സഫിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.എന്നിട്ടും മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ ഉറച്ചുനിന്നതൊടെ മൃതദേഹവുമായി സഫിയയയ്ക്ക് എറണാകുളത്തേക്ക് പോകേണ്ടി വന്നു.കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് മരിച്ച ജയകുമാർ.മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചു നിന്നതോടെ മൃതദേഹം ലക്ഷദ്വീപ് സ്വദേശിനിയായ സഫിയയക്ക് വിട്ടുനൽകുകയായിരുന്നു അധികൃതർ. ലക്ഷദ്വീപ് സ്വദേശിനിയുമായി 4 വര്‍ഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു ജയകുമാർ.ഇക്കാലമത്രയും ജയകുമാറിന് ഭാര്യയുമായോ രണ്ട് കുട്ടികളുമായോ തങ്ങളുമായോ ബന്ധമില്ലാതെ അകന്ന് കഴിയുകയാണെന്നാണ് മാതാവ് പ്രസന്നകുമാരി പറയുന്നത്.വിവാഹമോചനത്തിന് ഭാര്യക്ക് നോട്ടീസും നല്‍കിയിരുന്നു.ഗൾഫിൽ വച്ച് പരിചയപ്പെട്ട ലക്ഷദ്വീപ്…
Read More » -
Kerala
ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി
ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം. ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജില്ലാതലത്തില്‍ നിരീക്ഷണ സമിതി വേണമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.
Read More » -
India
അത്താഴത്തിന് ഭാര്യ കോഴിക്കറി ഉണ്ടാക്കിയില്ല; ഭർത്താവ് ആത്മഹത്യ ചെയ്തു
അത്താഴത്തിന് ഭാര്യ കോഴിക്കറി ഉണ്ടാക്കാത്തതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.ഹന്‍സാരി സ്വദേശിയായ പവന്‍ കുമാറിനെ(36)യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.പ്രേംനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ബുധനാഴ്ച രാത്രി കോഴിയുമായി വീട്ടിലെത്തിയ പവന്‍ ഭാര്യ പ്രിയങ്കയോട് അത് പാകം ചെയ്യാന്‍ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പ്രിയങ്ക കോഴിയെ പാകം ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.ഇതിനിടെ പ്രിയങ്ക മറ്റൊരു മുറിയില്‍ പോയി കിടന്നു. ദേഷ്യത്തില്‍ കിടപ്പുമുറിയിലെത്തിയ പവന്‍ ഷോള്‍ എടുത്ത് ഉത്തരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് ഭാര്യ തുറന്നു കിടന്ന ജനലിലൂടെ നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ തൂങ്ങിക്കിടക്കുന്ന പവനെയാണ് കണ്ടത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.പൊലീസ് വന്ന് വാതില്‍ തുറന്നപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പവന്‍ മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.ഇവർക്ക് രണ്ട് വയസുള്ള ഒരു മകളുണ്ട്.പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read More »