Movie

‘ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം… ‘ ഇന്ന് ഓ.എൻ.വി കുറുപ്പിന്റെ ജന്മദിനം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

ഓ.എൻ.വി കുറുപ്പിന്റെ ജന്മദിനമാണിന്ന്. ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷൺ പുരസ്‌കാരങ്ങൾ നേടിയ കവിയും ഗാനരചയിതാവുമായ ഒറ്റപ്ളാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് 1931 മെയ് 27 ന് കൊല്ലം ചവറയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങളുടെ ഒരു ഹ്രസ്വ കണക്കെടുപ്പ്.

1. 250 ൽപ്പരം ചിത്രങ്ങളിലായി 940 ലധികം ഗാനങ്ങൾ.

2. കൂടുതൽ ഒരുമിച്ച് പ്രവർത്തിച്ച സംഗീതസംവിധായകൻ ദേവരാജൻ. രണ്ടാമത് എംബി ശ്രീനിവാസൻ. ജോൺസണും രവീന്ദ്രനും യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ.

3. കൂടുതൽ പാടിയ ഗായകൻ യേശുദാസ് (230 ഗാനങ്ങൾ). രണ്ടാമത് ചിത്ര.

4. ആദ്യഗാനം പുറത്തിറങ്ങിയ വർഷം 1955. ചിത്രം കാലം മാറുന്നു. സംഗീതം ദേവരാജൻ. ‘ആ മലർപൊയ്കയിൽ’ പ്രശസ്ത ഗാനം.

5. അവസാനഗാനം പുറത്തിറങ്ങിയ വർഷം 2022. ഗാനരചയിതാവ് അന്തരിച്ച് 6 വർഷങ്ങൾക്ക് ശേഷം, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ ‘കാതോട് കാതോര’ത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം ഉപയോഗിച്ചു. നിർമ്മാണത്തിലിരിക്കുന്ന പെസഹാ എന്ന ചിത്രത്തിൽ ഓ.എൻ.വിയുടെ ഗാനമുണ്ടെന്നാണ് റിപ്പോർട്ട്.

6. മകൻ രാജീവ് ഓ.എൻ.വി സംഗീതം നൽകിയ രണ്ട് ചിത്രങ്ങൾക്ക് ഓ.എൻ.വി പാട്ടെഴുതിയിട്ടുണ്ട്. കളഭമഴ, മൺസൂൺ എന്നിവയാണ് ആ ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളിലും പൗത്രി അപർണ്ണ രാജീവ് പാടി.
അച്ഛന്റെ കവിതകൾക്ക് മകൻ രാജീവ് സംഗീതം നൽകിയ ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: