KeralaNEWS

മികച്ച വിജയം നേടിയ കള്ളുചെത്ത് തൊഴിലാളികളുടെ മക്കള്‍ക്കുളള സ്വര്‍ണ മെഡൽ- കാഷ് അവാര്‍ഡ് മുഖ്യമന്ത്രി വിതരണം ചെയ്യും

കണ്ണൂര്‍:  ഈ വര്‍ഷത്തെ എസ്. എസ്. എല്‍.സി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കളളുചെത്തു തൊഴിലാളികളുടെ മക്കള്‍ക്കുളള സ്വര്‍ണമെഡല്‍- ക്യാഷ് അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (മെയ് 28) രാവിലെ പത്തുമണിക്ക് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബോര്‍ഡ് ചെയര്‍മാന്‍ എന്‍.വി ചന്ദ്രബാബു അധ്യക്ഷനാകും. ചടങ്ങില്‍ പ്രൊഫഷനല്‍ കോഴ്‌സുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ് ടോപ്പ് വിതരണം ഡോ.വി.ശിവദാസന്‍ എം.പിയും വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വിതരണം അഡ്വ. പി.സന്തോഷ്‌കുമാര്‍ എം.പിയും ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്തു വിരമിച്ച തൊഴിലാളികള്‍ക്കുളള പാരിതോഷിക വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും നിര്‍വഹിക്കും. വനിതാ ചെത്തുതൊഴിലാളിയായ കണ്ണവത്തെ ഷീജ, കരാട്ടെയില്‍ ഡോക്ടറേറ്റ് നേടിയ ശ്രീകണ്ഠാപുരം റെയ്ഞ്ചിലെ സി.പി. രാജീവന്‍ എന്നിവരെ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍ അനുമോദിക്കും.

Back to top button
error: