KeralaNEWS

ബസുകളിൽ വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഇരട്ടിയാക്കാൻ ധാരണ

തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷൻ നിരക്ക് കൂട്ടാൻ ഗതാഗത വകുപ്പിന്റെ തീരുമാനം.മിനിമം നിരക്ക് ഒരു രൂപയില്‍ നിന്നു രണ്ടു രൂപയാക്കും.തുടര്‍ന്നുള്ള ഫെയര്‍ സ്റ്റേജുകളില്‍ നിലവിലെ നിരക്ക് ഇരട്ടിയാക്കുമെന്നാണ് സൂചന.
തീരുമാനം ‍ ജൂലൈ മുതൽ നടപ്പാക്കുമെന്നാണ് വിവരം.നിരക്ക് വര്‍ദ്ധന സംബന്ധിച്ചുള്ള കമ്മിഷൻ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അന്തിമ തീരുമാനം.മിനിമം 5 രൂപയാക്കണമെന്ന് നേരത്തെ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എട്ടു വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടിയിട്ടില്ല എന്നാണ് സ്വകാര്യ ബസുകളുടെ സംഘടന പറയുന്നത്.എന്നാൽ ചില സ്വകാര്യബസുകളില്‍ കഴിഞ്ഞ വർഷം മുതൽ മിനിമം 5 രൂപയാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയിരുന്നത്.സംഭവം വിവാദമായതോടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും ഒരു വിഭാഗം ബസുടമകൾ പിൻമാറുകയായിരുന്നു.

 

നിരക്ക് അഞ്ചു രൂപയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ ജൂണ്‍ ഏഴു മുതലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്.

Back to top button
error: