Month: May 2023

  • India

    പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ യുവമോര്‍ച്ചക്കാരന്റെ ഭാര്യയെ പിരിച്ചുവിടില്ല; ജനരോഷം ഭയന്ന് തീരുമാനം മാറ്റി സിദ്ധരാമയ്യ സര്‍ക്കാര്‍

    ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ വീണ്ടും ജോലിക്ക് നിയമിച്ച് കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. കരാര്‍ നിയമനത്തില്‍ ജോലി ചെയ്യുകയായിരുന്ന നൂതന്‍ കുമാരിയെയാണ് വീണ്ടും ജോലിയില്‍ നിയമിക്കുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് കരാര്‍ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രവീണിന്റെ ഭാര്യയെ മാത്രമല്ല, മറ്റ് 150 കരാര്‍ ജീവനക്കാരെയും ജോലിയില്‍നിന്നു മാറ്റിയതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സംഭവത്തില്‍ വന്‍ജനരോഷം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. മാനുഷിക പരിഗണന നല്‍കി നൂതന്‍ കുമാരിയെ വീണ്ടും നിയമിക്കുമെന്ന് സിദ്ധരാമയ്യ അറിയിക്കുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതന്‍ കുമാരിക്ക് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കിയിരുന്നു. 2022 ജൂലൈ 26 നാണ് ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍…

    Read More »
  • Crime

    സ്വകാര്യഭാഗത്ത് മാരക പരിക്ക്; ഒന്നരവയസ്സുകാരി ഗുരുതരാവസ്ഥയില്‍

    കോഴിക്കോട്: സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ ഒന്നര വയസ്സുകാരി മെഡിക്കല്‍കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ഗുരുതരാവസ്ഥയില്‍. 22-ന് കുട്ടിയുടെ പന്നിയങ്കര സ്വദേശിയായ മാതാവും അവരുടെ അമ്മയുമാണ് കുട്ടിയെ രാത്രിയോടെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ പിതാവ് മൈസൂരിലാണെന്ന് ഇവര്‍ പറയുന്നു. പരിക്കേറ്റതിന്റെ ഫലമായ ആന്തരികാവയങ്ങള്‍ തകര്‍ന്നുപോയതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തി. കുടലിലും മലദ്വാരത്തിനുംവരെ പരിക്കേറ്റിട്ടുണ്ട്. കൊളോസ്റ്റമി ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി പീഡിയാട്രിക് ഐ.സി.യു.വില്‍ ചികിത്സയിലാണ്. സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പരാതിയില്ലെന്നുമാണ് വീട്ടുകാരുടെ നിലപാട്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തന്നെ പന്നിയങ്കര പോലീസിലേക്ക് വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ രണ്ടുതവണ റിപ്പോര്‍ട്ടു ചെയ്തെങ്കിലും പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപമുണ്ട്. കുട്ടിയുടെ സ്വകാര്യഭാഗത്ത് നിന്നുള്ള വിവിധ സാംപിളുകള്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍, ഈ സാംപിളുകള്‍ 72 മണിക്കൂറിനുള്ളില്‍ കെമിക്കല്‍ പരിശോധനയ്ക്കായി ലാബിലെത്തിക്കേണ്ട പോലീസ് ഇത് സ്വീകരിച്ചിട്ടില്ല. സാംപിളുകള്‍ സമയത്ത് ലാബില്‍ എത്തിച്ചില്ലെങ്കില്‍ നഷ്ടപ്പെടുന്നത്…

    Read More »
  • Kerala

    ബാലികയെ അശ്ലീല വീഡിയോ കാണിച്ച്‌  ലൈംഗികമായി പീഡിപ്പിച്ച 32കാരന് എട്ട് വര്‍ഷം കഠിന തടവും പിഴയും

    തിരുവനന്തപുരം:ബാലികയെ അശ്ലീല വീഡിയോ കാണിച്ച്‌  ലൈംഗികമായി പീഡിപ്പിച്ച 32കാരന് എട്ട് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി.പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്‌ജി ആജ് സുദര്‍ശൻ ഉത്തരവില്‍ പറയുന്നു. പിഴത്തുക പീഡനമേറ്റ കുട്ടിക്ക് നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.   2021 ഫെബ്രുവരി 18ന് രാത്രി 11.30നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുട്ടി മൂത്രം ഒഴിക്കാനായി വീടിൻ്റെ മുറ്റത്ത് ഇറങ്ങിയ സമയമാണ് അയൽവാസികൂടിയായ പ്രതി പീഡനത്തിന് ഇരയാക്കിയത്.

    Read More »
  • Local

    ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

    മലപ്പുറം: ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം.വേങ്ങരയിലാണ് സംഭവം. വേങ്ങര മാങ്ങോടൻ ഹംസകുട്ടിയുടെ മകൻ മുഹമ്മദ് ഹുസ്സൈൻ ആണ് മരിച്ചത്.അപകടം നടക്കുമ്ബോള്‍ കുട്ടി മാതാവ് അനീസയുടെ വീട്ടിൽ ആയിരുന്നു. കഴിക്കുന്നതിനിടയിൽ ഈന്തപ്പഴത്തിന്റെ കുരു കുട്ടിയുടെ  തൊണ്ടയില്‍ തടയുകയായിരുന്നു. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഉടൻ തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

    Read More »
  • Kerala

    യോഗ്യത പ്ലസ്ടു; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എല്‍.ഡി.സി, ഡേറ്റ എൻട്രി ഓപറേറ്റര്‍ തുടങ്ങിയ തസ്തികളിലേക്കാണ് ഒഴിവുകള്‍. മലയാളം ഉള്‍പ്പെടെ 15 ഭാഷകളിലാകും പരീക്ഷ ന‌ടത്തുന്നത്. പ്രായപരിധി 18-27 വയസ്സ്.പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസാകണം.എല്ലാ തസ്തികകളിലേക്കും ടൈപ്പിങ് / സ്‌കില്‍ ടെസ്റ്റ് എന്നിവ ഉണ്ടാകും.   https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 8. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, എസ്.സി/ എസ്.ടി വിഭാഗങ്ങളില്‍പെട്ടവര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssckkr.kar.nic.in, https://ssc.nic.in.

    Read More »
  • Kerala

    കുങ്കിയാനകള്‍ എത്തി, അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ശ്രമം ആരംഭിച്ചു; കമ്പത്ത് നിരോധനാജ്ഞ

    ഇടുക്കി: തമിഴ്നാട്ടിലെ കമ്പം ടൗണിനെ മുള്‍മുനയില്‍ നിര്‍ത്തിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉള്‍വനത്തിലേക്ക് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സുരുളിപ്പട്ടി മേഖലയില്‍ ആന ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. അരിക്കൊമ്പനെ സ്ഥലത്തുനിന്ന് നീക്കുന്നതിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ആനമലയില്‍നിന്നുള്ള സ്വയംഭൂ, മുത്തു എന്നീ കുങ്കിയാനകളെയാണ് എത്തിച്ചിട്ടുള്ളത്. കോയമ്പത്തൂരില്‍നിന്നെത്തിയ മയക്കുവെടിസംഘവും സുരുളിപ്പെട്ടിയിലുണ്ട്. ശനിയാഴ്ച കമ്പം മേഖലയില്‍ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പന്‍ രാത്രിയിലും പരാക്രമം തുടര്‍ന്നു. എന്നാല്‍ ഞായറാഴ്ച രാവിലെയോടെ ആന എവിടെയെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. റേഡിയോ കോളറില്‍നിന്നുള്ള സിഗ്‌നല്‍ ലഭിക്കാത്തത് ഇതിന് തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നീട് ആറരയോടെയാണ് ആന സുരുളിപ്പെട്ടിയിലുണ്ടെന്ന് മനസ്സിലാക്കാനായത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. 30 വരെ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെമുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ടൗണിലൂടെ തലങ്ങും വിലങ്ങും ഓടിയ കാട്ടാന വലിയ പരിഭ്രാന്തിയും ചെറിയതോതില്‍ നാശനഷ്ടങ്ങളും ഉണ്ടാക്കിയിരുന്നു. ആന അഞ്ചിലധികം വാഹനങ്ങള്‍ കുത്തിമറിച്ചിട്ടു. ആനയെക്കണ്ട് ബൈക്ക്…

    Read More »
  • Kerala

    ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികനായ 24-കാരന് ദാരുണാന്ത്യം

    മലപ്പുറം: ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികനായ 24-കാരന് ദാരുണാന്ത്യം. വേങ്ങര തറയിട്ടാല്‍ നല്ലാട്ടുതൊടി ഷംസുദ്ദീന്റെ മകൻ സലീം സഹദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഊരകം പുത്തൻപീടികയ്ക്ക് സമീപമാണ് അപകടം നടന്നത്. മലപ്പുറത്തു നിന്നും വേങ്ങരയിലേക്ക് വരികയായിരുന്ന സലീം സഹദ് ഒരു കാറിനെ മറികടക്കാൻ ശ്രമിക്കവേ പരപ്പനങ്ങാടിയില്‍ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിനടിയില്‍പ്പെട്ടാണ് അപകടം.   മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ അരീക്കുളം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ സംസ്കരിക്കും.

    Read More »
  • Crime

    ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം; 18 വയസുകാരിയുടെ പരാതിയില്‍ ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍

    കോഴിക്കോട്: ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന 18-കാരിയുടെ പരാതിയില്‍ അറസ്റ്റ്. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്. കാറില്‍ പരിശീലനം നല്‍കുന്നതിനിടയില്‍ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോശമായി സംസാരിച്ചെന്നുമാണ് യുവതിയുടെ പരാതി. മേയ് ആറിനും 25-നുമാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ഇന്‍സ്ട്രക്ടറെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    ഭാര്യമാര്‍ തമ്മിലുള്ള അടുക്കള തര്‍ക്കം; അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്താൻ ചേട്ടന്റെ ശ്രമം

    കൊല്ലം: സഹോദര ഭാര്യമാര്‍ തമ്മിലുള്ള അടുക്കള തര്‍ക്കത്തെ തുടര്‍ന്ന് ചേട്ടന്‍ അനിയനെ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ചു.കൊല്ലം കുരീപ്പുഴ സ്വദേശി ഷിബിന്‍ സേവ്യറാണ് സഹോദരന്‍ അബിന്‍ സേവ്യറെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ‍അബിൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഷിബിന്റെ ഭാര്യയെ അടുക്കളയില്‍ സഹോദരനായ അബിന്റെ ഭാര്യയെ സഹായിച്ചില്ലെന്നാരോപിച്ചായിരുന്നു എയര്‍ഗണ്‍ കൊണ്ട് പ്രതി വെടി വെച്ചതെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

    Read More »
  • India

    പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചു; ലോക്‌സഭയില്‍ ‘ചെങ്കോല്‍’ സ്ഥാപിച്ച് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പുതിയ മന്ദിരത്തിനു പുറത്ത് നടന്ന പുജ, ഹോമ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു പൂജ. പൂര്‍ണകുംഭം നല്‍കി പുരോഹിതര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയും പൂജാ ചടങ്ങുകളില്‍ സംബന്ധിച്ചു. ഇതിനുശേഷം ഇന്നലെ തലസ്ഥാനത്തെത്തിച്ച ചെങ്കോലില്‍ പ്രധാനമന്ത്രി നമസ്‌കരിച്ചു. തിരുവാവടുതുറൈ പുരോഹിതര്‍ ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി. ചെങ്കോല്‍ പ്രാര്‍ത്ഥനാപൂര്‍വം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സ്ഥാപിച്ചു. #WATCH | The 'Sengol' was consecrated amid Vedic chanting by Adheenams before its installation in the new Parliament building pic.twitter.com/lbYgDwZxkR — ANI (@ANI) May 28, 2023 ലോക്‌സഭ ഹാളില്‍ പ്രധാനമന്ത്രി നിലവിളക്കു തെളിയിച്ചു.…

    Read More »
Back to top button
error: