KeralaNEWS

ഭാര്യമാര്‍ തമ്മിലുള്ള അടുക്കള തര്‍ക്കം; അനിയനെ വെടിവെച്ച്‌ കൊലപ്പെടുത്താൻ ചേട്ടന്റെ ശ്രമം

കൊല്ലം: സഹോദര ഭാര്യമാര്‍ തമ്മിലുള്ള അടുക്കള തര്‍ക്കത്തെ തുടര്‍ന്ന് ചേട്ടന്‍ അനിയനെ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ചു.കൊല്ലം കുരീപ്പുഴ സ്വദേശി ഷിബിന്‍ സേവ്യറാണ് സഹോദരന്‍ അബിന്‍ സേവ്യറെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചത്.

കൈക്ക് ഗുരുതരമായി പരിക്കേറ്റ ‍അബിൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഷിബിന്റെ ഭാര്യയെ അടുക്കളയില്‍ സഹോദരനായ അബിന്റെ ഭാര്യയെ സഹായിച്ചില്ലെന്നാരോപിച്ചായിരുന്നു എയര്‍ഗണ്‍ കൊണ്ട് പ്രതി വെടി വെച്ചതെന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Back to top button
error: