CrimeNEWS

ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം; 18 വയസുകാരിയുടെ പരാതിയില്‍ ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന 18-കാരിയുടെ പരാതിയില്‍ അറസ്റ്റ്. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്.

കാറില്‍ പരിശീലനം നല്‍കുന്നതിനിടയില്‍ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോശമായി സംസാരിച്ചെന്നുമാണ് യുവതിയുടെ പരാതി. മേയ് ആറിനും 25-നുമാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ഇന്‍സ്ട്രക്ടറെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.

Back to top button
error: