KeralaNEWS

ബാലികയെ അശ്ലീല വീഡിയോ കാണിച്ച്‌  ലൈംഗികമായി പീഡിപ്പിച്ച 32കാരന് എട്ട് വര്‍ഷം കഠിന തടവും പിഴയും

തിരുവനന്തപുരം:ബാലികയെ അശ്ലീല വീഡിയോ കാണിച്ച്‌  ലൈംഗികമായി പീഡിപ്പിച്ച 32കാരന് എട്ട് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.

തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി.പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്‌ജി ആജ് സുദര്‍ശൻ ഉത്തരവില്‍ പറയുന്നു. പിഴത്തുക പീഡനമേറ്റ കുട്ടിക്ക് നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

 

Signature-ad

2021 ഫെബ്രുവരി 18ന് രാത്രി 11.30നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുട്ടി മൂത്രം ഒഴിക്കാനായി വീടിൻ്റെ മുറ്റത്ത് ഇറങ്ങിയ സമയമാണ് അയൽവാസികൂടിയായ പ്രതി പീഡനത്തിന് ഇരയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: