KeralaNEWS

ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികനായ 24-കാരന് ദാരുണാന്ത്യം

മലപ്പുറം: ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികനായ 24-കാരന് ദാരുണാന്ത്യം. വേങ്ങര തറയിട്ടാല്‍ നല്ലാട്ടുതൊടി ഷംസുദ്ദീന്റെ മകൻ സലീം സഹദ് ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഊരകം പുത്തൻപീടികയ്ക്ക് സമീപമാണ് അപകടം നടന്നത്. മലപ്പുറത്തു നിന്നും വേങ്ങരയിലേക്ക് വരികയായിരുന്ന സലീം സഹദ് ഒരു കാറിനെ മറികടക്കാൻ ശ്രമിക്കവേ പരപ്പനങ്ങാടിയില്‍ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിനടിയില്‍പ്പെട്ടാണ് അപകടം.

 

Signature-ad

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ അരീക്കുളം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ സംസ്കരിക്കും.

Back to top button
error: