KeralaNEWS

യോഗ്യത പ്ലസ്ടു; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എല്‍.ഡി.സി, ഡേറ്റ എൻട്രി ഓപറേറ്റര്‍ തുടങ്ങിയ തസ്തികളിലേക്കാണ് ഒഴിവുകള്‍.

മലയാളം ഉള്‍പ്പെടെ 15 ഭാഷകളിലാകും പരീക്ഷ ന‌ടത്തുന്നത്. പ്രായപരിധി 18-27 വയസ്സ്.പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസാകണം.എല്ലാ തസ്തികകളിലേക്കും ടൈപ്പിങ് / സ്‌കില്‍ ടെസ്റ്റ് എന്നിവ ഉണ്ടാകും.

 

https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 8. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, എസ്.സി/ എസ്.ടി വിഭാഗങ്ങളില്‍പെട്ടവര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssckkr.kar.nic.in, https://ssc.nic.in.

Back to top button
error: