Month: May 2023

  • India

    സുഹൃത്ത് അര്‍ബുദം ബാധിച്ചു മരിച്ചു; ചിതയില്‍ ചാടി യുവാവ് ജീവനൊടുക്കി

    ലഖ്‌നൗ: അര്‍ബുദം ബാധിച്ച് മരിച്ച സുഹൃത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവ് ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ചടങ്ങ് കഴിഞ്ഞ് ബന്ധുക്കള്‍ മടങ്ങാന്‍ തുടങ്ങുന്നതിനിടെ ഇയാള്‍ ചിതയിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആനന്ദ് (40) എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ അടുത്ത സുഹൃത്തായിരുന്നു നാഗ്ല ഖാന്‍ഗര്‍ സ്വദേശി അശോക് (42). അര്‍ബുദ ബാധിതനായിരുന്ന അശോക് ശനിയാഴ്ച രാവിലെയാണ് മരിച്ചത്. രാവിലെ 11 മണിയോടെ യമുനയുടെ തീരത്ത് അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നു. ചടങ്ങില്‍ ആനന്ദും പങ്കെടുത്തിരുന്നു. ആളുകള്‍ ശ്മശാനസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍, ആനന്ദ് പെട്ടെന്ന് ചിതയിലേക്ക് ചാടി. ഇത് കണ്ട ചിലര്‍ ആനന്ദിനെ ചിതയില്‍ നിന്ന് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര മെഡിക്കല്‍ കോളജിലക്ക് റഫര്‍ ചെയ്തു. എന്നാല്‍ ആഗ്രയിലേക്കുള്ള യാത്രാമധ്യേ ആനന്ദ് മരിച്ചതായി സിര്‍സഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) പ്രവീണ്‍ തിവാരി പറഞ്ഞു.

    Read More »
  • Crime

    കാട്ടാക്കട കോളജിലെ ആള്‍മാറാട്ടത്തില്‍ കേസെടുത്തിട്ട് ഒരാഴ്ച; പ്രതികളെ ചോദ്യം ചെയ്യാത പോലീസ്

    തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടത്തില്‍ ഇനിയും പ്രതികളെ പിടികൂടാതെ പോലീസ്. കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളായ മുന്‍ പ്രിന്‍സിപ്പലിനെയും എസ്എഫ്‌ഐ നേതാവിനെയും ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ല. മൊഴികളും രേഖകളും മുഴുവന്‍ പരിശോധിച്ചു കഴിഞ്ഞിട്ടില്ലെന്നാണ് വിശദീകരണം. കോളജ് തെരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി ജയിച്ച അനഘക്കു പകരം എസ്എഫ്‌ഐ നേതാവ് എ വിശാഖിന്റെ പേരാണ് മുന്‍ കോളജ് പ്രസിന്‍സിപ്പല്‍ ജി.ജെ.ഷൈജു സര്‍വ്വകലാശാലക്ക് നല്‍കിയത്. തട്ടിപ്പ് പുറത്തുവന്ന് കാട്ടാക്കട പോലീസ് കേസെടുത്തിട്ട് ഒരാഴ്ചയാകുന്നു. കേസിലെ പ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ ടി.ജെ.ഷൈജു, ആള്‍മാറാട്ടം നടത്തിയ എസ്എഫ്‌ഐ നേതാവ് വിശാഖ് എന്നിവരെ ഇതേവരെ ചോദ്യം പോലും ചെയ്തിട്ടില്ല. പരാതി നല്‍കിയ സര്‍വ്വകലാശാല രജിസ്‌ട്രേററുടെയും നിലവിലെ പ്രിന്‍സിപ്പലിന്റെയും , കോളജില്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ റിട്ടേണിംഗ് ഓഫീസറുടെയും മൊഴി മാത്രമാണ് ഇതേ വരെ രേഖപ്പെടുത്തിയത്. തട്ടിപ്പ് നടന്നതിനുള്ള തെളിവുകള്‍ ഇതിനകം പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് കോളജിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. ആരോമലും…

    Read More »
  • India

    സർവ്വം മോദിമയം; രാഷ്ട്രപതിയും പടിക്ക് പുറത്ത്

    ഇന്ന് മെയ് 28. സവർക്കർ ജന്മദിനം. ആധുനിക ഇന്ത്യക്കു മേൽ ഇന്നൊരു ചെങ്കോൽ പ്രതിഷ്ഠിക്കപ്പെടുന്നു.ചെങ്കോലേന്തിയ പ്രധാനമന്ത്രി ഭരണഘടന പ്രകാരം രാഷ്ട്രത്തിന്റെയും പാർലമെന്റിന്റെ ഇരുസഭകളുടെയും തലവനായ  രാഷ്ട്രപതിയെയും ഭരണഘടനയെയും പിന്തള്ളി രാഷ്ട്രത്തിന്റെ പരമോന്നത പദവിയിൽ സ്വയം അവരോധിതനാകുന്നതിന്റെ ദിവസംകൂടിയാണ് ഇന്ന്. രാഷ്ട്രപതിക്ക് പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിലോ ഇപ്പോൾ ഉദ്ഘാടനത്തിലോ ഇടമേയില്ല. രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കും ഉദ്ഘാടന ചടങ്ങിൽ സ്ഥാനമില്ല. നരേന്ദ്രമോദി മാത്രം. സർവ്വം മോദിമയം. രാഷ്ട്രം എന്നാൽ മോദി, മോദി എന്നാൽ രാഷ്ട്രം -പഴയ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ വീണ്ടും അടിച്ചേൽപ്പിക്കുന്ന ഒരു കാഴ്ചയ്ക്ക് കൂടിയാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അമിത് ഷായും മോദിയും കൂടി ചരിത്രത്തിൽ നിന്ന് തപ്പിപ്പിടിച്ച് കൊണ്ടുവരുന്ന ചെങ്കോലിനാവട്ടെ,  വർത്തമാന കാല ഇന്ത്യയുടെ പാർലമെന്റിലെത്തുമ്പോൾ സംഭവിക്കുന്ന അർഥവ്യത്യാസം പ്രധാനമാണ്. രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോൽ 2014 നു ശേഷമുള്ള പുതിയ ഇന്ത്യയിലേക്കിറങ്ങി വരുന്നത് ഒരു മ്യൂസിയം പീസായിട്ടല്ല; ജനാധിപത്യത്തിനു മേൽ പതിക്കുന്ന ഫാസിസത്തിന്റെ അധികാര ദണ്ഡായിട്ടാണ്.…

    Read More »
  • NEWS

    കുവൈറ്റില്‍ 1900 പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാകും; തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദേശം

    കുവൈറ്റ് സിറ്റി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റില്‍ സേവനമനുഷ്ടിക്കുന്ന പ്രവാസി അദ്ധ്യാപകരുടെ ജോലി നഷ്ടമാകും. 2400 പ്രവാസി അദ്ധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പ്രവാസി അദ്ധ്യാപകര്‍ക്ക് പകരമായി സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് 1900 പേര്‍ക്ക് ജോലി നഷ്ടമാകുന്നത്. ബാക്കി വരുന്ന 500 പേരില്‍ ഇതിനോടകം രാജി സമര്‍പ്പിച്ച പ്രവാസി അദ്ധ്യാപകരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് അദ്ധ്യായന വര്‍ഷത്തിന്റെ അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാം. ഈ സമയത്ത് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങളും നല്‍കിയ ശേഷമായിരിക്കും സ്വരാജ്യങ്ങളിലേയ്ക്ക് മടങ്ങിപോകാനുള്ള അവസരം ഒരുക്കുക. അതേസമയം, രാജ്യത്തെ സ്വദേശിവത്കരണത്തിന്റെ നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിപ്പിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഫെഡറല്‍ നിയമപ്രകാരം നടത്തി വരുന്ന സ്വദേശിവത്കരണത്തിന്റെ ശതമാനം എല്ലാ വര്‍ഷവും വര്‍ദ്ധിപ്പിച്ച് 2026-ഓടെ പത്ത് ശതമാനമാക്കി മാറ്റുമെന്നാണ് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവാര്‍ അറിയിച്ചത്. നിലവിലെ രീതി തുടര്‍ന്നാല്‍ സ്വദേശികള്‍ക്ക്…

    Read More »
  • NEWS

    മലയാള ജനപ്രിയ സാഹിത്യത്തിലെ കുലപതി;മാത്യു മറ്റം വിടപറഞ്ഞിട്ട് ഏഴ് വർഷങ്ങൾ

    മലയാള ജനപ്രിയ സാഹിത്യത്തിലെ കുലപതിയായിരുന്ന മാത്യു മറ്റം വിട പറഞ്ഞിട്ട് 2023 മെയ് 29-ന് ഏഴ് വർഷങ്ങൾ പൂർത്തിയാകുന്നു.  മലയാളത്തിലെ പ്രമുഖ നോവലിസ്റ്റുകളിൽ ഒരാളും ഒട്ടേറെ ജനപ്രിയ കഥകളുടെ സൃഷ്ടാവുമായിരുന്നു മാത്യുമറ്റം.ഉദ്വേഗവും ഹരംപിടിപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ നോവലുകളുടെ അടുത്ത ലക്കങ്ങൾക്കായി വായനക്കാർ ഓരോ ആഴ്ചയും ആകാംക്ഷഭരിതരായി കാത്തിരിക്കുമായിരുന്നു.  എൺപതുകളുടെ തുടക്കം. കേരളത്തിൽ ജനപ്രിയ നോവൽ സാഹിത്യത്തിന് നല്ല വേരോട്ടമുള്ള സമയമായിരുന്നു അത്.അക്കാലത്തെ മുടിചൂടാമന്നനായിരുന്നു മാത്യു മറ്റം.കോട്ടയത്തെ ജനപ്രിയ വാരികകളുടെ പ്രതിനിധികൾ അന്ന് നോവലുകൾക്കായി അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ക്യൂ നിൽക്കുമായിരുന്നു.കാരണം മാത്യുമറ്റത്തിന്റ നോവലുകളായിരുന്നു അന്നത്തെക്കാലത്ത് ഒരു വാരികയുടെ റേറ്റിംഗ് നിശ്ചയിച്ചിരുന്നത്.  കോട്ടയം ജില്ലയിലെ എരുമേലിക്കടുത്തുള്ള പമ്പാവാലിയിലായിരുന്നു മാത്യുമറ്റത്തിന്റെ ജനനം.ഒന്നര വയസ്സുള്ളപ്പോൾ അപ്പൻ മരിച്ചു.തുടർന്ന് എട്ടുമക്കളുമായി അമ്മ നടത്തിയ ജീവിതപോരാട്ടമായിരുന്നു മാത്യുമറ്റം മനസ്സിൽ കോറിയിട്ട ആദ്യ കണ്ണീർക്കഥ. കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ അവിടെ വച്ചാണ് മാത്യുമറ്റം തന്റെ ആദ്യ നോവൽ എഴുതുന്നതും.വെൺകുറിഞ്ഞി സ്കൂളിൽ തന്നെ മലയാളം പഠിപ്പിച്ചിരുന്ന അധ്യാപകൻ ഒരു പുസ്തകം എഴുതിയപ്പോൾ…

    Read More »
  • India

    ഇന്ത്യയുടെ തെക്കേ അറ്റം; ആരെയും കൊതിപ്പിക്കുന്ന കന്യാകുമാരി

    പശ്ചിമഘട്ടവും ഇന്ത്യൻ മഹാസമുദ്രവും സമ്മേളിക്കുന്നതിനാൽ സൂര്യോദയവും സൂര്യാസ്തമയവും ഒരുമിച്ചു ദൃശ്യമാകുന്ന ലോകത്തിലെ തന്നെ അത്യപൂർവം സ്ഥലങ്ങളിൽ ഒന്നാണ് കന്യാകുമാരി.ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലവും കന്യാകുമാരിയാണ്. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന കന്യാകുമാരി ഒരുകാലത്ത് മലയാളത്തിന്റെ സ്വന്തമായിരുന്നുവെങ്കിലും ഇന്നത് തമിഴ്നാടിന്റെ ഭാഗമാണ്.ഇവിടുത്തുകാർ ആരാധിക്കുന്ന കന്യാകുമാരി അമ്മൻ ദേവതയുമായി ബന്ധപെട്ടാണ് ഈ പ്രദേശം കന്യാകുമാരി എന്നറിയപ്പെടുന്നത്.പാർവതീ ദേവിയുടെ അവതാരമാണ്‌ ദേവി കന്യക എന്നാണ് വിശ്വാസം. തീർത്ഥാടന കേന്ദ്രങ്ങൾ കന്യാകുമാരി ദേവി ക്ഷേത്രം, ശുചിന്ദ്രം ശിവ ക്ഷേത്രം, മണ്ടക്കാട് ഭഗവതി അമ്മൻ ക്ഷേത്രം, വേളിമല കുമാരസ്വാമി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ. ആകർഷണങ്ങൾ കന്യാകുമാരിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് വിവേകാനന്ദപ്പാറയും, തിരുവള്ളുവർ പ്രതിമയും, കന്യാകുമാരി ക്ഷേത്രവും ഒക്കെയാണ്.സൂര്യോദയവും അസ്തമയവും ഒരേസ്ഥലത്തു നിന്നുകൊണ്ടുതന്നെ ഏകദേശം ഒരേദിശയിൽ കാണാമെന്നതാണ് കന്യാകുമാരിയുടെ മറ്റൊരു പ്രത്യേകത.ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ എന്നീ മൂന്നു കടലുകൾ ഒന്നിച്ചു ചേരുന്ന അപൂർവ്വയിടം കൂടിയാണ് കന്യാകുമാരി.ത്രിവേണി സംഗമം എന്നാണു ഇതിനു പറയുന്ന പേര്. ഇവ…

    Read More »
  • Crime

    കള്ളനെങ്കിലും നല്ലവനാ! ബവ്‌റിജസില്‍നിന്ന് മുന്തിയ ഇനം മദ്യവും ഡിവിആറും കവര്‍ന്നു; പണം തൊട്ടില്ല

    ആലപ്പുഴ: ചെങ്ങന്നൂരില്‍ ബവ്‌റിജസ് ഔട്ട്ലെറ്റിലെ മദ്യം കവര്‍ന്നു. ഷട്ടറിന്റെ ഓടാമ്പല്‍ മുറിച്ചു മാറ്റിയാണ് കവര്‍ച്ച. വിലയേറിയ ബ്രാന്‍ഡുകളാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രിയാണ് പ്രീമിയം കൗണ്ടറില്‍ മോഷണം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല. പ്രധാന വാതിലിന്റെ ഷട്ടറിന്റെ ഇരുവശത്തെയും ഓടാമ്പല്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. താഴിന് കുഴപ്പങ്ങളില്ല. അതിവിദഗ്ധമായ രീതിയിലാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. സിസി ടിവിയുടെ ഡിവിആറും മോഷ്ടിച്ചു. മുന്‍വശത്തെയും പിറകുവശത്തെയും സിസി ടിവി ക്യാമറ തിരിച്ചുവച്ച നിലയിലായിരുന്നു. കഴിഞ്ഞദിവസം ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയ ഇവിടെ സെക്യൂരിറ്റി ജീവനക്കാരില്ല. പിറകുവശത്തുള്ള ലോക്കല്‍ കൗണ്ടര്‍ തുറന്നാണ് മോഷ്ടാക്കള്‍ രക്ഷപെട്ടത്. സമീപമുള്ള കടകളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ രണ്ട് യുവാക്കളെ സംശയാസ്പദമായി കണ്ടെത്തി. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മാനേജര്‍ പറഞ്ഞു.

    Read More »
  • Kerala

    ഭക്ഷണം കഴിച്ചതിന്റെ പൈസ ഗൂഗിൾ പേ ചെയ്തു;തട്ടുകടക്കാരന്റെ അക്കൗണ്ട് ബ്ലോക്കായി

    കോഴിക്കോട്: തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച ജയ്പൂര്‍ സ്വദേശി 263 രൂപ യുപിഐ ട്രാൻസ്ഫര്‍ ചെയ്തതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. താമരശേരി ചുങ്കം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് തട്ടുകട ഉടമയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്.കടയിലെ ദൈനംദിന കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പണമാണ് അക്കൗണ്ടിലുള്ളതെന്നും അതാണ് തടഞ്ഞുവച്ചതെന്നും കടയുടമ ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മല്‍ സാജിര്‍ പറയുന്നു.   അതേസമയം13 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് പണം കൈമാറിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നുമാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.

    Read More »
  • യുവാവ് വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു; പ്രതിക്ക് പേവിഷബാധയെന്ന് പോലീസ്

    ജയ്പുര്‍: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. മുംബൈ സ്വദേശിയായ സുരേന്ദ്ര ഠാക്കൂര്‍ (24) ആണ് പോലീസിന്റെ പിടിയിലായത്. സര്‍ധന സ്വദേശിനിയായ ശാന്തി ദേവി(65)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീടിനു സമീപത്തെ സ്ഥലത്ത് കന്നുകാലികളെ തീറ്റുകയായിരുന്ന ശാന്തി ദേവിയെ, യുവാവ് കല്ലു കൊണ്ടിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവരുടെ മാംസം ഇയാള്‍ ഭക്ഷിച്ചു. മാനസികനില തെറ്റിയവരെ പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നതെന്നും ഇടയ്ക്കിടെ അക്രമാസക്തനായിരുന്നെന്നും പോലീസ് പറയുന്നു. പരിശോധനയില്‍ ഇയാള്‍ക്ക് പേവിഷബാധയേറ്റതായി വ്യക്തമായിട്ടുണ്ട്. പേവിഷബാധ തീവ്രമാകുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളും ഇയാള്‍ പ്രകടിപ്പിക്കുന്നുണ്ട്. കൊലപാതകം, നരഭോജനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ശാന്തി ദേവിയുടെ മകന്റെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശാന്തി ദേവിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

    Read More »
  • Kerala

    ടിക്കറ്റ് എടുക്കുന്നതിനായി 2000 രൂപയുടെ നോട്ട് കൊടുത്ത യാത്രക്കാരനെ കെഎസ്ആർടിസി ബസ് കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചു; നോട്ടും വലിച്ചുകീറി

    ആലപ്പുഴ: ടിക്കറ്റ് എടുക്കുന്നതിനായി 2000 രൂപ നോട്ട് നൽകിയ മധ്വയയസ്കനെ കെഎസ്‌ആര്‍ടിസി ബസിൽ കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചു. ചെട്ടികുളങ്ങര പേള സ്വദേശി രാധാകൃഷ്ണൻ നായരെയാണ് മാമേലിക്കര ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചത്. രാധാകൃഷ്ണന്‍ നായരുടെ പരാതിയില്‍ മാവേലിക്കര പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.   മാവേലിക്കര കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിലാണ് സംഭവം. ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി മാവേലിക്കര കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിലെത്തിയതായിരുന്നു രാധാകൃഷ്ണൻ.അവിടെ നിന്നും പനച്ചുമൂട് ജംഗ്ഷനിലേക്ക് പോകാനായി ടിക്കറ്റ് എടുക്കാൻ 2000 ത്തിന്റെ നോട്ട് നൽകിയതോടെയാണ് ‘കളിയാക്കുന്നോടോ’ എന്ന് ചോദിച്ച് കണ്ടക്ടർ മർദ്ദിച്ചത്.വിവരം തിരക്കിയ ഡ്രൈവറും പിന്നാലെ രാധാകൃഷ്ണനെ മർദ്ദിക്കുകയായിരുന്നു.   തന്റെ കൈവശം ചില്ലറയുണ്ടായിരുന്നില്ലെന്ന് രാധാകൃഷ്ണൻ പറയുന്നു.13 രൂപയാണ് പനച്ചുമൂട് വരെയുള്ള ചാര്‍ജ്ജ്. മര്‍ദ്ദനത്തിന് പുറമെ രാധാകൃഷ്ണന്‍റെ കൈവശമുണ്ടായിരുന്ന 2000 രൂപ നോട്ടും പ്രതികള്‍ വലിച്ച്‌ കീറി. അടിയേറ്റ നിലത്ത് വീണ രാധാകൃഷ്ണന്‍റെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ ഗതാഗത മന്ത്രിക്ക് പരാതി നല്‍കുമെന്ന് രാധാകൃഷ്ണൻ…

    Read More »
Back to top button
error: