KeralaNEWS

കേരളത്തിലെ കപട മൃഗസ്‌നേഹികള്‍ വരുത്തിവെച്ച വിനയാണ് അരിക്കൊമ്പൻ:ഡീൻ കുര്യാക്കോസ് എംപി

കേരളത്തിലെ കപട മൃഗസ്‌നേഹികള്‍ വരുത്തിവെച്ച വിനയാണ് ഇപ്പോൾ തമിഴ്നാട് അനുഭവിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി.കമ്ബത്ത് കാട്ടാനയായ അരിക്കൊമ്ബന്‍ അഴിഞ്ഞാടിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേരളത്തിനാണെന്നും ഇടുക്കി എംപി പറഞ്ഞു.
അരികൊമ്ബന്‍ ദൗത്യം പരാജയപ്പെടാന്‍ കാരണം ആനപ്രേമികള്‍ നടത്തിയ നിയമ പോരാട്ടവും സര്‍ക്കാര്‍ സമ്മർദ്ദവും മൂലമാണ്.തമിഴ്നാട്ടിലെ ജനജീവിതം നേരെയാക്കുന്നതിന് ഇവർ വിചാരിച്ചാൽ പറ്റുമോ ?- ഡീന്‍ ചോദിച്ചു.

“‍അരികൊമ്ബന് വിഷയത്തില്‍ സര്‍ക്കാരിനും കോടതിക്കും തെറ്റ് പറ്റി. പ്രശ്‌നക്കാരനായ ഭ്രാന്ത് പിടിച്ച ഒരു വന്യ മൃഗത്തെ തളക്കാന്‍ സര്‍ക്കാരിനും കോടതിക്കും കഴിയാത്തത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. തമിഴ്‌നാട് കമ്ബത്ത് ടൗണില്‍ പട്ടാപ്പകല്‍ അരികോമ്ബന്‍ അഴിഞ്ഞാടിയതിന്റെ ദുര്യോഗം കേരളത്തിലെ കപട മൃഗസ്‌നേഹികള്‍ വരുത്തിവെച്ച വിനയാണ്.

 

അരികൊമ്ബന്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരിലും മറ്റും ആനപ്രേമികള്‍ നടത്തിയ നിയമ പോരാട്ടവും സര്‍ക്കാര്‍ സമ്മര്‍ദവും മൂലമാണ് ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി നടത്തിയ അരികൊമ്ബന്‍ ദൗത്യം പരാജയപ്പെടാന്‍ കാരണം.വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി മനുഷ്യനെ ശല്യം ഉണ്ടാക്കുമ്ബോള്‍ അതിനെ പിടികൂടി കൂട്ടില്‍ അടക്കാത്തത് ലോകത്ത് ഒരിടത്തും അംഗീകരിക്കാനാവാത്ത നിയമമാണ്.

 

സര്‍ക്കാരും കോടതിയും ബുദ്ധി ജീവികളുടെയും മൃഗസ്‌നേഹികളുടെയും വാക്കുകള്‍ക്ക് വില കൊടുക്കുകയും സാധാരണക്കാരുടെ വാക്കുകള്‍ക്ക് വില നല്‍കാതെ ഇരിക്കുകയും ചെയ്തതാണ് ഇന്നത്തെ ദൗര്‍ഭാഗ്യകരമായ അവസ്ഥക്ക് കാരണം.എത്രയും പെട്ടെന്ന് ജനജീവിതം നേരേയക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്..” ഡീൻ പറഞ്ഞു.

Back to top button
error: