CrimeNEWS

എരുമേലിയിൽ യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

എരുമേലി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗണ്‍ ഭാഗത്ത് ആറ്റാത്തറയിൽ വീട്ടിൽ മുനീർ (32) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് എരുമേലി കൊരട്ടി കെ.ടി.ഡി.സി ഭാഗത്ത് വെച്ച് ബൈക്കിൽ ഇരുന്ന്‍ സുഹൃത്തുമായി സംസാരിക്കുകയായിരുന്ന എരുമേലി വലിയമ്പലം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.

ഇയാളും യുവാവും തമ്മിൽ മുൻപ് ഉണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്നു എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Back to top button
error: