KeralaNEWS

ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; കാലവർഷം അടുത്ത്

പത്തനംതിട്ട:കാലവർഷക്കാറ്റ് അനുകൂലമായതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരാൻ സാധ്യത.വ്യാപക മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചുകൊണ്ട്.ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത.

അതേസമയം, അടുത്ത മണിക്കൂറില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടേക്കും.കൂടാതെ, വിവിധ ഭാഗങ്ങളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

Signature-ad

കാലവര്‍ഷം എത്താൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാറ്റിന്റെ ഗതി അനുകൂലമാകുന്നുണ്ട്.അതിനാല്‍, കൂടുതല്‍ മഴമേഘങ്ങള്‍ കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് എത്തുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം.മറ്റു ജില്ലകളില്‍ ഇന്ന് നേരിയ മഴ മാത്രമാണ് അനുഭവപ്പെടുക.

 

അതേസമയം, കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Back to top button
error: