ഇംഫാൽ:മണിപ്പുരില്‍ ഗോത്ര താവളങ്ങള്‍ ആക്രമിച്ച് 40 കുക്കികളെ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം വെടിവച്ചു കൊന്നു.
ഞായര്‍ പുലര്‍ച്ചെ രണ്ടോടെ ഇംഫാല്‍ താഴ്വരയിലും പരിസരത്തുമുള്ള സെക്മായി, സുഗ്നു, കുംബി, ഫായെങ്, സെറോ എന്നീ അഞ്ച് പ്രദേശങ്ങളിലായിരുന്നു വെടിവയ്പ്. കൂടുതല്‍ പ്രദേശങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്നതായും മൃതദേഹങ്ങള്‍ തിരിച്ചറിയാതെ തെരുവില്‍ കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ത്രിദിന സന്ദര്‍ശനത്തിനായി മണിപ്പുരിലെത്തുന്നതിന് തൊട്ടുമുമ്ബാണ് കൂട്ടക്കൊല. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിയിരുന്നു.
30 ‘ഭീകരരെ’ വെടിവച്ചുകൊന്നെന്ന് ഇന്നലെ മുഖ്യമന്ത്രി എൻ ബീരേൻ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച എട്ടുമണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ‘ഭീകരര്‍’ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ കലാപത്തിന്റെ മറവിൽ വംശീയഹത്യ നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.