Month: May 2023
-
Crime
ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ വെടിവച്ച് കൊന്നു;സൈനികൻ അറസ്റ്റില്‍
ചെന്നൈ : മയിലാടുംതുറയിലെ ചാത്തനാപുരത്ത് ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ വെടിവച്ച് കൊന്ന കേസില്‍ സൈനികൻ അറസ്റ്റില്‍. മയിലാടുംതുറ സീര്‍കാഴിക്കടുത്ത് ഉപ്പനാടുള്ള ഹോട്ടലിലെ തൊഴിലാളിയായ കനിവാണന്‍ കൊല്ലപ്പെട്ട കേസിൽ സൈനികനായ മയിലാടുംതുറ ചേതൂര്‍ സ്വേദേശിയായ ദേവേന്ദ്രനാണ് പിടിയിലായത്. ഹോട്ടലിലെ ജോലിക്ക് ശേഷം വീട്ടിലേക്കുള്ള യാത്രക്കിടെ ഉപ്പനാട് കടപ്പുറത്ത് ബൈക്ക് നിര്‍ത്തി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കനിവാണനെ പിന്നില്‍ നിന്ന് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് ദേവേന്ദ്രന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ ദേവേന്ദ്രന്‍റെ വീട്ടില്‍ നിന്ന് ഒരു നാടന്‍ തോക്കും ഒരു പിസ്റ്റലും ഒരു എയര്‍ ഗണ്ണും ഒരു ഡമ്മി തോക്കും കണ്ടെടുത്തു. നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന ഏഴ് വെടിയുണ്ടകളും പിസ്റ്റലില്‍ ഉപയോഗിക്കുന്ന 19 വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. സുഹൃത്തുക്കളായ ഇരുവരും കഴിഞ്ഞ ദിവസം കടം വാങ്ങിയ പണത്തെ ചൊല്ലി തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു.ഇത് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ദേവേന്ദ്രന്‍ കുടുങ്ങിയത്.
Read More » -
Kerala
ആശുപത്രിയിലെത്തി ഇന്‍ജക്ഷന്‍ എടുത്ത് മടങ്ങവെ ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
തിരുവനന്തപുരം: നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഇന്‍ജക്ഷന്‍ എടുത്ത് മടങ്ങവെ ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു.പൂവത്തൂര്‍ കമല ഭവന്‍ പണയില്‍ വീട്ടില്‍ മധുസൂദനന്‍ നായര്‍, മിനി ദമ്ബതികളുടെ മൂത്ത മകന്‍ മിഥുന്‍ (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മിഥുനെ നായ കടിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്‍ജക്ഷന്‍ എടുക്കാന്‍ ജില്ല ആശുപത്രിയില്‍ എത്തിയതായിരുന്നു.ഇന്‍ജക്ഷന്‍ എടുത്ത ശേഷം തിരികെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ മാര്‍ക്കറ്റ് ജങ്ഷനില്‍നിന്നും വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം. അവിവാഹിതനാണ് മിഥുന്‍. ഏക സഹോദരന്‍ ദീക്ഷിത്ത്.
Read More » -
Local
കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ചു കാര്‍ ഡ്രൈവര്‍ മരിച്ചു
കൊല്ലം:കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ചു കാര്‍ ഡ്രൈവര്‍ മരിച്ചു.എഴുകോണ്‍ സ്വദേശി അജിലാണ് മരിച്ചത്. കൊല്ലത്തുനിന്നും മാറനാട് പുത്തൂര്‍ വഴി കൊട്ടാരക്കരയ്ക്ക് പോകുന്ന സ്വകാര്യ ബസ്സും പുത്തൂരില്‍ നിന്നും ഏതിര്‍ദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച വൈകിട്ട് 5.45-നോടെ പുത്തൂര്‍ തെക്കുംപുറം വഴുതാനത്തായിരുന്നു അപകടം.പുത്തൂര്‍ പൊലീസ് കേസെടുത്തു.
Read More » -
India
കർണാടകയിൽ ബിജെപി തകർന്നടിയും
ബംഗളൂരു: കർണാടകയിൽ ബിജെപി തകർന്നടിയുമെന്ന് സര്‍വ്വേ.നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലേറുമെന്നാണ് എബിപി-സി വോട്ടര്‍ ഫൈനല്‍ സര്‍വ്വേ പറയുന്നത്. കോണ്‍ഗ്രസിന് 110 മുതല്‍ 122 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം.40.2 ശതമാനം വോട്ട് വിഹിതം കോണ്‍ഗ്രസിന് ലഭിക്കും. അതായത് 2018 ല്‍ നേടിയതിനെക്കാള്‍ 22 ശതമാനം അധികം. ബി ജെ പിക്ക് 73 മുതല്‍ 85 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. 2018 ല്‍ 104 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. അതേസമയം വോട്ട് വിഹിതത്തില്‍ വ്യത്യാസമുണ്ടാകില്ല. 36 ശതമാനമായിരിക്കും ബിജെപി വോട്ട് വിഹിതം. ജെഡിഎസിന് 21 മുതല്‍ 29 സീറ്റുകള്‍ വരേയും സര്‍വ്വേ പറയുന്നു. 2018 ല്‍ 37 സീറ്റുകളായിരുന്നു ജെ ഡി എസിന് ലഭിച്ചത്. 2018 നേക്കാള്‍ ജെ ഡി എസിന്റെ വോട്ട് വിഹിതം രണ്ട് ശതമാനം കുറയും. 16.1 ശതമാനം വോട്ടു വിഹിതമായിരിക്കും പാര്‍ട്ടിക്ക് ലഭിക്കുകയെന്നും സര്‍വ്വേ പ്രവചിക്കുന്നു.
Read More » -
Kerala
ചങ്ങനാശേരിയില്‍ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം കഠിന തടവ്
ചങ്ങനാശേരിി: അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയും. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ഭാഗത്തു താമസിക്കുന്ന യുവാവിനെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എല്‍സമ്മ ജോസഫ് ശിക്ഷിച്ചത്. 2019 ആഗസ്റ്റ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ എത്തിയ പ്രതി വീടിനുള്ളിലെ മുറിയ്ക്കുള്ളില്‍ അമ്മയെ പൂട്ടിയിട്ട ശേഷം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.അടുത്ത ദിവസം മാതാവ് ചങ്ങനാശേരി പൊലീസില്‍ എത്തി പരാതിപ്പെട്ടതോടെയാണ് പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത് പിഴ തുക ഇരയായ പ്രതിയുടെ അമ്മയ്ക്കു നല്‍കാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവ് അനുഭവിക്കാനും പ്രതിയ്ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ടെത്തിയാണ് പ്രതിയ്ക്ക് കോടതി പരമാവധി ശിക്ഷ വിധിച്ചത്.
Read More » -
Kerala
മേഘമലയില്‍ തമ്പടിച്ച് അരിക്കൊമ്പന്‍, വിനോദ സഞ്ചാരികള്‍ക്ക് ഇന്നും വിലക്ക്; കേരളം സിഗ്‌നല്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് തമിഴ്‌നാട്
ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് നാടുകടത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാടിന് തലവേദനയാകുന്നു. തമിഴ്‌നാട്ടിലെ മേഘമലയ്ക്ക് സമീപമുള്ള വനമേഖലയില്‍ തന്നെയാണ് ഇപ്പോഴും അരിക്കൊമ്പന്‍. ഇന്നലെ രാത്രി ആന ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തില്‍ പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്‌നാട് വനം വകുപ്പ്. മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് തീരുമാനം. അതിനിടെ, കേരളത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് രം?ഗത്തെത്തി. അരിക്കൊമ്പന്റെ കഴുത്തിലെ ജിപിഎസ് കോളര്‍ നി?ഗ്‌നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ല എന്നാണ് പരാതി. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉന്നതരെ അറിയിച്ചു. ഇതിനാല്‍ ആനയുടെ നീക്കം നിരീക്ഷിക്കാനാവുന്നില്ലെന്നും പരാതിയുണ്ട്. ഹൈവേയ്‌സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകല്‍ കാട്ടാന നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണ സംഘം രംഗത്തുണ്ട്. അതിനിടെ അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയാവുകയാണ്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് കേരള അതിര്‍ത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പന്‍ ആദ്യം രണ്ടു തവണ…
Read More » -
Crime
യുവതിക്ക് നേരെ ലൈംഗികാവയവ പ്രദര്‍ശനം; യുവാവിനെ ചുമട്ടുതൊഴിലാളികള്‍ ഓടിച്ച് പിടികൂടി
മലപ്പുറം: നടന്നുവരികയായിരുന്ന 29 വയസുകാരിയെ സ്വകാര്യ ഭാഗം കാണിച്ച് അപമാനിച്ചുവെന്ന പരാതിയില്‍ യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പലചരക്ക് കട ജീവനക്കാരനായ പോരൂര്‍ ചാത്തങ്ങോട്ടുപുറം വടക്കെതൊടിക ജംഷീര്‍ (35)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പത്തുമണിയോടെ ജൂബിലിക്കുളം റോഡിലാണ് സംഭവം. കുത്തുകല്‍ ജങ്ഷനിലെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. വാഹനം റിപ്പയര്‍ ചെയ്യുന്നതിനായി വര്‍ക് ഷോപ്പിലേക്ക് പോകുകയായിരുന്ന യുവാവ് എതിരെ വന്ന യുവതിയെ ലൈംഗികാവയവം കാണിച്ചു അപമാനിച്ചുവെന്നാണ് കേസ്. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ ചുമട്ടുതൊഴിലാളികള്‍ ജംഷീറിനെ ഓടിച്ച് പിടികൂടുയായിരുന്നു. തുടര്‍ന്ന് യുവാവിനെ തടഞ്ഞു വെച്ച് പോലീസിലറിയിക്കുകയായിരുന്നു.
Read More » -
NEWS
റോഡരികില്‍ നിറുത്തിയിട്ടിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിൽ
തൊടുപുഴ:റോഡരികില്‍ നിറുത്തിയിട്ടിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ലോറി മോഷണം പോയത്. മൂവാറ്റുപുഴ മുളവൂര്‍ പുന്നമറ്റം പാമ്ബുംകര വീട്ടില്‍ പി.എസ്. നിഷാദ് (40), പല്ലാരിമംഗലം പൈമറ്റം മണിക്കിണറിന് സമീപം താമസിക്കുന്ന കരിക്കണ്ണക്കുടി വീട്ടില്‍ അബൂബക്കര്‍ മൊയ്തീന്‍ (41) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം പോയ ലോറിയും ഇത് കൊണ്ടുപോകാന്‍ ഉപയോഗിച്ച ക്രെയിനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊടുപുഴ വെങ്ങല്ലൂര്‍ ചേറാടിയില്‍ പരേതനായ ഡി. സുരേഷിന്റെ വെങ്ങല്ലൂര്‍- മങ്ങാട്ടുകവല ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയാണ് പ്രതികള്‍ ക്രെയിനെത്തിച്ച് കെട്ടിവലിച്ച് കൊണ്ടുപോയത്. മോഷണം പോയ വിവരം അറിഞ്ഞ് സുരേഷിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Read More » -
Crime
നിലത്ത് വീഴുന്നത് വരെ മണ്‍വെട്ടികൊണ്ട് അടിച്ചു; കടയ്ക്കലില്‍ ഭര്‍ത്താവിനെ തല്ലിക്കൊന്ന കേസില്‍ യുവതി റിമാന്‍ഡില്‍
കൊല്ലം: കടയ്ക്കലില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ മണ്‍വെട്ടികൊണ്ട് അടിച്ചുകൊന്ന കേസില്‍ യുവതി റിമാന്‍ഡില്‍. കടയ്ക്കല്‍ വെള്ളാര്‍ വട്ടം കാറ്റാടിമുട് നന്ദു ഭവനില്‍ സാജു കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഭാര്യ പ്രിയങ്കയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. തന്നെ കൈയ്യേറ്റം ചെയ്ത സാജുവിനെ പ്രിയങ്ക തിരിച്ചടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സമീപത്തുണ്ടായിരുന്ന മണ്‍വെട്ടിയെടുത്ത് സാജു നിലത്ത് വീഴുന്നത് വരെ പ്രിയങ്ക അടിക്കുകയായിരുന്നു. പ്രിയങ്ക തന്നെയാണ് കടയ്ക്കല്‍ പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും സാജു മരിച്ചിരുന്നു. തുടര്‍ന്നാണ് പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായ സാജു നിരന്തരം മദ്യപിച്ചെത്തി പ്രിയങ്കയെ ഉപദ്രവിച്ചിരുന്നു. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ പ്രിയങ്കയും രണ്ട് മക്കളും വീടുകള്‍ മാറി താമസിച്ചു വരികയായിരുന്നു. പ്രിയങ്കയുടെ അമ്മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രിയങ്ക വീട്ടു ജോലിയെടുത്താണ് കുട്ടികളെ വളര്‍ത്തിയിരുന്നത്. കഴിഞ്ഞ മാസം വാടക വീട്ടിലെത്തി സാജു പ്രിയങ്കയെ ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് കടയ്ക്കല്‍ സ്റ്റേഷനില്‍ പ്രിയങ്ക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരെയും വിളിച്ചുവരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു.…
Read More » -
India
ആരും തിരിഞ്ഞു നോക്കിയില്ല;ആശുപത്രി പടിക്കെട്ടിൽ പ്രസവിച്ച് യുവതി
പ്രസവവേദനയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതി ആരും സഹായിക്കാനില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് പടിക്കെട്ടിൽ പ്രസവിച്ചു. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ തന്‍റെ ഭാര്യയെ അകത്ത് കയറ്റാനോ, വേണ്ട ചികിത്സാസൗകര്യങ്ങളും പരിചരണവും നല്‍കാനും ആശുപത്രി ജീവനക്കാരോ ഡോക്ടര്‍മാരോ നഴ്സുമാരോ ആരും തയ്യാറായില്ലെന്ന് യുവതിയുടെ ഭര്‍ത്താവായ അരുണ്‍ പരിഹര്‍ പറഞ്ഞു. മദ്ധ്യപ്രദേശിലെ ശിവ്‍പുരിയിലാണ് സംഭവം നടന്നിരിക്കുന്നത്. ഭാര്യയുമായി താന്‍ ആശുപത്രിയിലെത്തുന്ന സമയത്ത് അവിടെ ഡോക്ടര്‍മാരും നഴ്സുമാരും അറ്റന്‍ഡര്‍മാരുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ആരും തങ്ങളെ സഹായിക്കാനെത്തിയില്ല. സ്ട്രെച്ചര്‍ പോലുമില്ലാതിരുന്നതിനെ തുടര്‍ന്നാണ് ഭാര്യ പടിക്കെട്ടിന് താഴെ തന്നെ കിടന്നുപോയത്. അവിടെ വച്ച് തന്നെ പ്രസവവും നടന്നു. വൈകാതെ സംഭവമറിഞ്ഞ് അവിടെ ആള്‍ക്കാര്‍ കൂടിയപ്പോള്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഭാര്യയെ ആശുപത്രിക്ക് അകത്ത് പ്രവേശിപ്പിക്കുകയും അഡ്മിറ്റ് ചെയ്യുകയും ചെയ്തുവെന്നാണ് അരുണ്‍ പറയുന്നത്.
Read More »