Month: May 2023

  • Kerala

    സിനിമ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ്; ‘ലഹരി’യില്‍ വിവരം ലഭിച്ചാല്‍ റെയ്ഡ്

    കൊച്ചി: സിനിമ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും പോലീസ് കമ്മിഷണര്‍ പറഞ്ഞു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം തുടങ്ങി. സെറ്റുകളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുവരെ ആരില്‍നിന്നും പരാതിലഭിച്ചിട്ടില്ല. ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കില്‍ പോലീസും മൊഴി രേഖപ്പെടുത്തും. ലഹരി ഉപയോഗം സംബന്ധിച്ച വിവരം ലഭിച്ചാല്‍ പോലീസ് റെയ്ഡ് നടത്തുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

    Read More »
  • Crime

    സ്വത്ത് തര്‍ക്കം; പിതാവിന്റെ കൈയ്യൊടിച്ച മകന്‍ അറസ്റ്റില്‍

    പത്തനംതിട്ട: സ്വത്തിന്റെ പേരില്‍ പിതാവിന് നേരെ ആക്രമണം നടത്തിയ മകന്‍ അറസ്റ്റില്‍. കുടുംബ സ്വത്ത് വീതം വച്ചില്ലെന്ന കാരണത്തെ തുടര്‍ന്നാണ് വയോധികനായ പിതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചത്. പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ ഞാലിക്കണ്ടം പാറപ്പുഴ വാര്യത്ത് വര്‍ക്കി (75)യെ മര്‍ദ്ദിച്ച കേസില്‍ മകന്‍ മോന്‍സി(44) ആണ് പോലീസിന്റെ പിടിയിലായത്. മര്‍ദനത്തില്‍ ഇരു കൈകള്‍ക്കും വാരിയല്ലിനും ഒടിവുണ്ടായ വര്‍ക്കിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം്. സ്വത്ത് എഴുതി നല്‍കാത്തതിന്റെ പേരില്‍ മദ്യത്തിന് അടിമയായ മോന്‍സി വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിവുപോലെ വെള്ളിയാഴ്ചയും മദ്യപിച്ച് എത്തിയ മോന്‍സി വസ്തുവിന്റെ പേരില്‍ പിതാവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ ക്ഷുഭിതനായി വീട്ടു പരിസരത്ത് കിടന്നിരുന്ന വടി ഉപയോഗിച്ച് വര്‍ക്കിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ശനിയാഴ്ച പുലര്‍ച്ചെയോടെ വീടിന് സമീപത്തു നിന്നുമാണ് പിടികൂടിയത്. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്…

    Read More »
  • NEWS

    ടെക്‌സസിലെ മാളില്‍ വെടിവയ്പ്പ്; 9 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരുക്ക്

    ഡാലസ് (യുഎസ്): ടെക്‌സസിലെ മാളിലുണ്ടായ വെടിവയ്പ്പില്‍ 9 പേര്‍ മരിച്ചു; 7 പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് കൊലപ്പെടുത്തി. ഡാലസില്‍ നിന്ന് 25 മൈല്‍ (40 കിലോമീറ്റര്‍) വടക്കുള്ള അലന്‍ നഗരത്തിലെ ഷോപ്പിങ് മാളില്‍ ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് വെടിവയ്പ്പ് ഉണ്ടായത്. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പലരുടേയും നില ഗുരുതരമാണ്. റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്രമി ഒരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

    Read More »
  • Kerala

    ‘മോക്ക’ ചുഴലിക്കാറ്റ് വരുന്നു; സംസ്ഥാനത്ത് മഴ കനക്കും

    തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത. മോക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് മഴ കനക്കുന്നത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെ ന്യൂനമര്‍ദമായും ചൊവ്വാഴ്ച തീവ്രന്യൂനമര്‍ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കും. മേയ് 08 മുതല്‍ മേയ് 10 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. നാളെ എറണാകുളം, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട്…

    Read More »
  • NEWS

    ഓരോ തവണ ലാൻഡ് ചെയ്യുമ്പോഴും പത്തുപതിനഞ്ചുകിലോഗ്രാം റബറാണ് വിമാനങ്ങൾ റൺവേയിൽ ബാക്കിയാക്കുന്നത്

    ഓരോ വിമാനവും ലാന്റ് ചെയ്യുമ്പോൾ ഓരോ ടയറിൽ നിന്നും ഏകദേശം 750 ഗ്രാമോളം റബർ റൺവേയിൽ അവശേഷിപ്പിക്കുന്നു.അതുവരെ അനങ്ങാതിരിക്കുന്ന ടയറുകൾ ഒറ്റ നിമിഷം കൊണ്ട് മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിൽ ഭാരമേറിയ വിമാനവുമായി റൺവേയിൽ ഇറങ്ങുന്ന ആ നിമിഷം തന്നെ വിമാനം നിർത്താനുള്ള ബ്രേക്കും പ്രവർത്തിച്ചുതുടങ്ങും.ബ്രേക്ക് പ്രവർത്തിച്ച് തുടങ്ങിയാൽ ടയറിനു മുകളിലെ താപം 500 ഡിഗ്രി ഫാരൻഹീറ്റോളം ഉയരും.ഇത് ടയർ ഉരുകി റൺവേയിലും പൈലറ്റുകൾക്ക് വഴികാട്ടാനായി പിടിപ്പിച്ചിട്ടുള്ള ലൈറ്റുകളിലും തേഞ്ഞുപിടിക്കുന്നതിന് കാരണമാകുന്നു. A380 വിമാനത്തിന് 22 ടയറുകൾ ഉണ്ട്. ഓരോ തവണ ഇറങ്ങുമ്പോഴും പത്തുപതിനഞ്ചുകിലോഗ്രാം റബർ ആ വിമാനം റൺവേയിൽ ബാക്കിയാക്കുന്നു. റൺവേയിൽ നിന്നും റൺവേയിലെ ലൈറ്റുകളിൽ നിന്നും ഈ റബ്ബർ നിരന്തരം നീക്കം ചെയ്യേണ്ടതുണ്ട്, അല്ലങ്കിൽ റൺവേയുടെ ഘർഷണം നഷ്ടപ്പെടുകയും വിമാനങ്ങൾ കൃത്യമായി ബ്രേക്ക് ചെയ്യാൻ പറ്റാതെ അപകടത്തിൽപ്പെടുകയും ചെയ്യും. ദിവസവും 650 വിമാനങ്ങൾ ഒക്കെയിറങ്ങുന്ന ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഓരോ ദിവസവും റൺവെയിൽ അടിയുന്നത് ഏതാണ് 5000 കിലോഗ്രാമോളം…

    Read More »
  • Kerala

    മാങ്ങയേക്കാൾ വിലയുള്ള മാവില; അറിയാം കുറ്റ്യാട്ടൂർ മാവിന്റെ വിശേഷങ്ങൾ

    മാങ്ങയേക്കാൾ വിലയുള്ള മാവിലയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണുന്ന കുറ്റ്യാട്ടൂർ മാങ്ങയെ (Kuttiattoor Mango)കുറിച്ച് അറിയണം. പൽപ്പൊടി ഉത്പാദനത്തിന് കുറ്റ്യാട്ടൂർ മാവിലയാണ് മികച്ചതെന്ന് കണ്ടെത്തിയതോടെയാണ് മാങ്ങയേക്കാൾ ഡിമാന്റ് മാവിലയ്ക്ക് ഉണ്ടായത്. കാസർകോഡ് നീലേശ്വരം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഇന്നൊവെല്‍നസ് നിക്ക’യാണ് കുറ്റ്യാട്ടൂർ മാവില ഉപയോഗിച്ച് പൽപ്പൊടി നിർമിക്കാൻ രംഗത്തെത്തിയത്. ഗുണനിലവാരമുള്ള ഇല കുറ്റിയാട്ടൂര്‍ മാവിനാണന്ന് കണ്ടെത്തിയതോടെ കമ്പനി മാവില ശേഖരിച്ചു തുടങ്ങുകയായിരുന്നു. കിലോയ്ക്ക് 150 രൂപയാണ് മാവിലയ്ക്ക് കമ്പനി നൽകുന്നത്.അതേസമയം ഒന്നര കിലോ മാമ്പഴം നൂറ് രൂപയ്ക്ക് ലഭിക്കും. കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന കുറ്റ്യാട്ടൂർ മാങ്ങ നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടുന്നുണ്ട്. സാധാരണ മാങ്ങയുടേതിനേക്കാൾ വലിപ്പമുള്ള കുറ്റ്യാട്ടൂർ മാങ്ങ പഴുത്തു കഴിഞ്ഞാൽ രുചി കൂടും. ജനുവരി മാസത്തോടെ പൂത്ത് മാർച്ച്, ഏപ്രിൽ മാസത്തോടെയാണ് മാങ്ങ പാകമാകുന്നത്. കുറ്റ്യാട്ടൂരിലെ പ്രധാന കാർഷിക ഉത്പന്നം കൂടിയാണ് ഈ മാങ്ങ.നാട്ടുമാവിനങ്ങളെ പോലെ അധികം ഉയരത്തിൽ വളരാത്ത മാവിനമാണ് കുറ്റ്യാട്ടൂർ…

    Read More »
  • Kerala

    സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

    പരിവാഹൻ സൈറ്റിലൂടെയാണ് കാര്‍ഡ് മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. കാര്‍ഡുകള്‍ മാറ്റാന്‍ ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച്‌ അപേക്ഷിക്കാം . പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കാതെ തന്നെ 200 രൂപ ഫീസടച്ചാല്‍ സ്മാര്‍ട്ട് ലൈസന്‍സ് സ്വന്തമാക്കാം.ഒരു വര്‍ഷത്തേക്കാണ് ഈ കുറഞ്ഞ നിരക്ക്. ഇതിനുശേഷം അപേക്ഷിക്കുന്നവര്‍ 1200 രൂപ നല്‍കേണ്ടിവരും.തപാല്‍ വഴി വേണമെങ്കില്‍ അതിനുള്ള ചാര്‍ജ്(45) കൂടി കെട്ടിവയ്ക്കണം.അപേക്ഷ നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡുകള്‍ ലഭ്യമാകും. സീരിയല്‍ നമ്ബര്‍, യു.വി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്ബ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു ആര്‍ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് സ്മാര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്. മിനിസ്ട്രി ഒഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. പരിവാഹന്‍ വെബ്സൈറ്റില്‍ ലൈസന്‍സ് സംബന്ധമായി വിവിധ സേവനങ്ങള്‍ ലഭ്യമാണ്.ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്,…

    Read More »
  • NEWS

    വീട്ടുചിലവ് എങ്ങനെ കുറയ്ക്കാം ?

    മാറ്റമില്ലാത്ത ശമ്പളവും ഓരോ തവണയും കൂടിക്കൂടി വരുന്ന വീട്ടുചെലവുകളും ഒരു ശരാശരി കുടുംബനാഥനെ സംബന്ധിച്ച് ഏറ്റവും പിരിമുറക്കം അനുഭവിക്കുന്ന വിഷയങ്ങളിലൊന്നാണ്. മുമ്പ് ഇതിലും കുറഞ്ഞ ശമ്പളത്തില്‍ ഇതിലും മികച്ചരീതിയില്‍ കുടുംബം നോക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇന്ന് എന്തുകൊണ്ടാണ് ചെലവ് ഇത്രയേറെ കൂടുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും നാം നിസ്സാരമായി  പുച്ഛിച്ചുതള്ളുന്ന വീട്ടുഭരണം ചില്ലറക്കാര്യമല്ല.ടൈം മാനേജ്‌മെന്റ് പോലെ അറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട ഒരു വകുപ്പാണത്.ഓരോ മാസത്തിലും കിട്ടുന്ന വലിയ ബില്ലുകളെ ലഘൂകരിക്കാന്‍ വീട്ടിലെ ഒരംഗത്തിന് മാത്രം സാധിക്കുന്ന കാര്യമല്ല.കൂട്ടായ തീരുമാനത്തിലൂടെ ഇത്തരം മാസവാടകകളെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നതാണ്. ചിലവ് വരുത്തുന്ന കാര്യങ്ങള്‍ എന്തെന്ന് കണ്ടെത്തി അതിനെ പൂര്‍ണ്ണമായും ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വലിയ മികവ് ആവശ്യമില്ല.എന്നാല്‍ വെള്ളം, വൈദ്യുതി, ഗ്യാസ് പോലുള്ള വീട്ടുചെലവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ സാധ്യമല്ല. അപ്പോഴോ? നമുക്കാകുന്ന രീതിയിൽ കുറച്ചു കൊണ്ടുവരാൻ ശ്രമിക്കണം. എങ്ങനെ ഇത്തരം ചെലവുകളെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കും?ഓരോന്നിലും ചെറിയ തോതിലുള്ള വിനിയോഗമാറ്റം വരുത്തിയാല്‍ മാത്രം മതി.ഇങ്ങനെ ഒരു…

    Read More »
  • Movie

    മലയാളിക്ക് ഉറക്കമില്ലാരാവുകൾ സമ്മാനിച്ച പ്രളയദുരന്തത്തിന്റെ വൈകാരിക ചലച്ചിത്രാവിഷ്ക്കാരം, പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമാനുഭവം- 2018

    ജിതേഷ് മംഗലത്ത് ‘ഓരോരുത്തരും നായകരാണ്’ എന്ന ടാഗ് ലൈനിനോട് അങ്ങേയറ്റം നീതി പുലർത്തിയ മറ്റൊരു മലയാളസിനിമ ഈയടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ല. ഒരു സർവൈവൽ ത്രില്ലറിന്റെ ടെംപ്ലേറ്റ് പിന്തുടരുമ്പോഴും, ഫിലിമിന്റെ ടോൺ സെറ്റ് ചെയ്യുന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ മുഴുവൻ കാണുന്നവനെ ഇമോഷണലി ഹുക്ക് ചെയ്യുന്ന ഒന്നാന്തരം സിനിമാറ്റിക് എക്സ്പീരിയൻസാണ് 2018 എന്ന ചിത്രം. ഒരു സർവൈവൽ ത്രില്ലറിനെ സംബന്ധിച്ചിടത്തോളം കാണിക്ക് റീലിൽ നടക്കുന്നതിനോട് വൈകാരികമായി ഒരു കണക്ഷൻ സൃഷ്ടിക്കപ്പെടുക എന്നതാണ് പരമപ്രധാനം. 2018ലെ വെള്ളപ്പൊക്കത്തോളം മലയാളിയുടെ വൈകാരികതയുമായി ഇത്രമേൽ സമഗ്രമായി കണക്ഷൻ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സംഭവം സമീപകാലത്തൊന്നുമുണ്ടായിക്കാണില്ല. യൂട്യൂബിലെ ഫൂട്ടേജുകളോ, പത്രങ്ങളുടെ ആർക്കൈവ്ഡ് ന്യൂസ് ഹെഡ്ലൈൻ ബ്ലോക്കുകളോ പോലും മലയാളിയെ ആ ദുരന്തത്തിന്റെ ഓർമ്മകളിലേക്ക് എളുപ്പം കൂട്ടിക്കൊണ്ടുപോകും. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോ മലയാളിയും ആ പ്രളയവുമായി അങ്ങേയറ്റം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അത്തരമൊരു കംഫർട്ട് ജൂഡ് ആന്തണി ജോസഫിന് ലഭിച്ചിട്ടുണ്ടെങ്കിലും, അങ്ങനെയൊരു ദുരന്തത്തെ -സിനിമാറ്റിക്കലിയാണെങ്കിൽ പോലും- ചിത്രീകരിക്കുന്നതിൽ എന്തെങ്കിലും പാളിച്ച…

    Read More »
  • NEWS

    പ്രതിസന്ധികളിൽ ഓടി രക്ഷപ്പെടുന്നവരല്ല, കൂടെ നില്‍ക്കുന്നവരും ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്നവരുമാണ് യഥാർത്ഥ മിത്രങ്ങൾ

    വെളിച്ചം      അന്ന് ആ ഗുരുവിനെ കാണാന്‍ ഒരു കള്ളന്‍ എത്തി. അയാള്‍ ഗുരുവിനോട് പറഞ്ഞു: “ചെയ്ത പാപങ്ങള്‍ എന്റെ മനഃസ്സമാധാനം കെടുത്തുന്നു.” അപ്പോള്‍ ഗുരു പറഞ്ഞു: “ഞാനും പാപിയാണ്…” അയാള്‍ വീണ്ടും പറഞ്ഞു: “ഞാന്‍ കള്ളനും പിടിച്ചുപറിക്കാരനുമാണ്. ” ഗുരുപറഞ്ഞു : “ഞാനും മോഷ്ടിച്ചിട്ടുണ്ട്…” കള്ളന്‍ പറഞ്ഞു: “ഞാന്‍ കൊലപാതകികൂടി ആണ്… ” താനുംകൊലപാതകം ചെയ്തിട്ടുണ്ടെന്നായി ഗുരു. അയാള്‍ എഴുന്നേറ്റ് ഗുരുവിന്റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ഗുരുവിനെ കെട്ടിപിടിച്ച് സന്തോഷം കൊണ്ട് നൃത്തം ചെയ്ത് ഇറങ്ങിപ്പോയി. ഇത് കണ്ട്‌ നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: “അങ്ങെന്തിനാണ് ചെയ്യാത്ത കുറ്റങ്ങളെല്ലാം ചെയ്തുവെന്ന് പറഞ്ഞത് ? ” ഗുരുപറഞ്ഞു: “ഞാന്‍ പറഞ്ഞത് അയാള്‍ വിശ്വസിച്ചോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷേ, അയാള്‍ സമാധാനത്തോടെയാണ് തിരിച്ചുപോയത്.” പുറമേ നിന്നുള്ള പരിഹാരം അസാധ്യമാണ്. അതു പ്രതിസന്ധി നേരിടുന്നവരുടെ ഉള്ളില്‍ നിന്നും വരേണ്ടതാണ്. താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞാല്‍ രൂപാന്തരം വരുത്താന്‍ കഴിയും. സ്വയം അംഗീകരിക്കാനും മാറ്റം വരുത്താനുമുള്ള…

    Read More »
Back to top button
error: