CrimeNEWS

ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ വെടിവച്ച്‌ കൊന്നു;സൈനികൻ അറസ്റ്റില്‍ 

ചെന്നൈ : മയിലാടുംതുറയിലെ ചാത്തനാപുരത്ത് ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ വെടിവച്ച്‌ കൊന്ന കേസില്‍  സൈനികൻ അറസ്റ്റില്‍.
മയിലാടുംതുറ സീര്‍കാഴിക്കടുത്ത് ഉപ്പനാടുള്ള ഹോട്ടലിലെ തൊഴിലാളിയായ കനിവാണന്‍ കൊല്ലപ്പെട്ട കേസിൽ സൈനികനായ മയിലാടുംതുറ ചേതൂര്‍ സ്വേദേശിയായ ദേവേന്ദ്രനാണ് പിടിയിലായത്.
ഹോട്ടലിലെ ജോലിക്ക് ശേഷം വീട്ടിലേക്കുള്ള യാത്രക്കിടെ ഉപ്പനാട് കടപ്പുറത്ത് ബൈക്ക് നിര്‍ത്തി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കനിവാണനെ പിന്നില്‍ നിന്ന് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് ദേവേന്ദ്രന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ ദേവേന്ദ്രന്‍റെ വീട്ടില്‍ നിന്ന് ഒരു നാടന്‍ തോക്കും ഒരു പിസ്റ്റലും ഒരു എയര്‍ ഗണ്ണും ഒരു ഡമ്മി തോക്കും കണ്ടെടുത്തു. നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന ഏഴ് വെടിയുണ്ടകളും പിസ്റ്റലില്‍ ഉപയോഗിക്കുന്ന 19 വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.
സുഹൃത്തുക്കളായ ഇരുവരും കഴിഞ്ഞ ദിവസം കടം വാങ്ങിയ പണത്തെ ചൊല്ലി  തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു.ഇത് കേന്ദ്രീകരിച്ച്‌ നടന്ന അന്വേഷണത്തിലാണ് ദേവേന്ദ്രന്‍ കുടുങ്ങിയത്.

Back to top button
error: