Month: May 2023
-
Kerala
പോലീസിനെ കണ്ട് ഭയന്നോടി; യുവാവ് കിണറ്റില്‍ വീണ് മരിച്ചു
കാസര്‍ഗോട്: പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയില്‍ ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. എണ്ണപ്പാറയില്‍ ഒരു ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ടായിരുന്നു. ഇതിന് സമീപം കുലുക്കിക്കുത്ത് നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ പോലീസ് ജീപ്പ് വരുന്നതു കണ്ട് കൂടി നിന്നവര്‍ ഭയന്ന് ചിതറിയോടുകയായിരുന്നു. കളിസ്ഥലത്തോട് ചേര്‍ന്നുള്ള കുമാരന്‍ എന്നയാളുടെ പറമ്പിലെ പൊട്ടകിണറ്റിലാണ് വിഷ്ണു വീണത്. 20 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല. ശബ്ദം കേട്ടാണ് നാട്ടുകാര്‍ കിണറ്റില്‍ തിരച്ചില്‍ നടത്തിയത്. തലയിടിച്ച് വീണ വിഷ്ണുവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് കിണറ്റില്‍ നിന്നും പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read More » -
Crime
വാടകയ്‌ക്കെടുത്ത കാറില്‍ സ്ത്രീയെയും കുട്ടികളെയും മറയാക്കി ലഹരി കടത്ത്; 100 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍
തിരുവനന്തപുരം: നഗരത്തില്‍ 100 കിലോയോളം കഞ്ചാവുമായി നാലുപേരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. സ്ത്രീയെയും കുട്ടികളെയും മറയാക്കി വാടകയ്‌ക്കെടുത്ത കാറിലായിരുന്നു കഞ്ചാവ് കടത്ത്. ചൊക്കന്‍ രതീഷ് എന്നറിയപ്പെടുന്ന രതീഷ്, തിരുവല്ലം സ്വദേശി രതീഷ്, അഖില്‍, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആന്ധ്രയിലെ വിജയവാഡയില്‍നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. കേരളത്തിലെ വിവിധഭാഗങ്ങളില്‍ പോകാനാണെന്ന് പറഞ്ഞാണ് പ്രതികള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇന്നോവ കാര്‍ വാടകയ്ക്കെടുത്തത്. കഴിഞ്ഞദിവസം വാഹന ഉടമ ജി.പി.എസ്. പരിശോധിച്ചപ്പോള്‍ കാര്‍ ആന്ധ്രയിലാണെന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചതായും കണ്ടെത്തി. ഇതോടെ സംശയം തോന്നിയ വാഹന ഉടമ എക്സൈസിനെ വിവരമറിയിച്ചു. തുടര്‍ന്ന് എക്സൈസും വാഹന ഉടമയും ജി.പി.എസ്. വഴി വാഹനം നിരീക്ഷിച്ചു. ഞായറാഴ്ച പുലര്‍ച്ചെ വാഹനം കേരള അതിര്‍ത്തി കടന്നതോടെ എക്സൈസ് ഇവരെ പിന്തുടര്‍ന്നു. കണ്ണേറ്റുമുക്കില്‍ ഭക്ഷണം കഴിക്കാനായി കാര്‍ നിര്‍ത്തിയ ഉടനെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയും രണ്ടുകുട്ടികളും കടന്നുകളഞ്ഞു. പ്രതികളില്‍ ഒരാളുടെ ഭാര്യയും കുട്ടികളുമാണ് കൂടെയുണ്ടായിരുന്നതെന്നാണ് സൂചന. എക്‌സൈസ്…
Read More » -
Health
മൺപാത്രങ്ങളുടെ ഗുണം അറിയാതെ പോകരുത്
പണ്ടുകാലത്ത് നാം ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ചിരുന്നത് മൺ പാത്രങ്ങളായിരുന്നു.ആഹാരം പാചകം ചെയ്യാൻ മാത്രമല്ല,കുടിക്കാനുള്ള വെള്ളം പോലും സൂക്ഷിച്ചിരുന്നത് മൺകൂജകളിലുമായിരുന്നു.പിന്നീട് അടുക്കളകൾ മാറി.അതിന്റെ സ്റ്റാറ്റസിനനുസരിച്ചുള്ള പാത്രങ്ങളും വന്നു.മണ്ണുമായുള്ള ബന്ധം വിട്ടതോടെ നാം രോഗികളുമായി തീർന്നു. അലുമിനിയം, നോൺസ്റ്റിക് പാത്രങ്ങൾ പോലെ ആരോഗ്യത്തിനു ഹാനികരമായ യാതൊന്നും മൺപാത്രങ്ങളിൽ അടങ്ങുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം.മൺപാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ചെറിയ തീയിൽ പാകം ചെയ്യാൻ ശ്രദ്ധിക്കണം.ഇതിൽ പാചകപ്രക്രിയ മെല്ലെ സംഭവിക്കുന്നതിനാൽ ആഹാരസാധനങ്ങളുടെ പോഷകം നഷ്ടപ്പെടുന്നില്ല. മൺപാത്രങ്ങളിൽ ചൂട് നിലനിൽക്കുന്നതിനാൽ ഭക്ഷണ സാധനങ്ങൾ 80 ശതമാനം വേവ് ആയിക്കഴിഞ്ഞാൽ തീ അണയ്ക്കാം.പാത്രത്തിന്റെ ചൂട് കൊണ്ട് ബാക്കി വെന്തുകൊള്ളും. അങ്ങനെ പാചകവാതകം ലാഭിക്കുകയുമാകാം. പാത്രങ്ങൾ വാങ്ങിയതിനു ശേഷം മയപ്പെടുത്തി വേണം ഉപയോഗിക്കാൻ.മയപ്പെടുത്താൻ പാത്രത്തിൽ കഞ്ഞിവെള്ളം ഒഴിച്ചോ കുടംപുളിയിട്ടോ ചെറുതീയിൽ നന്നായി തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കണം. ഉണങ്ങിക്കഴിഞ്ഞ് അകത്തും പുറത്തും വെളിച്ചെണ്ണ പുരട്ടിയെടുക്കണം. അതിനുശേഷം പാത്രത്തിൽ അൽപം തേങ്ങ വറുത്തെടുക്കുന്നതും നല്ലതാണ്. പാചകം ചെയ്തതിനു ശേഷം പാത്രം…
Read More » -
Food
ഉള്ളി തണ്ടുകൊണ്ട് ഒരു ടേസ്റ്റി തോരൻ
പോഷകഗുണങ്ങളുടെ കലവറയാണ് സ്‌പ്രിംഗ് ഒനിയൻ അഥവാ ഉള്ളിത്തണ്ട്. ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ ജലദോഷവും പനിയും തടയാൻ സ്‌പ്രിംഗ് ഒനിയൻ സഹായകമാണ്.ഒപ്പം കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയത്തിന് സംരക്ഷണവും നൽകും. രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിറുത്താൻ ഇതിന് പ്രത്യേക കഴിവുണ്ട്. ദഹനപ്രശ്നങ്ങൾക്ക് പ്രതിവിധിയായ ഉള്ളിത്തണ്ട് അസിഡിറ്റിയെയും ഗ്യാസ്ട്രബിളിനെയും തടയാൻ ഉത്തമമാണ്.നാരുകളാൽ സമ്പന്നമായതിനാൽ ദഹനപ്രക്രിയയും സുഗമമാക്കും. ഉള്ളി തണ്ടുകൊണ്ട് ഒരു ടേസ്റ്റി തോരൻ ചേരുവകൾ സ്പ്രിങ് ഒനിയൻ – ½ കിലോ പച്ചമുളക് – 5 എണ്ണം വറ്റൽ മുളക് – 3 എണ്ണം മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ മുളകുപൊടി – ½ ടീസ്പൂൺ തേങ്ങ ചിരകിയത് – 1 കപ്പ് ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന് ചെറിയ ഉള്ളി – 8 + 6 എണ്ണം വെളുത്തുള്ളി – 4 എണ്ണം കടുക് – ½ ടീസ്പൂൺ തയാറാക്കുന്ന വിധം സ്പ്രിങ് ഒനിയന്റെ പൂവ് മാറ്റിയശേഷം തണ്ട് ചെറുതായി അരിഞ്ഞു…
Read More » -
India
സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം
അമൃത്‌സര്‍: സുവർണ്ണ ക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ആറ് പെൺകുട്ടികൾക്കാണ് പരിക്ക്. സംഭവസമയം ഇവർ അതുവഴി ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.തീവ്രവാദ ആക്രമണം തള്ളിയ പോലീസ് സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ട്വീറ്റ് ചെയ്തു.
Read More » -
NEWS
റാന്നിയുടെ മകൾ ഇനി ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ
റാന്നി : ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി റാന്നിയുടെ മകൾ അലീന.പത്തനംതിട്ട റാന്നി സ്വദേശിയും ബ്രിട്ടനിലെ മുൻ മേയറുമായ ടോം ആദിത്യയുടെ മകളാണ് അലീന. അമ്മ ലിനി എരുമേലി മഞ്ഞാങ്കൽ കല്ലമ്മാക്കൽ സെബാസ്റ്റ്യൻ ജോസഫിന്റെ മകളാണ്. 18 വയസ് പൂർത്തിയായ അലീന കന്നിയങ്കത്തിൽ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറെന്ന ബഹുമതി ഈ മലയാളി പെൺകുട്ടിക്ക് സ്വന്തമായിരിക്കുകയാണ്. മുതിർന്ന മുൻ മേയർമാരായ രണ്ട് പേരുമായി ബ്രിസ്റ്റോൾ ബ്രാഡ്ലി വാർഡിലാണ് അലീന മത്സരിച്ചത്. കൺസർവേറ്റീവുകൾ കനത്ത തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പിൽ ഈ വിജയത്തിന് മധുരം ഏറെയാണെന്ന് അലീനയുടെ പിതാവ് ടോം ആദിത്യ പറഞ്ഞു. പ്ലസ് ടു പഠനം പൂർത്തിയാക്കി കാർഡിഫ് യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ച്ചർ പഠനത്തിനൊരുങ്ങുകയാണ് അലീന. മുമ്പ് മേയർ, ഡെപ്യൂട്ടി മേയർ, പ്ലാനിംഗ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ടോം ആദിത്യ സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.…
Read More » -
India
കന്നുകാലികളുമായെത്തിയ ട്രക്ക് ഡ്രൈവറെ ബിഎസ്‌എഫ് ജവാന്മാര്‍ വെടിവച്ച് കൊന്നു
ഷില്ലോങ്: കന്നുകാലികളുമായി പോവുകയായിരുന്ന ട്രക്ക് ഡ്രൈവറെ ബിഎസ്‌എഫ് ജവാന്മാര്‍ വെടിവച്ച് കൊന്നു. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സിലെ മൗഷൂണ്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. 32കാരനായ ഡ്രൈവര്‍ റോണിങ് നോങ്കിന്‍റിഹ് ആണ് കൊല്ലപ്പെട്ടത്.സംഭവം വിവാദമായതോടെ ബിഎസ്‌എഫ് അന്വേഷണത്തിന് ഉത്തരവിടുകയും പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട് ഇന്ത്യ-ബംഗ്ലാദേശ്അതിര്‍ത്തിയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള മൗഷൂണില്‍ നടന്ന വെടിവെപ്പില്‍ പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു.
Read More » -
Food
ലോകത്തിലെ ഏറ്റവും വലിയ ചക്ക; അറിയാം കേരളത്തിന്റെ ചക്കവിശേഷങ്ങൾ
ലോക്ഡൗൺ കാലത്ത് മലയാളിയുടെ അടുക്കളയിലെ പഞ്ഞമകറ്റിയിരുന്നത് ചക്കയും അതില്‍ നിന്നുള്ള വിവിധ വിഭവങ്ങളുമായിരുന്നു.ചക്ക പൊരിച്ചത് മുതല്‍ ചക്ക പായസം വരെ പരീക്ഷിച്ച മലയാളികള്‍ക്കിടയിലേക്കാണ് വിവിധ വലുപ്പത്തിലുള്ള ചക്കകളും വാര്‍ത്തകളായി ഇറങ്ങി തുടങ്ങിയത്. ഈ നിരയിലേക്ക് ഗാംഭീര്യത്തോടെ തന്നെ വന്നിറക്കിയിരിക്കുകയാണ് എറണാകുളം ആയവനയിലെ ഭീമന്‍ ചക്ക.ആയവന ഏനാനല്ലൂർ വടക്കേക്കര നാരയണന്‍റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് 53.5 കിലോയില്‍ തൂക്കം വരുന്ന ഭീമൻ ചക്ക പിറവിയെടുത്തത്. നേരത്തെ കൊല്ലം അഞ്ചലില്‍ നിന്നും, വയനാട്ടില്‍ നിന്നുമുള്ള ചക്കകള്‍ വലുപ്പത്തിന്‍റെ റെക്കോര്‍ഡ് കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇത് വരെയുള്ളതില്‍ തിരുവനന്തപുരം, വെമ്പായത്തുനിന്നുള്ള ചക്കയാണ് തൂക്കത്തിലും നീളത്തിലും ഒന്നാമതായിരിക്കുന്നത്. 68.5 കിലോ തൂക്കവും ഒരു മീറ്റർ നീളവുമായിരുന്നു.ഇതിന് തൊട്ടുപിറകിലാണ് എറണാകുളം ആയവനയിലെ ഭീമന്‍ ചക്ക ഇടം പിടിച്ചിരിക്കുന്നത്. കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക.സംസ്ഥാന കാര്‍ഷിക സ്ഥിതി വിവര കണക്കുകള്‍ പ്രകാരം 28.6 കോടി ചക്കകളാണ് ഒരു സീസണില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.ഇതിൽ 5.7 കോടി ചക്കകളാണ് ഇടുക്കി ജില്ലയില്‍ ഓരോ സീസണിലും ശരാശരി…
Read More » -
Local
ഗൃഹനാഥൻ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
ആലപ്പുഴ ഗൃഹനാഥനെ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കരുവാറ്റ വടക്ക് പ്രവീണ ഭവനത്തില്‍ പ്രദീപ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30 ഓടെ സമീപവാസികളാണ് മൃതദേഹം കണ്ടത്.മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബിന്ദുവാണ് ഭാര്യ. മക്കള്‍: പ്രവീണ, ആദിത്യന്‍.
Read More » -
Local
വന്ദേഭാരതിനായി സമയമാറ്റം; കോട്ടയം പാതയിൽ റെയിൽയാത്ര അതിദുരിതം
കോട്ടയം:വന്ദേഭാരതിനെ ഏറ്റവും നല്ല മനസ്സോടുകൂടിയാണ് യാത്രക്കാർ എതിരേറ്റത് എന്നതിന്റെ തെളിവുകളാണ് റിസർവേഷൻ ചാർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ മറ്റു ട്രെയിനുകളെ ആശ്രയിക്കുന്നവരുടെയും സ്ഥിരം യാത്രക്കാരുടെയും സമയത്തിന് യാതൊരു പ്രാധാന്യവും റെയിൽവേ നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വന്ദേഭാരതിനായി പാലരുവിയുടെ കോട്ടയം സമയം പുലർച്ചെ 06 55 ലേയ്ക്ക് മാറ്റിയതോടെ റെയിൽവേ കടുത്ത ദുരിതമാണ് യാത്രക്കാർക്ക് സമ്മാനിച്ചത്. ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ് സ്റ്റേഷനുകളിൽ എത്തിച്ചേരാൻ കഴിയാതെ എറണാകുളത്തും മറ്റും ജോലി നോക്കുന്നവർ ഇപ്പോൾ ജോലി ഉപേക്ഷിക്കേണ്ട ഗതികേടിലാണ്. വന്ദേഭാരതിന് വേണ്ടി വേണാട് 10 മിനിറ്റ് വൈകിയാണ് ഇപ്പോൾ രാവിലെ പുറപ്പെടുന്നത്.അതുകൊണ്ട് തന്നെ രാവിലെ എറണാകുളത്ത് ഓഫീസ് സമയം പാലിക്കുവാൻ ഏക ആശ്രയമായ പാലരുവിയിലെ ജനറൽ കോച്ചുകളിൽ യാത്രക്കാർ തിങ്ങിഞെരിയുകയാണ്.പാലരുവി പിടിക്കണമെങ്കിൽ ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം ഭാഗത്തുനിന്നുള്ള യാത്രക്കാർ സൂര്യനുദിക്കും മുമ്പേ വീടുകളിൽ നിന്ന് പുറപ്പെടേണ്ട അവസ്ഥയുമാണുള്ളത്. വന്ദേഭാരതിന് വേണ്ടി പാലരുവി വൈകുന്നില്ല എന്ന് റെക്കോർഡുകളിൽ വരുത്തിതീർക്കുവാൻ കൊല്ലത്ത് നിന്ന് 10 മിനിറ്റ് മുമ്പേ പുറപ്പെടുന്ന…
Read More »