ചങ്ങനാശേരിി: അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയും. ചങ്ങനാശേരി ചെത്തിപ്പുഴ ചീരഞ്ചിറ ഭാഗത്തു താമസിക്കുന്ന യുവാവിനെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എല്‍സമ്മ ജോസഫ് ശിക്ഷിച്ചത്.
2019 ആഗസ്റ്റ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ എത്തിയ പ്രതി വീടിനുള്ളിലെ മുറിയ്ക്കുള്ളില്‍ അമ്മയെ പൂട്ടിയിട്ട ശേഷം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.അടുത്ത ദിവസം മാതാവ് ചങ്ങനാശേരി പൊലീസില്‍ എത്തി പരാതിപ്പെട്ടതോടെയാണ് പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്
പിഴ തുക ഇരയായ പ്രതിയുടെ അമ്മയ്ക്കു നല്‍കാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവ് അനുഭവിക്കാനും പ്രതിയ്ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ടെത്തിയാണ് പ്രതിയ്ക്ക് കോടതി പരമാവധി ശിക്ഷ വിധിച്ചത്.